വെളളത്തിൽ മുങ്ങിപ്പോയാൽ കാറിൽ നിന്ന് രക്ഷപ്പെടേണ്ടത് എങ്ങനെ? അറിഞ്ഞ് വച്ചോ

പാലം തകരുകയോ, റോഡിൽ പെട്ടെന്ന് വെളളപ്പൊക്കമുണ്ടാകുകയോ അതിലും അപ്പുറം നിങ്ങളുടെ ജിപിഎസ് വഴി തെറ്റിച്ച് നിങ്ങളെ ഒരു പുഴയിലേക്കോ, വെള്ളക്കെട്ടിലോ എത്തിച്ചേക്കാം. പെട്ടെന്നും അപ്രതീക്ഷിതവുമായ വെള്ളപ്പൊക്കം നിങ്ങളെ ഒരു മരണക്കെണിയിൽ എത്തിച്ചേക്കാം.

വെളളത്തിൽ മുങ്ങിപ്പോയാൽ കാറിൽ നിന്ന് രക്ഷപ്പെടേണ്ടത് എങ്ങനെ? അറിഞ്ഞ് വച്ചോ

പേടിക്കേണ്ട മുങ്ങാൻ പോകുന്ന കാറിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് അറിഞ്ഞിരിക്കാം. അത് വളരെ അത്യാവശ്യമാണ്. മുങ്ങിക്കൊണ്ടിരിക്കുന്ന കാറിൽ കുടുങ്ങിക്കിടക്കുന്നതിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന്, പുറത്ത് നിന്ന് കാറിൻ്റെ ഉളളിലേക്ക് അമിതമായ ശക്തി ചെലുത്തുന്ന വെളളത്തിൻ്റെ സമ്മർദ്ദം നേരിടുക എന്നതാണ്. മർദ്ദം തുല്യമാകുന്നതുവരെ കാറിന്റെ ഡോറോ വിൻഡോയോ തുറക്കുന്നത് നടപ്പുളള കാര്യമല്ല. വെളളത്തിൻ്റെ മർദ്ദം സമനിലയിലെത്തണമെങ്കിൽ, കാർ പൂർണ്ണമായും വെള്ളത്തിൽ മുങ്ങുകയും വെള്ളം നിറയ്ക്കുകയും വേണം. പക്ഷേ ആ നിലയിൽ എത്തിയാൽ അതീജീവനത്തിൻ്റെ കാര്യം സംശയമാണ്. എന്ന് കരുതി മുങ്ങി മരിക്കുമെന്ന് അർത്ഥമില്ല. കുറച്ച് കാര്യങ്ങൾ അറിഞ്ഞുവെച്ചാൽ രക്ഷപ്പെടാം. അത് ഏതൊക്കെയെന്ന് നോക്കാം

വെളളത്തിൽ മുങ്ങിപ്പോയാൽ കാറിൽ നിന്ന് രക്ഷപ്പെടേണ്ടത് എങ്ങനെ? അറിഞ്ഞ് വച്ചോ

അൺബക്കിൾ

മുങ്ങിമരിക്കുന്നതിനെക്കുറിച്ച് വിഷമിക്കുന്നതിന് മുമ്പ്, നിങ്ങൾ ആദ്യം നേരിടുന്ന സന്ദർഭത്തെ അതീജീവിക്കുകയും അതിൻ്റെ ഗൗരവം ഉൾക്കൊളളുകയും വേണം, അതായത് നിങ്ങളുടെ സീറ്റ് ബെൽറ്റ് ആദ്യം അഴിച്ചുമാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്. അപകടത്തിന് മുമ്പ് അത് അഴിച്ചുമാറ്റുന്നത് അല്ലേ നല്ലതെന്ന് തോന്നിയേക്കാം പക്ഷേ ഒരു പക്ഷേ കാർ മറ്റൊരു അപകടത്തിൽപെട്ടാൽ നിങ്ങൾ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഒരു കാർ അപകടത്തിന്റെ പ്രവചനാതീതമായ സ്വഭാവം കാരണം, നിങ്ങൾക്ക് മറ്റ് അപകടം സംഭവിച്ചേക്കാം.

വെളളത്തിൽ മുങ്ങിപ്പോയാൽ കാറിൽ നിന്ന് രക്ഷപ്പെടേണ്ടത് എങ്ങനെ? അറിഞ്ഞ് വച്ചോ

വാതിലുകളൊന്നും തുറക്കരുത്

പകരം വിൻഡോകൾ താഴ്ത്തുക. ജല സമ്മർദ്ദത്തിനെതിരെ വാതിൽ തുറക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. നിങ്ങൾക്ക് വാതിൽ തുറക്കാൻ കഴിയുന്ന സാഹചര്യത്തിൽ, വെള്ളം വാഹനത്തിലേക്ക് കുതിക്കും, ഇത് കൂടുതൽ പ്രശ്നത്തിലേക്ക് പോകുകയും കാർ വേഗത്തിൽ മുങ്ങുകയും ചെയ്യും. വാതിൽ ഒരു ഓപ്‌ഷനല്ലാത്തതിനാൽ, പാസഞ്ചർ വിൻഡോകളുടെ അടിയിലേക്ക് വെള്ളം ഉയരുന്നത് വരെ നിങ്ങൾക്ക് പരമാവധി 30 മുതൽ 60 സെക്കൻഡ് വരെ മാത്രമേ ലഭിക്കൂ, ഫ്ലോട്ടിംഗ് പിരീഡ് എന്നാണ് അതിനെ വിളിക്കുന്നത. അതിനുശേഷം സംഭവിക്കുന്നത് വെളളത്തിൻ്റെ മർദ്ദം കാരണം ഗ്ലാസ് താഴ്ത്താൻ സാധിക്കാതെ വരും. അത് കൊണ്ട് ആദ്യത്തെ ഒരു മിനിട്ടിൽ തന്നെ പരമാവധി ഗ്ലാസ് താഴ്ത്താൻ ശ്രമിക്കുക

വെളളത്തിൽ മുങ്ങിപ്പോയാൽ കാറിൽ നിന്ന് രക്ഷപ്പെടേണ്ടത് എങ്ങനെ? അറിഞ്ഞ് വച്ചോ

വിൻഡോ തകർക്കുക

മിക്ക വാഹനങ്ങൾക്കും ഇലക്‌ട്രോണിക് കൺട്രോൾഡ് വിൻഡോകൾ ഉള്ളതിനാൽ, അവ താഴേക്ക് താഴ്ത്താനുളള സമയം കിട്ടുന്നതിന് മുൻപ് സർക്യൂട്ടുകൾ കട്ട് ആയേക്കാം. ഈ സാഹചര്യത്തിൽ, വിൻഡോ തകർക്കാൻ സാധിക്കുന്ന ഒരു ടൂൾ വാഹനത്തിൽ സൂക്ഷിക്കണം. ജനൽ തകർക്കാൻ സഹായിക്കുന്ന കടുപ്പമേറിയ സ്റ്റീൽ പോയിന്റുള്ള ലൈഫ്ഹാമർ, ഗ്ലാസ് തകർക്കാൻ സ്പ്രിംഗ്-ലോഡഡ് മെക്കാനിസം ഉപയോഗിക്കുന്ന ResQMe കീചെയിൻ എന്നിവയാണ് വിപണിയിൽ ലഭിക്കുന്ന ഏറ്റവും ജനപ്രിയമായ ടൂളുകൾ. ഇവയിലേതെങ്കിലും ഉപയോഗിച്ച് പഠിക്കണമെങ്കിൽ നിങ്ങൾ വീട്ടിൽ ഉപയോഗശൂന്യമായ ഗ്ലാസുകളിൽ പരീക്ഷിക്കണം. ഒരു കാര്യം ഓർക്കണം പരിശീലിക്കുന്ന സമയത്ത് നിങ്ങൾ കൈയിൽ ഗ്ലൗസ് ധരിക്കാൻ മറക്കരുത്, അല്ലെങ്കിൽ കൈ മുറിയാൻ സാധ്യതയുണ്ട്. ഈ ഉപകരണങ്ങൾ എല്ലായ്‌പ്പോഴും കൈയ്യെത്തും ദൂരത്ത് ഉണ്ടെന്ന് ഉറപ്പാക്കുക, അല്ലാത്തപക്ഷം നിങ്ങൾക്ക് അവ ഒരിക്കലും കൃത്യസമയത്ത് ലഭിക്കില്ല, അത് മാത്രമല്ല വെള്ളത്തിനടിയിൽ ഇവ പ്രവർത്തിക്കില്ല. അത് കൊണ്ട് എത്രയും വേഗത്തിൽ പ്രവർത്തിച്ചില്ലെങ്കിൽ അപകടമാണ്.

വെളളത്തിൽ മുങ്ങിപ്പോയാൽ കാറിൽ നിന്ന് രക്ഷപ്പെടേണ്ടത് എങ്ങനെ? അറിഞ്ഞ് വച്ചോ

കുട്ടികൾ ആദ്യം

കഴിയുമെങ്കിൽ എല്ലാവരും സ്വന്തം വിൻഡോയിൽ കൂടെ പുറത്ത് കടക്കാൻ ശ്രമിക്കണം, എന്നാൽ കൊച്ചുകുട്ടികൾ വാഹനത്തിൽ ഉണ്ടെങ്കിൽ അവർക്ക് ഇത്തരമൊരു സാഹചര്യത്തിൽ ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. അത് കൊണ്ട് കുട്ടികളെ ആദ്യം പുറത്ത് കടത്തുക. മുതിർന്ന കുട്ടികളിൽ നിന്ന് ആരംഭിച്ച് ഏറ്റവും ഇളയ കുട്ടിയെ നിങ്ങളുടെ കൈകളിൽ എടുക്കുകയും ചെയ്യുക

വെളളത്തിൽ മുങ്ങിപ്പോയാൽ കാറിൽ നിന്ന് രക്ഷപ്പെടേണ്ടത് എങ്ങനെ? അറിഞ്ഞ് വച്ചോ

പുറത്തുകടക്കുക

തകർന്ന ജനലിലൂടെ കഴിയുന്നത്ര വേഗത്തിൽ നീന്തുക. ഒരു വിൻഡോ താഴ്ത്താനോ തകർക്കുന്നതിലോ നിങ്ങൾ പരാജയപ്പെട്ടാൽ, രക്ഷപ്പെടാനുള്ള ചെറിയ അവസരങ്ങൾ നിങ്ങൾക്ക് വീണ്ടും ഉണ്ടാകും. കാറിൽ വെള്ളം നിറയുമ്പോൾ, മർദ്ദം തുല്യമാക്കുകയും നിങ്ങൾക്ക് വാതിൽ തുറക്കുകയും ചെയ്യും. എന്നാൽ ഇത് ചെയ്യുന്നതിന്, അങ്ങേയറ്റം പ്രഷർ ഉളള സാഹചര്യത്തിൽ നിങ്ങളുടെ ശ്വാസം പിടിക്കുന്നതിൽ നിങ്ങൾ ഒരു വിദഗ്ദ്ധനായിരിക്കണം. അല്ലാത്തപക്ഷം, സാധ്യതകൾ വളരെ കുറവാണെന്ന് ഓർക്കുക.

വെളളത്തിൽ മുങ്ങിപ്പോയാൽ കാറിൽ നിന്ന് രക്ഷപ്പെടേണ്ടത് എങ്ങനെ? അറിഞ്ഞ് വച്ചോ

ഒരു കാര്യം എപ്പോഴും ശ്രദ്ധിക്കുക, മുങ്ങുന്ന കാറിൽ നിന്ന് നിങ്ങൾക്കും കുട്ടികൾക്കും രക്ഷപ്പെടാനുളള ആദ്യത്തെ വിലയേറിയ നിമിഷങ്ങളിൽ നിങ്ങളുടെ ശ്രമങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് നിങ്ങളുടെ വിജയം. അത് കൊണ്ട് പെട്ടെന്ന് അങ്ങനെ ഒരു അപകടം ഉണ്ടായാൽ പകച്ച് നിൽക്കാതെ സാഹചര്യം അറിഞ്ഞ് പ്രവർത്തിക്കുക.

വെളളത്തിൽ മുങ്ങിപ്പോയാൽ കാറിൽ നിന്ന് രക്ഷപ്പെടേണ്ടത് എങ്ങനെ? അറിഞ്ഞ് വച്ചോ

വായനക്കാരിൽ ആരെങ്കിലും ഇത്തരമൊരു സാഹചര്യത്തിൽ കൂടെ കടന്ന് പോയിട്ടുണ്ടോ. ഉണ്ടെങ്കിൽ നിങ്ങളുടെ അനുഭവം താഴെ കമൻ്റ് ബോക്സിൽ ഞ്ങ്ങളുമായി പങ്ക് വയ്ക്കുക. ഏത് വിധമാണ് നിങ്ങൾക്ക് രക്ഷപ്പെടാൻ സാധിച്ചത് എന്ന് പങ്ക് വയ്ക്കു അത് മറ്റുളളവർക്ക് ഒരു പാഠമാകട്ടെ.

Most Read Articles

Malayalam
English summary
How to escape from submerged car
Story first published: Friday, September 23, 2022, 17:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X