കണ്ടാൽ കുഞ്ഞൻ പക്ഷേ വേറെ ലെവൽ; കീഫോബിലുളള കുറച്ച് ട്രിക്ക്സ് അറിഞ്ഞാലോ

കാറിൻ്റേയും ബൈക്കിൻ്റേയും താക്കോൽ ആണ് ഏറ്റവും കൂടുതൽ നമ്മളുമായി ഒളിച്ചുകളി നടത്താറുളളത്. എന്തെങ്കിലും അത്യാവശത്തിന് ഇറങ്ങുമ്പോഴായിരിക്കും താക്കോൽ കാണുന്നില്ല എന്നറിയുന്നത്. പിന്നെ കാടിളക്കി തിരച്ചിൽ ഒക്കെ നടത്തി തപ്പിയെടുക്കും

കണ്ടാൽ കുഞ്ഞൻ പക്ഷേ വേറെ ലെവൽ; കീഫോബിലുളള കുറച്ച് ട്രിക്ക്സ് അറിഞ്ഞാലോ

പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ കാറിൻ്റെ താക്കോൽ ശ്രദ്ധിച്ചവർക്കറിയാം കാർ സ്റ്റാർട്ട് ചെയ്യുക,ലോക്കും അൺലോക്കും ചെയ്യുക എന്നത് മാത്രമല്ല ഇപ്പോഴത്തെ വാഹനങ്ങളുടെ താക്കോൽ കൊണ്ടുളള ഗുണം. അത് എന്തൊക്കെയാണ് എന്ന് പറഞ്ഞു തരാം

കണ്ടാൽ കുഞ്ഞൻ പക്ഷേ വേറെ ലെവൽ; കീഫോബിലുളള കുറച്ച് ട്രിക്ക്സ് അറിഞ്ഞാലോ

എന്താണ് കീഫോബ്?

കീലെസ് സിസ്റ്റം നിയന്ത്രിക്കാനും പ്രവർത്തിപ്പിക്കുവാനും കഴിയുന്ന ഒരു ചെറിയ റിമോട്ട് യൂണിറ്റാണ് കീ ഫോബ്. ഒരു കീ ഫോബ് ഉപയോഗിച്ച്, നിങ്ങളുടെ കാറിൽ കയറാൻ നിങ്ങൾക്ക് ഒരു യഥാർത്ഥ കീ ആവശ്യമില്ല എന്നതാണ് ഇതിൻ്റെ ഗുണം. പഴയത് പോലെ താക്കോൽ തിരിച്ച് വാഹനം സ്റ്റാർട്ട് ചെയ്താൽ എന്തൊക്കെ ചെയ്യാൻ പറ്റുമോ അത് എല്ലാം കീഫോബ് കൊണ്ട് ചെയ്യാൻ സാധിക്കും.

കണ്ടാൽ കുഞ്ഞൻ പക്ഷേ വേറെ ലെവൽ; കീഫോബിലുളള കുറച്ച് ട്രിക്ക്സ് അറിഞ്ഞാലോ

ആഢംമ്പര വാഹനങ്ങൾക്കെല്ലാം പുറത്ത് നിന്ന് കാർ സ്റ്റാർട്ട് ചെയ്യാൻ കീഫോബിൽ സംവിധാനം ഉണ്ട്. നല്ല കത്തിക്കരിഞ്ഞ വെയിലത്താണ് വാഹനം പാർക്ക് ചെയ്യുന്നത് എങ്കിൽ തിരിച്ചു വന്ന് വണ്ടിയിൽ കയറണമെങ്കിൽ കുറച്ച് സമയമെടുക്കും. ആദ്യം വിൻഡോ ഗ്ലാസുകൾ എല്ലാം താഴ്ത്തി എസി ഒക്കെ ഇട്ട് തണുത്ത് വരുന്നത് വരെ കാത്തിരിക്കണം. എന്നാൽ നമ്മൾ തിരിച്ചു വരുമ്പോൾ വാഹനം നല്ല ചിൽ ആയിട്ട് കിടക്കുന്നത് എങ്ങനെയുണ്ടായിരിക്കും.

കണ്ടാൽ കുഞ്ഞൻ പക്ഷേ വേറെ ലെവൽ; കീഫോബിലുളള കുറച്ച് ട്രിക്ക്സ് അറിഞ്ഞാലോ

ചില കാറുകളിൽ കീഫോബ് ഉപയോഗിച്ച് വിൻഡോ ഗ്ലാസുകൾ താഴ്ത്താൻ സാധിക്കും. പൊരിവെയിലത്ത് ഒക്കെ പാർക്ക് ചെയ്യേണ്ടി വന്നാൽ വാഹനത്തിൽ കയറാതെ തന്നെ ഗ്ലാസുകൾ താഴ്ത്താൻ സാധിക്കുമല്ലോ. എല്ലാ വിൻഡോകളും തുറക്കുന്നത് വേണ്ടി കീഫോബിലെ അൺലോക്ക് ബട്ടൺ രണ്ട് തവണ അമർത്തിയാൽ മതി.

കണ്ടാൽ കുഞ്ഞൻ പക്ഷേ വേറെ ലെവൽ; കീഫോബിലുളള കുറച്ച് ട്രിക്ക്സ് അറിഞ്ഞാലോ

മറ്റൊരു കാര്യം ഒരോ കാറിൻ്റേയും കീഫോബ് ഫീച്ചേഴ്സ് വ്യത്യാസം ആയിരിക്കും.നിങ്ങളുടെ കീ ഫോബിൽ എന്തൊക്കെ ഫീച്ചേഴ്സ് ഉണ്ടെന്ന് ഇപ്പോൾ തന്നെ ഒന്ന് പരിശോധിച്ച് നോക്കാൻ മറക്കരുതേ

കണ്ടാൽ കുഞ്ഞൻ പക്ഷേ വേറെ ലെവൽ; കീഫോബിലുളള കുറച്ച് ട്രിക്ക്സ് അറിഞ്ഞാലോ

കീ ഫോബ് ഉപയോഗിച്ച് മിററുകളിൽ മടക്കുക

ഇപ്പോഴത്തെ ഒട്ടുമിക്ക കാറുകളിലും ലോക്ക് ചെയ്യുമ്പോൾ സൈഡ് മിററുകൾ ഓട്ടോമാറ്റിക്കായി മടങ്ങുന്നവയാണ്. എന്നാൽ അങ്ങനെ മടങ്ങിയില്ലെങ്കിലും ഒട്ടും വിഷമിക്കേണ്ട.നിങ്ങളുടെ കീഫോബിൽ അതിനുളള പരിഹാരം ഉണ്ട്.

കണ്ടാൽ കുഞ്ഞൻ പക്ഷേ വേറെ ലെവൽ; കീഫോബിലുളള കുറച്ച് ട്രിക്ക്സ് അറിഞ്ഞാലോ

ബൂട്ട് ഓപ്പൺ ചെയ്യുക

പഴയ കാറുകളിൽ ബൂട്ട് തുറക്കാൻ കീ ഉപയോഗിച്ച് തിരിക്കണമായിരുന്നു. എന്നാൽ ഇപ്പോൾ വിപണിയിൽ ഇറങ്ങുന്ന പല പുതിയ മോഡലുകളിലും ഒരു ബട്ടണിന്റെ ക്ലിക്കിലൂടെ നിങ്ങളുടെ കാറിൻ്റെ ബൂട്ട് തുറക്കാൻ സാധിക്കും

കണ്ടാൽ കുഞ്ഞൻ പക്ഷേ വേറെ ലെവൽ; കീഫോബിലുളള കുറച്ച് ട്രിക്ക്സ് അറിഞ്ഞാലോ

മിക്കവാറും എല്ലാ കാറിന്റെയും കീ ഫോബിൽ ഒരു "പാനിക്" ബട്ടൺ കാണാൻ സാധ്യത ഉണ്ട്, എന്നാൽ അത് നിർമാതാക്കളെ ആശ്രയിച്ചിരിക്കും. ഇരുട്ട് നിറഞ്ഞ ഏരിയയിൽ ആണ് കാർ പാർക്ക് ചെയ്തിരിക്കുന്നതെങ്കിൽ ബട്ടൺ അമർത്തിയാൽ കാറിൻ്റെ ഹെഡ്‌ലാമ്പ് കത്തും.

കണ്ടാൽ കുഞ്ഞൻ പക്ഷേ വേറെ ലെവൽ; കീഫോബിലുളള കുറച്ച് ട്രിക്ക്സ് അറിഞ്ഞാലോ

അതോടൊപ്പം തന്നെ കാറിൽ കയറാൻ നോരം ആരെങ്കിലും ഉപദ്രവിക്കുവാനോ അപായപ്പെടുത്താനോ വന്നാൽ ഈ ബട്ടൺ അമർത്തിയാൽ വാഹനത്തിൻ്റെ ലൈറ്റും അലാറവും എല്ലാം ഓൺ ആകും.

More from DriveSpark

Article Published On: Tuesday, November 8, 2022, 13:04 [IST]
English summary
How to lower your windows using keyfob features and uses
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X