ചെയ്യാത്ത തെറ്റിന് പിഴയടയ്ക്കേണ്ട! തെറ്റായ ഇ-ചെല്ലാൻ ലഭിച്ചാൽ പണം നഷ്ടപ്പെടാതിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

ആധുനിക ട്രാഫിക് സംവിധാനങ്ങളുടെ ഭാഗമായി റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ വഴി പിഴ അടയ്ക്കാനുള്ള ഇ-ചലാന്‍ സന്ദേശങ്ങള്‍ തെറ്റായി വാഹന ഉടമകള്‍ക്ക് ലഭിക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. പലപ്പോഴും എഎന്‍പിആര്‍ ക്യാമറകള്‍ വാഹന നമ്പര്‍ പ്ലേറ്റുകള്‍ തെറ്റായി റീഡ് ചെയ്യുന്നതാണ് ഇതിന് കാരണം. ഇത്തരം തെറ്റായ ഇ-ചലാനുകള്‍ തനിയെ മാറില്ല എന്നതിനാല്‍ വാഹന ഉടമകള്‍ കൃത്യമായി പ്രതികരിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ലഭിച്ച ട്രാഫിക് ഫൈന്‍ സന്ദേശം തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ ആദ്യം തന്നെ അത് ഔദ്യോഗിക വെബ്സൈറ്റ് വഴി പരിശോധിക്കുകയാണ് വേണ്ടത്.

ഇതിനായി നമ്മൾ ആദ്യം കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ (MoRTH) പരിവാഹന്‍ പോര്‍ട്ടല്‍ (echallan.parivahan.gov.in) സന്ദർശിക്കണം. പരിവാഹൻ വെബ്‌സൈറ്റിൽ കയറി വാഹന നമ്പറോ ചലാന്‍ നമ്പറോ നല്‍കി നിയമലംഘനം നടന്ന സ്ഥലം, തീയതി, സമയം, തെളിവായി നല്‍കിയ ചിത്രം എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തണം.

wrong e-challan dispute india

ആവശ്യമായ രേഖകളും തയാറെടുപ്പുകളും

ക്യാമറയുടെ തകരാര്‍ മൂലമോ വാഹനം വിറ്റതിന് ശേഷം ആര്‍സി ബുക്ക് മാറ്റി നല്‍കാത്തത് മൂലമോ ആണ് തെറ്റായ പിഴ വന്നതെന്ന് ബോധ്യപ്പെട്ടാല്‍ പരാതി നല്‍കാന്‍ ആവശ്യമായ രേഖകള്‍ ശേഖരിക്കുകയാണ് അടുത്ത ഘട്ടം. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അഥവാ ആര്‍സി, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഇതിന് അത്യാവശ്യമാണ്.

ഇതോടൊപ്പം നിയമലംഘനം നടന്ന സമയത്ത് നിങ്ങളുടെ വാഹനം മറ്റ് എവിടെയെങ്കിലും ആയിരുന്നു എന്ന് തെളിയിക്കുന്ന ടോള്‍ രസീതുകള്‍, ജിപിഎസ് വിവരങ്ങള്‍ അല്ലെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ എന്നിവയും കരുതണം. വാഹനം വിറ്റ ശേഷമുള്ള പിഴയാണെങ്കില്‍ അതിന്റെ വില്‍പന കരാര്‍ രേഖകളും ആവശ്യമായി വരും.

wrong e-challan dispute india

ഓണ്‍ലൈന്‍ വഴിയും പരിഹാരം

തെറ്റായ ഇ-ചലാനുകള്‍ റദ്ദാക്കാന്‍ പരിവാഹന്‍ വെബ്സൈറ്റില്‍ തന്നെ 'ഡിസ്പ്യൂട്ട്' (Dispute) ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്. വെബ്സൈറ്റിലെ ഈ ഓപ്ഷന്‍ തെരഞ്ഞെടുത്ത് കൃത്യമായ കാരണം രേഖപ്പെടുത്തി തെളിവുകള്‍ അപ്ലോഡ് ചെയ്താല്‍ ലഭിക്കുന്ന റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് പരാതിയുടെ പുരോഗതി ട്രാക്ക് ചെയ്യാവുന്നതാണ്. ഇതിന് പുറമെ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് നേരിട്ടും പരാതികള്‍ അയക്കാം. ഇമെയില്‍ അയക്കുമ്പോള്‍ ചലാന്‍ നമ്പറും നിങ്ങളുടെ വാദങ്ങളെ സാധൂകരിക്കുന്ന കൃത്യമായ തെളിവുകളും അറ്റാച്ച് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കോടതി വഴിയുള്ള പരിഹാരം

കോടതികളില്‍ പോകാതെ തന്നെ ട്രാഫിക് ചലാന്‍ തെറ്റായി വന്നതിനെ ചോദ്യം ചെയ്യാന്‍ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഇപ്പോള്‍ 'വെര്‍ച്വല്‍ കോടതി' (Virtual Court) പോര്‍ട്ടലുകള്‍ നിലവിലുണ്ട്. സമര്‍പ്പിക്കുന്ന തെളിവുകളുടെ വിശ്വാസ്യത അനുസരിച്ച് 21 മുതല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരം തെറ്റായ ചലാന്‍ പൂര്‍ണമായി റദ്ദാക്കിക്കൊണ്ടുള്ള വിധികള്‍ വരാറുണ്ട്.

wrong e-challan dispute india

പിഴത്തുകയില്‍ വലിയ ഇളവുകള്‍ ലഭിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിനായി ലോക് അദാലത്തുകളെ (Lok Adalat) സമീപിക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗം. വിവിധ നഗരങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ നടക്കുന്ന ലോക് അദാലത്തുകള്‍ വഴി ട്രാഫിക് പിഴത്തുകയുടെ 40 മുതല്‍ 60 ശതമാനം വരെ കുറച്ച് കിട്ടാറുണ്ട്.

വ്യാജ സന്ദേശങ്ങളെ കരുതിയിരിക്കുക

തെറ്റായ ട്രാഫിക് ചലാനുകളുടെ കാര്യത്തില്‍ കൃത്യസമയത്ത് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ അത് ഭാവിയിൽ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കും. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനും വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എടുക്കുന്നതിനും തടസമാകും. ചില സാഹചര്യങ്ങളില്‍ മോട്ടോര്‍ വാഹന നിയമപ്രകാരം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടികളിലേക്ക് വരെ അധികൃതര്‍ കടന്നേക്കാം.

ഇതിനൊക്കെ പുറമെ ട്രാഫിക് പോലീസിന്റെ പേരിലിറങ്ങുന്ന വ്യാജ യുപിഐ ലിങ്കുകളുള്ള എസ്എംഎസ് തട്ടിപ്പുകളെ കുറിച്ച് വാഹനയുടമകള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ ഔദ്യോഗിക പരിവാഹന്‍ പോര്‍ട്ടലില്‍ കാണിക്കാത്ത ഒരു പിഴയും ഒടുക്കരുതെന്നും ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ വീഴരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പണം അടയ്ക്കുന്നതിന് മുമ്പ് ഏതാനും മിനിറ്റുകള്‍ ചിലവാക്കി ഒണ്‍ലൈനായി ഇത് പരിശോധിക്കാന്‍ മറക്കരുത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Article Published On: Sunday, June 7, 2026, 10:00 [IST]
English summary
How to dispute wrong e challan online parivahan guide malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X