നോക്കീം കണ്ടും പടക്കം പൊട്ടിക്കണേ..വാഹനത്തിന് വരുന്ന കേടുപാടുകൾ എങ്ങനെ ക്ലെയിം ചെയ്യാം

ആഘോഷ സമയത്ത് പ്രത്യേകിച്ച് ദീപാവലി സമയത്ത് പടക്കങ്ങൾ പൊട്ടിച്ച് ആഘോഷിക്കുന്നത് പതിവാണ്. എന്നാൽ പലപ്പോഴും പടക്കങ്ങൾ പൊട്ടിച്ച് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവാണ്. നിങ്ങളുടെ കാറുകൾക്കോ ബൈക്കിനോ പടക്കം പൊട്ടി അപകടം സംഭവിച്ചാൽ അത് എങ്ങനെ ക്ലെയിം ചെയ്യാമെന്ന് പലർക്കും അറിയില്ല. അതിന് എങ്ങനെ ഇൻഷുറൻസ് ക്ലെയിം എടുക്കാം എന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ. പടക്കങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് കാർ ഇൻഷുറൻസ് ക്ലെയിം എടുക്കുന്നതിന് മുമ്പ്, എന്താണ് കാർ ഇൻഷുറൻസ് പോളിസി എന്ന് നമുക്ക് മനസ്സിലാക്കേണം.

പോളിസികൾ മൂന്ന് തരത്തിലാണ് ഉളളത്.അതിൽ തേർഡ്-പാർട്ടി കാർ ഇൻഷുറൻസ്, സ്റ്റാൻഡ്-എലോൺ പോളിസി, സമഗ്ര കാർ ഇൻഷുറൻസ് എന്നിവയൊക്കെയാണ് ഉൾപ്പെടുന്നു. തീപിടുത്തമോ സ്ഫോടനമോ കാരണം കാറിനുണ്ടാകുന്ന കേടുപാടുകൾ സമഗ്രവും ഒറ്റപ്പെട്ടതുമായ കാർ ഇൻഷുറൻസ് പോളിസികളിൽ ആണ് കവർ ചെയ്യുന്നത്. കാറിന് കേടുപാടുകൾ കാണുമ്പോൾ, ഉടൻ തന്നെ കാർ ഇൻഷുറൻസ് കമ്പനിയെയും ഏജൻ്റിനെയും അറിയിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.


ഇത് നിങ്ങളെ വേഗത്തിൽ സഹായിക്കുകയും ഇൻഷുറൻസ് പോളിസി ഏജൻ്റിന് അത് ഉടനടി ക്രമീകരിക്കുകയും ചെയ്യും. അത് പോലെ തന്നെ നിങ്ങളുടെ കാറിന് കേടുപാടുകൾ സംഭവിച്ചാൽ തീർച്ചയായും എഫ്ഐആർ ഫയൽ ചെയ്യുക. അത് പോലെ തന്നെ പോലീസിനെ അറിയിക്കുക. മുഴുവൻ വിശദാംശങ്ങളും ലഭിച്ച ശേഷം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യും. വാസ്തവത്തിൽ, ചെറിയ കാർ കേടുപാടുകൾ സംഭവിച്ചാൽ പോലും, ഇൻഷുറൻസ് കമ്പനികൾ എഫ്ഐആർ ആവശ്യപ്പെടുന്നവയാണ്.

കാർ ബാറ്ററിയിൽ നിന്നുള്ള തീപ്പൊരി അല്ലെങ്കിൽ ഇലക്ട്രിക്കൽ വയറിംഗ് സിസ്റ്റത്തിലെ തകരാർ കാരണം ജോലിസ്ഥലത്ത് തീപിടുത്തമുണ്ടായാൽ, കവർ ക്ലെയിം നിരസിക്കപ്പെടാനുളള സാധ്യതയുണ്ട്. എസി അല്ലെങ്കിൽ എൽപിജി ഗ്യാസ് കിറ്റ് മാറ്റുമ്പോഴോ സജ്ജീകരണത്തിനിടയിലെ പിഴവ് മൂലമോ തീപിടുത്തമുണ്ടായാൽ, ഇൻഷുറൻസ് കമ്പനി ക്ലെയിം നിരസിക്കാനുളള സാധ്യത തളളിക്കളയാൻ സാധിക്കില്ല.


ഒരു കാർ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം പല ഘടകങ്ങളുടെ സഹായത്തോടെ നിർണയിക്കപ്പെടുന്ന ഒരു കാര്യമാണ്. ഈ ഘടകങ്ങൾ നിങ്ങളുടെ കാറുമായി ബന്ധപ്പെട്ട അപകടസാധ്യത വിലയിരുത്താൻ മോട്ടോർ ഇൻഷുററെ സഹായിക്കുന്നു. അപകടസാധ്യത കൂടുന്തോറും ഉയർന്ന കാർ ഇൻഷുറൻസ് പ്രീമിയം ലഭിക്കും. കാർ ഇൻഷുറൻസ് പ്രീമിയങ്ങൾ കർശനമല്ല. നിങ്ങളുടെ ബജറ്റ് അധികമാക്കാതെ തന്നെ നിങ്ങൾക്ക് മികച്ച കാർ ഇൻഷുറൻസ് തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.

മോട്ടോർ ഇൻഷുറൻസ് കമ്പനിയിൽ ഒരു കാർ ഉയർത്തുന്ന ബാധ്യതയുടെ അടിസ്ഥാനത്തിലാണ് ഒരു കാർ ഇൻഷുറൻസ് പോളിസിയുടെ വില നിശ്ചയിക്കുന്നത്. ബാധ്യത കൂടുന്നതിനനുസരിച്ച് കാർ ഇൻഷുറൻസ് പ്രീമിയവും കൂടുതലായിരിക്കും. എന്നിരുന്നാലും നിങ്ങളുടെ കാറിൽ ആന്റി-തെഫ്റ്റ് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ കാർ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാനാകും.

ഗിയർ ലോക്ക്, ആന്റി-തെഫ്റ്റ് അലാറം, സ്റ്റിയറിംഗ് ലോക്ക് തുടങ്ങിയ ഉപകരണങ്ങൾ നിങ്ങളുടെ കാർ മോഷ്ടിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിനാലിണിത്. ഈ രീതിയിൽ, കാർ ഇൻഷുറർമാരുടെ ബാധ്യത കുറയുകയും അവർ കുറഞ്ഞ കാർ ഇൻഷുറൻസ് പ്രീമിയം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

നിരവധി ആളുകൾ അവരുടെ സവിശേഷതകൾ മെച്ചപ്പെടുത്തുന്നതിനായി കാറുകളിൽ മോഡിഫിക്കേഷനുകൾ ചെയ്യുന്നത് ഒരു സ്വാഭാവികമായ കാര്യമാണ്. ഏതെങ്കിലും വിധത്തില്‍ നിങ്ങളുടെ കാറില്‍ മാറ്റം വരുത്തുകയാണെങ്കില്‍, എന്തിന് ഒരു സിഎന്‍ജി കിറ്റോ അല്ലെങ്കില്‍ ഒരു ഇലക്ട്രോണിക് ഉപകരണമോ ഘടിപ്പിച്ചാൽ പോലും അത് പ്രീമിയത്തെ ബാധിച്ചേക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, October 30, 2024, 18:30 [IST]
English summary
How to make an insurance claim if your car or bike is damaged by firecrackers
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X