ഇനി സൂപ്പർ ബൈക്ക് സ്വന്തമാക്കാൻ ബുദ്ധിമുട്ടേണ്ട; ലോൺ റെഡി
ഏതൊരു വാഹന പ്രേമികളുടേയും സ്വപ്നമാണ് ഒരു സൂപ്പർബൈക്ക് സ്വന്തമാക്കണമെന്നത്. കാരണം പെർഫോമൻസിൻ്റേയും ലുക്കിൻ്റേയും കാര്യത്തിൽ അവരെ വെല്ലാൻ വേറെ ആരാണ് ഉളളത്. വേറെ ഒരു ബൈക്കിലും ഈ ഒരു അനുഭൂതിയും ലഭിക്കുകയുമില്ല. എന്നാൽ സൂപ്പർ ബൈക്കിൻ്റെ വില ഓർക്കുമ്പോൾ ആണ് പലരും തങ്ങളുടെ ആഗ്രഹം വേണ്ട എന്ന് പോലും വയ്ക്കുന്നത്.
പക്ഷേ സൂപ്പർബൈക്കുകൾ സ്വന്തമാക്കാൻ ഒരു ലോൺ എടുത്താൽ മതി. അത് വഴി നിങ്ങൾക്ക് സൂപ്പർബൈക്ക് സ്വന്തമാക്കാൻ സാധിക്കും. നമ്മുക്ക് മുൻപിൽ നിരവധി ലോൺ ഓപ്ഷനുകളുളളത് കൊണ്ട് ഏത് ലോൺ എടുക്കണം എന്ന ആശയക്കുഴപ്പം ഉണ്ടാകും. ഇനി അത്തരത്തിലൊരു കൺഫ്യൂഷൻ വേണ്ട. നിങ്ങൾക്ക് ഒരു സൂപ്പർബൈക്ക് സ്വന്തമാക്കാൻ ഏതൊക്കെ തരത്തിലുളള ലോൺ ഉണ്ടെന്ന് അറിയാൻ തുടർന്ന് വായിക്കുക.

എന്താണ് ഒരു സൂപ്പർ ബൈക്ക് ലോൺ എന്ന് ആദ്യം അറിഞ്ഞിരിക്കാം. സൂപ്പർ ബൈക്കുകൾ പോലെ ഉയർന്ന നിലവാരമുള്ള മോട്ടോർസൈക്കിളുകൾ വാങ്ങാൻ ആളുകളെ സഹായിക്കുന്നതിന് പ്രത്യേകം ലഭിക്കുന്ന ഒരു ലോൺ ആണ്. കാരണം മറ്റ് ബൈക്കുകളേ പോലെ അല്ലാത്ത വിഭാഗമായത് കൊണ്ട് തന്നെ ഒരു ലോൺ ലഭിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ സ്വപ്ന വാഹനം സ്വന്തമാക്കാൻ സാധിക്കുകയും ചെയ്യും. അത് മാത്രമല്ല നിങ്ങൾക്ക് ഒരു ബാങ്കിൽ നിന്നോ മറ്റ് ഏതൊരു വായ്പ നൽകുന്ന സ്ഥാപനത്തിൽ നിന്നോ ഒരു സൂപ്പർ ബൈക്ക് ലോൺ ലഭിക്കും.
സ്ഥാപനം നിങ്ങളുടെ വരുമാനം, ക്രെഡിറ്റ് ചരിത്രം, മോട്ടോർസൈക്കിളിന്റെ വില എന്നിവയെ ആശ്രയിച്ച് ലോൺ നിബന്ധനകൾ വ്യത്യാസം വരുത്തിയേക്കാം. ഒരു സൂപ്പർ ബൈക്ക് ലോൺ ലഭിക്കാനും അതിൻ്റെ സവിശേഷതകൾ എന്തൊക്കെ ആണെന്ന് അറിയാൻ നിങ്ങൾക്ക് താൽപ്പര്യം കാണുമെന്ന് അറിയാം. ഇനി പറയാൻ പോകുന്നത് ഒരു സൂപ്പർബൈക്ക് ലോൺ ലഭിക്കാനുളള പ്രക്രിയകളെ കുറിച്ചാണ് പറയാൻ പോകുന്നത്.

ഇന്നത്തെ കാലത്ത് ലോണുകൾ കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല അത് മാത്രമല്ല പേപ്പർ വർക്കുകൾ കുറവായിരിക്കും, കാരണം മൊബൈൽ വഴിയോ ഇൻ്റർനെറ്റ് വഴിയോ ഇപ്പോൾ എത്രയും പെട്ടെന്ന് ലോൺ ലഭിക്കും. വിപുലമായ ഡോക്യുമെന്റേഷനും പേപ്പർവർക്കുകളും ആവശ്യമുള്ള മറ്റ് ലോണുകളിൽ നിന്ന് വ്യത്യസ്തമായി, സൂപ്പർ ബൈക്ക് ലോണുകൾക്ക് സാധാരണയായി കുറഞ്ഞ ഡോക്യുമെന്റേഷൻ ആവശ്യമാണ്. മിക്ക വായ്പക്കാർക്കും വരുമാനത്തിന്റെ തെളിവ്, ഐഡന്റിറ്റി, വിലാസ തെളിവ് എന്നിവ പോലുള്ള കുറച്ച് അടിസ്ഥാന രേഖകൾ മാത്രമേ ആവശ്യമുള്ളൂ, അത് കൊണ്ടാണ് ലോൺ ലഭിക്കാൻ ഇത്ര എളുപ്പമാക്കുന്നത്.
പേഴ്സണൽ ലോണുകൾ ലഭിക്കുന്നത് പോലെ അല്ല സൂപ്പർബൈക്കുകൾക്ക് ലഭിക്കുന്ന ലോണുകൾ. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, വരുമാനം, തിരിച്ചടവ് ചരിത്രം, ബൈക്കിന്റെ മൂല്യം എന്നിങ്ങനെ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ബൈക്ക് ലോൺ പലിശ നിരക്ക് നിർണ്ണയിക്കുന്നത്. ലോൺ കാലയളവിലുടനീളം ഗണ്യമായ പണം ലാഭിക്കാൻ കുറഞ്ഞ പലിശ നിരക്ക് നിങ്ങളെ സഹായിക്കും.

ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കുകയാണെങ്കിൽ ലോൺ അപേക്ഷിക്കുന്ന വ്യക്തിയുടെ സിബിൽ സ്കോർ മിനിമം 750 ന് മുകളിലായിരിക്കണം. അത് പോലെ തന്നെ 2 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ഇതിനേക്കാൾ എല്ലാം പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വച്ചാൽ സൂപ്പർബൈക്ക് ലോൺ മാത്രം കൊടുക്കുന്ന ചില സ്ഥാപനങ്ങൾ ഉണ്ട്. അവരെ കണ്ടുപിടിച്ചാൽ കുറച്ചു കൂടി എളുപ്പമായിരിക്കും.
ആവശ്യമായ രേഖകൾ കൈയ്യിൽ സൂക്ഷിക്കുക അതായത് വായ്പാ അപേക്ഷാ പ്രക്രിയ വേഗത്തിലാക്കാൻ വരുമാനത്തിന്റെ തെളിവ്, തിരിച്ചറിയൽ രേഖ, ഇൻഷുറൻസ് തെളിവ് എന്നിങ്ങനെ ആവശ്യമായ എല്ലാ രേഖകളും കൈയ്യിൽ സൂക്ഷിക്കുക. രേഖകൾ എല്ലാം വളരെ കൃത്യമായി കൊടുത്താൽ എത്രയും പെട്ടെന്ന് ലഭിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. അത് കൊണ്ട് സൂപ്പർ ബൈക്ക് സ്വന്തമാക്കുക എന്നത് വിദൂരമായ ഒരു സ്വപ്നമല്ല. നിങ്ങൾക്കും സ്വന്തമാക്കാം സൂപ്പർബൈക്ക്


Click it and Unblock the Notifications








