വാഹനം വാങ്ങുമ്പോൾ കൂടുതലായി ചോദിക്കുന്ന ഫീച്ചർ; പക്ഷേ എങ്ങനെ പരിപാലിക്കണമെന്ന് അറിയില്ല

ടെക്നോളജിയുടെ അതിപ്രസരം കൊണ്ട് പുതിയതായി അവതരിപ്പിക്കുന്ന വാഹനങ്ങളിൽ ഒരുപാട് ഫീച്ചറുകൾ നൽകുന്നുണ്ട്. അതിൽ തന്നെ പലതും ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം. പലരും ഷോറൂമിൽ ചെല്ലുമ്പോൾ ചോദിക്കുന്ന ഫീച്ചറാണ് സൺറൂഫ്. എന്നാൽ കേരളത്തിലെ കാലാവസ്ഥയ്ക്ക് വലിയ കാര്യമായി അനുയോജ്യമായ ഒന്നല്ല ഇത്. വാഹനത്തിൻ്റെ ആഡംബരത്തിനൊരു ഫീച്ചർ എന്നുളളത് മാത്രമാണ് ഇത്. സൺറൂഫുളള വാഹനം വാങ്ങുന്നതിൽ തെറ്റില്ല, എന്നാൽ അത് മികച്ച രീതിയിൽ പരിപാലിക്കാൻ കഴിയുന്നതിലാണ് കാര്യം. സൺറൂഫൂളള വാഹനങ്ങൾ എങ്ങനെ പരിപാലിക്കണമെന്ന് വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

സൺറൂഫ് എന്ന് പറയുമ്പോൾ റൂഫിൻ്റെ മുകളിലുളള ഗ്ലാസ് മാത്രമാണ് ചിലർ ശ്രദ്ധിക്കുന്നത്. വൃത്തിയാക്കുമ്പോൾ സൺറൂഫിൻ്റെ ഗ്ലാസ് മാത്രം വൃത്തിയാക്കിയിട്ട് കാര്യമില്ല എന്ന് ആദ്യം മനസിലാക്കുക. കാരണം സൺറൂഫ് എന്നാൽ ഒരുപാട് പാനലുകളും, ചെറിയ ബീഡിങ്ങുകളും ഒക്കെ കൂടി വരുന്നതാണ് അത് കൊണ്ട് സൺറൂഫ് മൊത്തമായി വ്യത്തിയാക്കിയില്ലെങ്കിൽ പൊടിയും ചെളിയും കയറി അടയാനും അതുവഴി വെളളം അകത്തേക്ക് വീഴാനും സാധ്യതയുണ്ട്.

how to keep car sunroof safe and clean

മൊത്തമായി ഇലക്ട്രിക്കലായി പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ വല്ലപ്പോഴും പ്രവർത്തിപ്പിച്ചില്ലെങ്കിൽ അത് കേടാകാനുളള സാധ്യതയുണ്ട്, അത് കൊണ്ട് തന്നെ കാലാവസ്ഥ അനുസരിച്ച് ഇടയ്ക്ക് സൺറൂഫ് ഒന്ന് തുറക്കുന്നതും അടയ്ക്കുന്നതും വളരെ നല്ലതാണ് കേട്ടോ. സൺറൂഫുളള വേരിയൻ്റ് ചോദിച്ചു വാങ്ങിയതിന് ശേഷം കൂടിപോയാൽ ഒന്നോ രണ്ടോ തവണ പ്രവർത്തിപ്പിക്കുക എന്നതാണ് പലരുടേയും ശീലമെന്ന് ഞാൻ ആദ്യമേ സൂചിപ്പിച്ചിരുന്നുവല്ലോ.

സൺറൂഫ് എന്ന് പറയുന്നതിന് അധികം ഭാരം താങ്ങാനുളള കഴിവില്ലെന്ന് തന്നെ ആദ്യം മനസിലാക്കുക. അത് കൊണ്ട് തന്നെ കൂടുതൽ ഭാരം ഉളള വസ്തുക്കളൊന്നും സൺറൂഫിൻ്റെ മുകളിൽ വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കട്ടിക്കൂടിയ ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത് എങ്കിലും ഒരുപാട് ഭാരം താങ്ങാനുളള ശേഷി സൺറൂഫിൻ്റെ ഗ്ലാസിനില്ല എന്നതാണ് സത്യം. അത് കൊണ്ട് അമിതഭാരം കൊടുത്താൽ ചില്ലിന് വിളളൽ വീഴാനും, ചോർച്ചയുണ്ടാകാനുമുളള സാധ്യത വളരെ കൂടുതലാണ് എന്ന് പ്രത്യേകം ഓർക്കുക.

how to keep car sunroof safe and clean

നിങ്ങളുടെ വാഹനത്തിൻ്റെ സൺറൂഫിന് ഏതെങ്കിലും തരത്തിലുളള കേടുപാടുകൾ സംഭവിച്ചാൽ അത് റിപ്പയർ ചെയ്യാൻ ഒട്ടും തന്നെ കാലതാമസം എടുക്കരുത്. കാരണം സൺറൂഫിന് കേടുപാടുകൾ പറ്റിയാൽ അത് വാഹനത്തിൻ്റെ ക്യാബിനെ ബാധിക്കും എന്നതാണ് കാരണം. അത് മാത്രമല്ല പ്രശ്നം പരിഹരിക്കാൻ കാലതാമസം എടുക്കുന്തോറും അതിൻ്റെ ചെലവും കൂടിക്കൊണ്ട് ഇരിക്കും. കൈയും തലയും സൺറൂഫിന് പുറത്തേക്ക് ഇട്ടുകൊണ്ട് യാത്ര ചെയ്യരുത്.

മോട്ടോർ വെഹിക്കിൾസ് (എംവി) നിയമം അനുസരിച്ച്, കാറിന്റെ സൺറൂഫിൽ നിന്ന് തലയോ ശരീരമോ വെക്കുന്നത് കുറ്റമായും ട്രാഫിക് നിയമങ്ങളുടെ ലംഘനമായും കണക്കാക്കപ്പെടുന്നു. ഇതിനെക്കുറിച്ച് പലർക്കും അറിയില്ല. ഹൈറേഞ്ചിലൂടെ പോകുമ്പോൾ മഞ്ഞ് കാണാൻ പലരും സൺറൂഫിലൂടെ തല പുറത്തേക്ക് ഇടുന്നത് കാണാം. സൺറൂഫിൻ്റെ ഉപയോഗം ഇതൊക്കെയാണെന്നുളള മിഥ്യാധാരണ പലർക്കുമുണ്ട്.

സൂര്യപ്രകാശം കാറുകളിലേക്ക് കടത്തിവിടുക എന്നതാണ് സൺറൂഫിന്റെ അടിസ്ഥാന ഉപയോഗം, എന്നാൽ ആളുകൾ അവരുടെ തലയോ ശരീരമോ പുറത്തേക്ക് വയ്ക്കുമ്പോൾ, അത് മറ്റുള്ളവരുടെ കാഴ്ചയെ തടയും, അതുവഴി മറ്റേതെങ്കിലും അപകടങ്ങളിലേക്ക് നയിക്കും. എംവി ആക്ടിന്റെ സെക്ഷൻ 184 (എഫ്) അനുസരിച്ച്, കഴിവുള്ളതും ശ്രദ്ധയുള്ളതുമായ ഒരു ഡ്രൈവർ പ്രതീക്ഷിക്കുന്നതിലും വളരെ താഴെയായി ഏത് വിധത്തിലും വാഹനമോടിക്കുന്നത് ശിക്ഷാർഹമാണ്, ആ രീതിയിൽ വാഹനമോടിക്കുന്നത് അപകടകരമാണെന്ന് വ്യക്തമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, August 28, 2025, 21:19 [IST]
English summary
How to keep your car sunroof safe and clean all you need to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X