ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ പോകുവാണോ; ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

ഒരു വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നതിന് അതിനെ കുറിച്ച് ഇൻ്റർനെറ്റിലൂടേയും വീഡിയോകളിലൂടേയും കൂടുതൽ അറിഞ്ഞതിന് ശേഷമാണ് പലരും ഷോറൂമുകളിലേക്ക് പോകുന്നത്. അവിടെ നമ്മുക്കായി ടെസ്റ്റ് ഡ്രൈവ് വാഹനം തയ്യാറായി കിടപ്പുണ്ടായിരിക്കും. എന്നാൽ ഒരു വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതായ കുറച്ച് കാര്യങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ.

ഒരു വാഹനം വാങ്ങാൻ ആഗ്രഹിക്കുമ്പോൾ ഏത് വാഹനം ആണെന്നും അതിൻ്റെ ഏത് വേരിയൻ്റാണ് നിങ്ങൾ വാങ്ങാൻ സാധിക്കുന്നതെന്നും ആദ്യം തന്നെ തീരുമാനിച്ച് വച്ചതിന് ശേഷം വേണം വാഹനം ഓടിച്ചു നോക്കാൻ. നിങ്ങൾക്ക് ആവശ്യമുളള വേരിയൻ്റ് ഓടിച്ചു നോക്കിയാൽ മാത്രമേ നിങ്ങളുടെ ആവശ്യത്തിന് യോജിച്ച് വാഹനമാണോ അത് എന്ന് അറിയാൻ സാധിക്കു. ഷോറൂമുകളിൽ പല വേരിയൻ്റുകളും കാണും, അതിൽ നിങ്ങൾക്ക് യോജിച്ചത് തിരഞ്ഞെടുക്കാൻ ശ്രമിക്കുക.

ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ പോകുവാണോ; ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

ഒരിക്കലും ധൃതി പിടിച്ച് ടെസ്റ്റ് ഡ്രൈവ് വാഹനം ഓടിക്കാതിരിക്കുക എന്നത് പ്രധാന കാര്യമാണ്. കാരണം പെട്ടെന്ന് ഓടിച്ചു നോക്കുമ്പോൾ നിങ്ങൾക്ക് പല കാര്യങ്ങളും കണ്ടുപിടിക്കാൻ സാധിച്ചു എന്ന് വരില്ല. സമയമെടുത്ത് തന്നെ വാഹനം ഓടിച്ചു നോക്കുക എന്നത് വളരെ പ്രാധാന്യം ഉളള കാര്യമാണ്. വാഹനം വാങ്ങിയതിന് ശേഷമാണ് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് വരുന്നതെങ്കിൽ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നതാണ് സത്യം. നിങ്ങളുടെ വീട്ടിലേക്ക് വാഹനം ഓടിച്ചു നോക്കുക.

അത് മറ്റൊന്നും കൊണ്ടല്ല നിങ്ങളുടെ വീട്ടിലേക്കുളള വഴിയിലൂടെ വാഹനം ഓടിച്ചു നോക്കുന്നത് ഒരുപാട് ഗുണം ചെയ്യും. എല്ലാവരുടേയും വീട്ടിലേക്കുളള വഴി ഒരുപാട് വീതിയുളളതായിരിക്കില്ല. വാഹനം ഡെലിവറി ചെയ്ത് വരുമ്പോൾ വീട്ടിലേക്കുളള വഴിയിലൂടെ പോകാൻ കഷ്ടപാടാണെങ്കിൽ അത് വളരെ സങ്കടകരമായിരിക്കും. നിങ്ങളുടെ ഇഷ്ടത്തിന് വാഹനം ഓടിക്കാനും പരീക്ഷിക്കാനുമുളള സംവിധാനം ഷോറൂമുകളിൽ നിന്ന് അനുവദിക്കാറുണ്ട്.

ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ പോകുവാണോ; ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

വാഹനത്തിലെ ഫീച്ചറുകൾ നിങ്ങൾക്ക് പ്രവർത്തിപ്പിക്കാൻ എളുപ്പമുളളതാണോ എന്ന് പരിശോധിക്കണം. അതായത് മ്യൂസിക് സിസ്റ്റം, ഏസി, സ്റ്റീയറിങ്ങ് കൺട്രോളുകൾ അത് പോലെ തന്നെ സ്റ്റീയറിങ്ങിൻ്റെ പ്രവർത്തനം, ക്ലച്ചുകൾ, സീറ്റിങ്ങ് ഉയരം, അഡ്ജസ്റ്റമെൻ്റ്, വാഹനം ഓടിക്കുമ്പോൾ നിങ്ങളുടെ വിസിബിളിറ്റി, വളവുകൾ എടുക്കുമ്പോൾ എങ്ങനെയുണ്ട് എന്നൊക്കെ കൃത്യമായി പരിശോധിക്കുക.

ഒരു ദിവസം വാഹനമോടിച്ചു നോക്കിയത് കൊണ്ട് മാത്രം ഈ വാഹനം വാങ്ങാം എന്ന് തീരുമാനിക്കരുത്. പല ദിവസം വാഹനമോടിച്ചു നോക്കി പൂർണമായും തൃപ്തനാണ് എഹ്കിൽ മാത്രമേ വാഹനം വാങ്ങാനുളള തീരുമാനമെടുക്കാവു. കാണാനും പ്രവർത്തിപ്പിക്കാനും എളുപ്പമുള്ള മതിയായ ഗേജുകളും റീഡ്ഔട്ടുകളും ഡിസ്പ്ലേ സ്ക്രീനുകളും ഉണ്ടോ എന്നും, ബ്ലൂടൂത്ത് വയർലെസ്, വൈഫൈ കണക്റ്റിവിറ്റി, വോയ്‌സ് ആക്റ്റിവേഷൻ എന്നിവ ലഭിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ മൊബൈലിൽ കണക്റ്റ് ചെയ്യാനും പ്രവർത്തിപ്പിക്കുവാനും എളുപ്പമാണോ എന്ന് നോക്കുക.

സിറ്റിയിലൂടെ വാഹനം ഓടിക്കുകയും, തിരക്കുളള ഒരു സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ എത്രമാത്രം എളുപ്പമുണ്ട് എന്ന് നോക്കുക. അത് പോലെ തന്നെ വളരെ മികച്ച് റോഡുകളിലൂടെ പോകാൻ നിങ്ങളുടെ എക്സിക്യുട്ടിവ് പറഞ്ഞേക്കാം, വളരെ പരുക്കൻ റോഡുകളിലൂടേയും ഓടിച്ചു നോക്കാൻ നിങ്ങൾ മറക്കരുത്. വാഹനം എപ്പേആഴും ടാർ റോഡിലൂടെ മാത്രമല്ലല്ലോ സഞ്ചരിക്കുന്നത്. പറ്റുമെങ്കിൽ രാത്രി യാത്ര എങ്ങനെയുണ്ട് എന്നറിയാൻ രാത്രിയിലൂടെ വാഹനം ലഭിക്കുമെങ്കിൽ ഓടിച്ചു നോക്കുക.

വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ പോകുമ്പോൾ കുടുംബത്തോടൊപ്പം പോകാൻ ശ്രമിക്കുക. കാരണം കുടുംബത്തോടെ സഞ്ചരിക്കുമ്പോൾ അവരുടെ കംഫർട്ട് കൂടെ നോക്കണമല്ലോ. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും കാര്‍ സുഖകരമാണെന്ന് ഉറപ്പാക്കുക. പല സമയങ്ങളിലും കുട്ടികള്‍ വ്യത്യസ്ത കാറുകളില്‍ മോഷന്‍ സിക്‌നസ് പോലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നു. നിങ്ങള്‍ക്ക് പ്രായമായ മാതാപിതാക്കള്‍/മുത്തശ്ശിമാര്‍ ഉണ്ടെങ്കില്‍, ഇരിക്കാനുള്ള സൗകര്യവും കാറില്‍ കയറുന്നതും ഇറങ്ങുന്നതും അവര്‍ക്ക് എളുപ്പമാണെന്ന് ഉറപ്പാക്കുക.

More from DriveSpark

Article Published On: Thursday, November 2, 2023, 11:29 [IST]
English summary
How to drive and check a test drive car all things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X