കാറിൻ്റെ മൈലേജ് കൂട്ടാൻ ഈ ടയർ ഇട്ടാൽ മതി; പ്രകൃതിക്ക് ദോഷം ചെയ്യാതെ കാറിൻ്റെ ടയർ മാറ്റാം

ജൂൺ 5 ആയെന്ന് അറിയാൻ ഇന്ന് സോഷ്യൽ മീഡിയ തുറന്നാൽ മനസിലായിക്കൊള്ളും. മരം നടുന്നതിൻ്റെ ചിത്രങ്ങളും റീൽസുകളും കൊണ്ട് താൻ ഒരു പ്രകൃതിസ്നേഹി കൂടിയാണെന്ന് നിലവിളിക്കുന്നവരെ കാണാം. എന്നാൽ വർഷത്തിൽ ഒരു ദിവസത്തിൽ മരം നട്ടാൽ പോര, അതിനെ പരിചരിക്കുകയും കൂടെ വേണം. പ്രകൃതിക്ക് ദോഷം വരുത്താതെ ജീവിക്കുക എന്നതാണ് പ്രധാനം. നിങ്ങൾ ഒരു ടയർ വാങ്ങിയാൽ പോലും പ്രകൃതിക്ക് അത് കൊണ്ട് ദോഷം ഉണ്ടാകാതിരുന്നാൽ തന്നെ നിങ്ങൾ പോലുമറിയാതെ നിങ്ങളൊരു പ്രകൃതി സ്നേഹിയായി മാറും. അതെങ്ങനെ ആണെന്ന് അറിയണ്ടേ, അതിനൊപ്പം തന്നെ നിങ്ങളുടെ കാറിൻ്റെ മൈലേജ് കൂടാൻ സഹായിക്കുന്ന ടയറുകളെ കുറിച്ചു പറഞ്ഞു തരാം.

ടയറുകളിൽ തന്നെ പല തരമുണ്ടെന്ന് നിങ്ങൾക്ക് അറിവുളളതാണല്ലോ. R/T ടയറുകളെ കുറിച്ചാണ് ആദ്യം പറയുന്നത്. കഠിനമായ ഭൂപ്രദേശങ്ങളെ നേരിടാൻ ഡിസൈൻ ചെയ്‌തിരിക്കുന്ന ആഴത്തിലുള്ള ഗ്രോവുകളുള്ള പാറ്റേണാണ് ഈ ടയറുകൾക്ക് ഉള്ളത്. ഓഫ്-റോഡിംഗ് ആവശ്യങ്ങൾക്ക് ഈ ടയറുകൾ മികച്ചതാണെങ്കിലും, ടാർമാക്കിൽ അതായത് ഓൺറോഡ് ഉപയോഗിക്കാൻ സാധിക്കില്ല എന്നതാണ് വ്യത്യാസം.

ഈ ടയറുകൾ ടാർമാക്കിൽ ഗ്രിപ്പ്കുറവായിരിക്കുമെന്നത് കൊണ്ടാണ് ഓൺറോഡിൽ ഉപയോഗിക്കാൻ സാധിക്കാത്തത്, മാത്രമല്ല ഈ ടയറിൽ നിന്ന് വലിയ ശബ്ദവും കേൾക്കാൻ സാധിക്കും. ഇതിനുപുറമെ, R/T ടയറുകൾ ഭാരം കൂടിയവയാണ്, ഇത് നിങ്ങളുടെ കാറിന്റെ മൊത്തത്തിലുള്ള പ്രകടനത്തെയും മൈലേജിനെയും പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.

R/T ടയർ ഉപയോക്താക്കൾ സാധാരണയായി ഈ ടയറുകൾ പ്രധാനമായും തിരഞ്ഞെടുക്കുന്നത് അതിന്റെ ഡിസൈൻ ഭംഗി കണ്ടിട്ടാണ്. എന്നാൽ അതിൽ വ്യതിചലിക്കാൻ തയ്യാറാണങ്കിൽ അവർക്ക് H/T ടയറുകൾ (ഹൈവേ ടയറുകൾ) നല്ലൊരു ഓപ്ഷനാണ്. ഈ H/T ടയറുകൾ ടാർമാക്കിൽ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു, അതിനൊപ്പം തന്നെ മികച്ച ഹാൻഡിലിങ്ങ് , ടയർ ലൈഫ്, മൈലേജ് എന്നിവയ്‌ക്കൊപ്പം മികച്ച യാത്രാസുഖവും വാഗ്ദാനം ചെയ്യുന്നു.

ചെളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ ഉപയോഗിക്കുന്നതിന് വേണ്ടി ആണ് M/T മഡ് ടയറുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടാതെ R/T ടയറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആഴമേറിയ ഗ്രോവുകളുമുണ്ട്. അത് കൊണ്ട് അവയും കൂടുതൽ ശബ്ദമുളളതാണ്. അതിനുപുറമെ, M/T ടയറുകൾ സാധാരണയായി കട്ടിയുള്ള വശങ്ങളുള്ളതും ഭാരം കൂടിയതുമായത് കൊണ്ട് M/T ടയറുകൾ നിങ്ങളുടെ കാറിന്റെ ഇന്ധനക്ഷമതയെ സാരമായി ബാധിക്കും.

നിങ്ങൾ ഒരു എസ്‌യുവി സ്വന്തമാക്കുകയും നിങ്ങളുടെ വാഹനത്തെ അധികം ഓഫ്-റോഡിൽ കൊണ്ടുപോകാൻ നിങ്ങൾ ഉദ്ദേശിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് പറ്റിയ മികച്ച ഓപ്ഷനാണ്, ഓൾ ടെറെയ്ൻ ടയറുകൾ. ഈ ടയറുകൾ പൊതുവെ ഭാരം കുറഞ്ഞതും ഓൺ-റോഡ്, ഓഫ്-റോഡ് അവസ്ഥകൾക്ക് അനുയോജ്യമായ ഒരു ട്രെഡ് പാറ്റേൺ ഉള്ളതുമാണ്.

അത് കൊണ്ട് തന്നെ ഒരേസമയം ഓൺറോഡിലും ഓഫ്റോഡിലും നിങ്ങൾക്ക് വാഹനമോടിക്കാൻ സാധിക്കുന്നു എന്നതാണ് ഗുണം. ഒരു ടയര്‍ തേഞ്ഞുതീര്‍ന്നാല്‍ അത് മാറ്റിസ്ഥാപിക്കണം. തേഞ്ഞുതീര്‍ന്ന ടയറുകള്‍ വാഹനത്തിന്മേലുള്ള കണ്‍ട്രോള്‍ കുറയ്ക്കുക മാത്രമല്ല, അപകട സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തേഞ്ഞ ടയറുകള്‍ (Worn-Out Tyres) യഥാസമയം തിരിച്ചറിഞ്ഞ് മാറ്റിസ്ഥാപിക്കേണ്ടത് പ്രധാനമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, June 5, 2025, 14:44 [IST]
English summary
How to choose tires that are not harmful to environment and your car all you need to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X