ചുമ്മാ വെളളം ഒഴിച്ച് അങ്ങ് തണുപ്പിക്കല്ലേ; കാറിന് മാത്രമല്ല റേഡിയേറ്ററിനും വേണം മെയിൻ്റനൻസ്

ഒരു കാറിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് റേഡിയേറ്റർ എന്നത്. റേഡിയേറ്ററിൻ്റെ പ്രവർത്തനവും ആവശ്യകതയും എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. എഞ്ചിൻ അമിതമായി ചൂടാകാതെ നിർത്താനും ദീർഘകാലത്തേക്ക് പ്രവർത്തിക്കുന്നതിനും സഹായിക്കുന്ന സംവിധാനമാണ് റേഡിയേറ്റർ. എന്നാൽ പീരിയോഡിക്കൽ സർവീസിൽ മാത്രമല്ല എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു ഭാഗം കൂടിയാണ് വാഹനങ്ങളിലെ റേഡിയേറ്റർ. പലരും മറന്നു പോകുന്ന സംഗതി കൂടിയാണ്. വാഹനത്തിൻ്റെ ക്ലസ്റ്ററിൽ താപനില കൂടുന്നതായി ശ്രദ്ധിക്കുമ്പോഴായിരിക്കും പലരും ബോണറ്റ് പൊക്കി നോക്കുന്നത് തന്നെ. എന്നാൽ അങ്ങനെ അല്ല, പറ്റുമെങ്കിൽ എല്ലാ ദിവസവും ബോണറ്റ് ഉയർത്തി റേഡിയേറ്ററിലെ വെളളത്തിൻ്റെ നില പരിശാധിക്കുന്നത് നല്ലതാണ്.

കാറുകൾ, ട്രക്കുകൾ, മോട്ടോർസൈക്കിളുകൾ, ATV -കൾ എന്നിവയിലും മറ്റെല്ലാ മോട്ടോർ വാഹനങ്ങളിലും ആഗോളതലത്തിൽ മിക്കവാറും എല്ലാ വാഹന നിർമ്മാതാക്കളും ലിക്വിഡ്-കൂൾഡ് എഞ്ചിനുകൾ വ്യാപകമായി ഉപയോഗിക്കുന്നു. സിസ്റ്റം ഒരു ലിക്വിഡ് കൂളന്റ് ഉപയോഗിക്കുന്നു, അത് ഒരു എക്സ്റ്റേണൽ റേഡിയേറ്റർ ഉപയോഗിച്ച് തണുപ്പിക്കുകയും എഞ്ചിനിൽ നിന്ന് ഹീറ്റ് അഥവാ ചൂട് ഫലപ്രദമായി ആഗിരണം (അബ്സോർബ്) ചെയ്യുന്നതിനായി പ്രത്യേക ചേമ്പറുകൾ അല്ലെങ്കിൽ പാസേജുകൾ വഴി എഞ്ചിനിലൂടെ കടന്നുപോകുകയും ചെയ്യുന്നു.

how to maintain radiator

നന്നായി പരിപാലിക്കുന്ന ഒരു റേഡിയേറ്ററിന് നിങ്ങളുടെ എഞ്ചിന്റെ ആയുസ്സ് വർദ്ധിപ്പിക്കാൻ കഴിയും. പതിവ് പരിശോധനകളും സേവനങ്ങളും റേഡിയേറ്റർ ചോർച്ച തടയും, അതുവഴി കാര്യമായ എഞ്ചിൻ സങ്കീർണതകൾ ഒഴിവാക്കാം. കൂടാതെ, നിങ്ങളുടെ കൂളന്റ് പതിവായി ടോപ്പ് അപ്പ് ചെയ്യുന്നത് അല്ലെങ്കിൽ ഗുണനിലവാരമുള്ള കൂളന്റ് ഉപയോഗിക്കുന്നത് നിങ്ങളുടെ റേഡിയേറ്ററിന്റെ പെർഫോമൻസ് വർദ്ധിപ്പിക്കാൻ സഹായിക്കും.

കാർ റിപ്പയർ ചെലവുകൾ കുറയ്ക്കാൻ പതിവായുളള മെയിന്റനൻസ് അല്ലെങ്കിൽ പതിവായിട്ടുളള അറ്റകുറ്റപ്പണികൾ സഹായിക്കും എന്ന കാര്യം മറക്കരുത്. ഓയിൽ മാറ്റുക, ഫ്ലൂയിഡ് ചെക്ക് ചെയ്യുക, ടയർ റൊട്ടേഷനുകൾ, ബ്രേക്ക് പരിശോധനകൾ എന്നിവ ഉൾപ്പെടുന്ന വാഹനത്തിന് വേണ്ട അടിസ്ഥാന കാര്യങ്ങൾ കൃത്യമായി പരിശോധിച്ച് പ്രശ്‌നങ്ങൾ നേരത്തേ കണ്ടെത്താനും അവ ഒഴിവാക്കാനും ശ്രമിക്കുക. ഇത്തരത്തിൽ ചെയ്‌താൽ പോക്കറ്റ് കാലിയാവുന്നതും വലിയ പണികൾ വരാതിരിക്കാനും സഹായിക്കും.

അത് പോലെ തന്നെ എപ്പോഴും റേഡിയേറ്ററിലേക്ക് വെളളം ഒഴിക്കാതെ ഒരു 2 വർഷം കൂടുമ്പോൾ റേഡിയേറ്റർ ഫ്ലഷ് ചെയ്യുന്നത് ആയുസ്സ് വർധിപ്പിക്കാൻ സഹായിക്കും. പഴയ കൂളന്റ് ഊറ്റി കളയുകയും, ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിച്ച് ഫ്ലഷ് ചെയ്തതിന് ശേഷം, തുടർന്ന് ശരിയായ കൂളന്റ് നിറയ്ക്കുക. ഡാഷ്‌ബോർഡിലെ താപനില ഗേജ് എപ്പോഴും ശ്രദ്ധിക്കാൻ മറക്കരുത്.

എഞ്ചിൻ അമിതമായി ചൂടായാൽ, വാഹനം സുരക്ഷിതമായ സ്ഥലത്ത് നിർത്തി, എഞ്ചിൻ ഓഫ് ചെയ്ത് തണുക്കാൻ അനുവദിക്കുക. അമിതമായി ചൂടാകുന്നത് ഒഴിവാക്കുന്നതിന് കനത്ത ട്രാഫിക്കിൽ എഞ്ചിൻ ദീർഘനേരം സ്റ്റാർട്ട് ചെയ്ത് ഇടാതിരിക്കുക. ഇപ്പോഴുളള പല വാഹനങ്ങളിലും ഐഡിൽ സ്റ്റോപ്പ് സംവിധാനമുളളത് കൊണ്ട് കുഴപ്പമില്ല.

എഞ്ചിനുകളുടെ കാര്യത്തിലേക്ക് വന്നാൽ പ്രത്യേകിച്ച് ബൈക്കുകളിലേക്ക് നോക്കിയാൽ ചൂട് നിയന്ത്രിക്കാൻ, വാഹന നിർമ്മാതാക്കൾ പല രീതികളും പരീക്ഷിട്ടുണ്ട്, എന്നിരുന്നാലും, അവയിൽ എയർ-കൂൾഡ്, ഓയിൽ-കൂൾഡ്, ലിക്വിഡ്-കൂൾഡ് എന്നിങ്ങനെ മൂന്നെണ്ണം മാത്രമാണ് ഏറ്റവും ജനപ്രിയമായത്. എയർ-കൂൾഡ് എഞ്ചിനുകൾ മോട്ടോർ കൂളാക്കാൻ എയർ ഫ്ലോ ഉപയോഗിക്കുന്നു. എയർ-കൂൾഡ് എഞ്ചിനുകൾക്ക് പ്രത്യേക ഫിന്നുകൾ ഉണ്ട്, അവ എഞ്ചിന് ചുറ്റുമുള്ള എയർഫ്ലോ ഉപയോഗിച്ച് ചൂട് അല്ലെങ്കിൽ ഹീറ്റ് കുറയ്ക്കാൻ സഹായിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, May 21, 2025, 19:30 [IST]
English summary
How to maintain the radiator in your vehicle tips in malayalam details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X