ചാർജ് തീർന്ന് വഴിയിൽ പെട്ടു പോയോ? പെട്രോൾ ജനറേറ്റർ ഉപയോഗിച്ച് ഇവി ദേ ഇങ്ങനെ ചാർജ് ചെയ്യാം!

ഇലക്ട്രിക് വാഹനങ്ങൾ അഥവാ ഇവികൾ ഇന്ത്യയിൽ അനുദിനം ജനപ്രീതി നേടി വരികയാണ്. നിലവിൽ രാജ്യത്തെ മുൻനിര ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ ഒന്നായി നിലകൊള്ളുന്നത് ടാറ്റ മോട്ടോർസാണ്. ടാറ്റയുടെ ആദ്യത്തെ ഇലക്ട്രിക് മോഡലായ നെക്‌സോൺ ഇവി നിലവിൽ അതിന്റെ സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ്.

നെക്സോൺ ഇവിയുടെ വിജയത്തെ തുടർന്ന്, ടാറ്റ മോട്ടോർസ് വിപണിയിൽ കൂടുതൽ ചെലവു കുറഞ്ഞതും താങ്ങാനാവുന്നതുമായ ഇലക്ട്രിക് വാഹനം എന്ന നിലയിൽ ടിഗോർ ഇവി അവതരിപ്പിച്ചു. ടാറ്റ നെക്‌സോൺ ഇവിക്ക് സമാനമായി, ടാറ്റ ടിഗോർ ഇവിയും ഇലക്ട്രിക് വാഹന കമ്മ്യൂണിറ്റിയിലെ ഉപഭോക്താക്കൾക്കിടയിൽ ജനപ്രീതി നേടിയിട്ടുണ്ട്.

 പെട്രോൾ ജനറേറ്റർ ഉപയോഗിച്ച് ഇവി ദേ ഇങ്ങനെ ചാർജ് ചെയ്യാം!

ഇവികൾക്കായുള്ള ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിൽ കാര്യമായ പുരോഗതിയുണ്ടായിട്ടും, പല ഉടമകളും ഇപ്പോഴും ഡ്രൈവിംഗ് റേഞ്ചിന്റെ കാര്യത്തിൽ ഉത്കണ്ഠയും ചാർജിംഗ് പോയിന്റുകളുടെ കാര്യത്തിൽ പല പ്രശ്നങ്ങളും നേരിടുന്നു, പ്രത്യേകിച്ച് ഗ്രാമ പ്രദേശങ്ങളിലും റിമോട്ട് ലൊക്കേഷനുകളിലും. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് പല വഴികളും നമ്മൾ ഉൾപ്പടെ ചിന്തിക്കുന്നുണ്ടാവും. എന്നാൽ പെട്രോൾ ജനറേറ്റർ ഉപയോഗിച്ച് കാർ എങ്ങനെ ചാർജ് ചെയ്യാമെന്ന് ഒരു ടിഗോർ ഇവി ഉടമ കാണിക്കുന്ന ഒരു വീഡിയോയാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്.

സിന്റോ ആന്റണി എന്ന വ്യക്തി തന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. വ്ലോഗറും അദ്ദേഹത്തിന്റെ സുഹൃത്തും ടിഗോർ ഇവിയിൽ ഒരു റോഡ് ട്രിപ്പ് ആരംഭിക്കുന്നത് കാണിച്ചാണ് വീഡിയോ ആംരഭിക്കുന്നത്. അതി മനോഹരമായ വാഗമൺ ലക്ഷ്യമിട്ടാണ് ഇരുവരും യാത്ര പുറപ്പെട്ടത്. ടിഗോർ ഇവിയിൽ യാത്ര തുടങ്ങി, 90 കിലോമീറ്റർ ദൂരം പിന്നിട്ട ശേഷം, കാർ റീചാർജ് ചെയ്യുന്നതിനായി അവർ ഒരു ചാർജിംഗ് സ്റ്റേഷനിൽ നിർത്തി.

 പെട്രോൾ ജനറേറ്റർ ഉപയോഗിച്ച് ഇവി ദേ ഇങ്ങനെ ചാർജ് ചെയ്യാം!

കെഎസ്ഇബി ചാർജിംഗ് സ്റ്റേഷനുകളിലെ ചാർജറുകളെ കുറിച്ചും അവയ്ക്കായി നൽകിയിരിക്കുന്ന ഹെൽപ്പ്ലൈൻ നമ്പറുകൾ കാര്യക്ഷമമല്ലാത്തതിന്റെ അവസ്ഥയെക്കുറിച്ചും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. ഇവി 87 ശതമാനം ചാർജ് കൈവരിച്ചപ്പോൾ ഇരുവരും തങ്ങളുടെ യാത്ര തുടർന്നു. എന്നിരുന്നാലും, കുന്നും മലയും കയറിയുള്ള ഡ്രൈവിംഗ് ഉൾപ്പെട്ട അവരുടെ യാത്രയുടെ രണ്ടാം ഘട്ടത്തിൽ, മുമ്പത്തേക്കാൾ വേഗത്തിൽ ബാറ്ററിയുടെ ചാർജ് കുറഞ്ഞു വരുന്നത് അവർ ശ്രദ്ധിച്ചു.

ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ, കാറിന് ഏകദേശം 23 ശതമാനം ചാർജ് ബാക്കിയുണ്ടായിരുന്നു. വാഗമണിൽ കൃത്യമായ ഇവി ചാർജിംഗ് സ്റ്റേഷനുകൾ ഇല്ലാത്തത് ഒരു വൻ വെല്ലുവിളിയായി. താൻ വളരെക്കാലമായി പ്ലാൻ ചെയ്തിരുന്ന ഒരു പരീക്ഷണത്തിനായി മനഃപൂർവ്വമാണ് ഈ സ്ഥലം തെരഞ്ഞെടുത്തത് എന്ന് വ്ലോഗർ വ്യക്തമായി പറയുന്നു.

പെട്രോൾ ജനറേറ്റർ ഉപയോഗിച്ച് ഇലക്ട്രിക് കാർ ചാർജ് ചെയ്യുന്നതിനുള്ള സാധ്യത പരീക്ഷിച്ച് നോക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. വ്ലോഗർ ജനറേറ്റർ കൈയ്യിൽ കരുതിയതാണോ അതോ വാഗമണ്ണിലെ താമസ സ്ഥലത്തു നിന്ന് ക്രമീകരിച്ചതാണോ എന്നത് വ്യക്തമല്ല. ഇലക്ട്രിക് കാർ ജനറേറ്ററിൽ ഘടിപ്പിക്കുമ്പോൾ പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് എർത്തിംഗാണ്.

ഇവിയിലെ ബാറ്ററികൾ റീചാർജ് ചെയ്യാൻ 3.0 Kw ഗ്യാസോലിൻ ജനറേറ്ററാണ് ഉപയോഗിച്ചത്. ഒരു ഇരുമ്പ് കമ്പി ഉപയോഗിച്ച് നിലത്ത് കുത്തി നിർത്തി സ്വിച്ച് ബോർഡിൽ നിന്ന് ഒരു വയറും കണക്ട് ചെയ്ത് എർത്തിംഗ് ഉറപ്പാക്കിയിട്ടാണ് ചാർജിംഗ് ആരംഭിക്കുന്നത്. എർത്തിംഗ് എങ്ങനെ ഫലപ്രദമായി സെറ്റ് ചെയ്യാം എന്നത് വീഡിയോ വ്യക്തമാക്കുന്നു.

 പെട്രോൾ ജനറേറ്റർ ഉപയോഗിച്ച് ഇവി ദേ ഇങ്ങനെ ചാർജ് ചെയ്യാം!

അതിനുശേഷം ജനറേറ്റർ സ്റ്റാർട്ട് ചെയ്യുകയും ടിഗോർ ഇവിയുടെ ചാർജർ, ജനറേറ്റർ ഉപയോഗിക്കുള്ള ചാർജിംഗ് സജ്ജീകരണത്തിൽ ഒരു പിശകും (ERROR) ഇല്ലെന്നും കാർ ശരിയായ നിലയിൽ ചാർജ് ചെയ്യുന്നുണ്ടെന്നും കാണിക്കുന്നു. എർത്ത് വയർ ശരിയായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, ചാർജർ കണക്ട് ചെയ്യുമ്പോൾ അത് ERROR കാണിക്കും.

കാർ ബാറ്ററികൾ ഫലപ്രദമായി ചാർജ് ചെയ്യുന്നുണ്ടെന്ന് ടിഗോർ ഇവിയുടെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്ഥിരീകരിക്കുന്നു. ചാർജിംഗ് പ്രക്രിയ ആരംഭിച്ചപ്പോൾ, കാറിൽ 26 ശതമാനം ബാറ്ററി കപ്പാസിറ്റിയാണ് ഉണ്ടായിരുന്നത്. ജനറേറ്റർ ഉപയോഗിച്ച് ഏകദേശം ഒരു മണിക്കൂർ ചാർജ്ജ് ചെയ്തതിന് ശേഷം ബാറ്ററി ചാർജ് ലെവൽ ഏകദേശം 36 ശതമാനമായി ഉയർന്നു. ചാർജിംഗ് നിരക്ക് താരതമ്യേന മന്ദഗതിയിലാണെങ്കിലും, ജനറേറ്റർ ഉപയോഗിച്ചുള്ള പരീക്ഷണം വിജയകരമായിരുന്നു.

ഏകദേശം ഒരു ലിറ്റർ പെട്രോൾ ആണ് ഒരു മണിക്കൂർ ജനറേറ്റർ ഓടിക്കാനും 10 ശതമാനം ചാർജ് കൈവരിക്കാനും വേണ്ടി വന്നത്. ഇത് ചെലവും ലാഭവും ഒന്നും കണക്കുകൂട്ടാൻ വേണ്ടിയല്ല, ഒരു പ്രത്യേക സാഹചര്യത്തിൽ എവിടെയെങ്കിലും പെട്ടു പോയാൽ ഉപയോഗിക്കാനാണ് എന്ന് വീഡിയോ വ്യക്തമാക്കുന്നു. ഹിൽ സ്റ്റേഷനുകളിലും മറ്റും നിങ്ങൾ ഒരു ഹോട്ടൽ അല്ലെങ്കിൽ റിസോർട്ടിലാണ് താമസിക്കുന്നത് എങ്കിൽ വാഹനത്തിന്റെ പോർട്ടബിൾ ചാർജർ ഉപയോഗിച്ച് ഇവി അവിടെ തന്നെ ചാർജ് ചെയ്യാവുന്നതാണ്.

More from DriveSpark

Article Published On: Tuesday, May 30, 2023, 8:30 [IST]
English summary
How to charge an ev with a petrol generator under emergency situations
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X