നിങ്ങളുടെ 'ഗ്ലാസ്' മാറ്റാൻ 30,000 വേണ്ട; വിൻഡ്ഷീൽഡ് സംരക്ഷിക്കാൻ 6 വഴികൾ

തലക്കെട്ട് വായിക്കുമ്പോൾ കേരളത്തിൽ നടക്കുന്ന മറ്റെന്തെങ്കിലും സംഭവവികാസങ്ങളുമായി സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ് കേട്ടോ. നിങ്ങൾ കാറിൽ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് എന്തെങ്കിലും വസ്തു തട്ടി നിങ്ങളുടെ കാറിൻ്റെ വിൻഡ്ഷീൽഡ് പൊട്ടുകയോ വിളളൽ വരികയോ ചെയ്താൽ എന്തു ചെയ്യണമെന്നാണ് നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. ചെറിയ അറ്റകുറ്റപ്പണികൾ കൊണ്ടും പൊടികൈകൾ കൊണ്ടും പ്രശ്നം പരിഹരിക്കാൻ സാധിക്കും.

യാത്രയ്ക്കിടയിലാണ് സംഭവിക്കുന്നതെങ്കിൽ പെട്ടെന്ന് എന്തു ചെയ്യാൻ സാധിക്കുമെന്നാണ് നോക്കേണ്ടത്. ഒരു സൂപ്പർഗ്ലൂ കൊണ്ട് തൽക്കാലം നിങ്ങൾക്ക് നിങ്ങളുടെ ചില്ലിൻ്റെ വിളളൽ ചെറിയ രീതിയിൽ പരിഹരിക്കാൻ സാധിക്കും. എന്നാൽ ഇതൊരു ശാശ്വതപരിഹാരം മാത്രമാണ് കേട്ടോ. വിള്ളലിനുള്ളിൽ നിന്നും ചുറ്റുപാടിൽ നിന്നും അഴുക്കും അവശിഷ്ടങ്ങളും മാറ്റുക. ഗ്ലാസ് ക്ലീനറോ സോപ്പുപയോഗിച്ചോ നന്നായി കഴുകുക.

How To Protect Windshield From Cracking

ഒരു ഡ്രോപ്പർ ഉപയോഗിച്ച്, വിള്ളലിൽ ചെറിയ അളവിൽ സൂപ്പർഗ്ലൂ പ്രയോഗിക്കണം. വിള്ളലിന് മുകളിൽ പശ ഒരേ രീതിയിൽ പരത്താൻ ഡ്രോപ്പറിന്റെ അഗ്രം ഉപയോഗിക്കുകയും ചെയ്യാം. അധികം വരുന്ന പശ ഒരു തുണി ഉപയോഗിച്ച് തുടച്ച് എടുക്കാം. ചെറിയ മർദ്ദം പ്രയോഗിച്ച് വിളളൽ ഉറപ്പിക്കാൻ ശ്രമിക്കുക.

സൂപ്പർഗ്ലൂ പോലെ, നിങ്ങൾ യാത്രയിലായിരിക്കുമ്പോൾ ഒരു വിൻഡ്‌ഷീൽഡ് ക്രാക്ക് പടരുന്നത് തടയുന്നതിനുള്ള താൽക്കാലിക പരിഹാരമായി ക്ലിയർ നെയിൽ പോളിഷ് തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. ഒരു കാര്യം പ്രത്യേകം ഓർക്കേണം. സൂപ്പർഗ്ലൂ പോലെ, നെയിൽ പോളിഷ് പ്രയോഗിച്ചുകഴിഞ്ഞാൽ അത് നീക്കംചെയ്യുന്നത് അൽപ്പം ബുദ്ധിമുട്ടായിരിക്കും. മറ്റൊരു സാധ്യതകളും ഇല്ലെങ്കിൽ മാത്രമേ ഇത്തരം വിദ്യകൾ പരീക്ഷിക്കാവു.

How To Protect Windshield From Cracking

വാഹനത്തിൽ എപ്പോഴും ഒരു വിൻഡ്ഷീൽഡ് കിറ്റ് സൂക്ഷിക്കുക. അതു വഴി നിങ്ങൾക്ക് ചെറിയ വിൻഡ്ഷീൽഡ് വിള്ളലുകൾ പരിഹരിക്കാൻ കഴിയും. പ്രധാന കാര്യം നിങ്ങൾക്ക് ചില്ലുകൾ നന്നാക്കാൽ അത്യാവശം അറിയാമെങ്കിൽ മാത്രമേ ഇതിന് മുതിരാവു എന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്. ഇതിൽ പരിചയം ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ധൈര്യമായി കൈ വയ്ക്കാം. അതിന് കഴിയുന്നില്ല എഹ്കിൽ നിങ്ങളുടെ മെക്കാനിക്കിൻ്റെ അടുത്തേക്ക് പോകുന്നതാണ് നല്ലത്.

വിൻഡ്‌ഷീൽഡ് വിള്ളൽ പടരുന്നത് തടയാനുള്ള ഒന്നാം നമ്പർ മാർഗം അത് എത്രയും വേഗം നന്നാക്കുക എന്നതാണ്. നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽപ്പോലും, നിങ്ങളുടെ അടുത്ത് വന്ന് സേവനം നൽകുന്ന ഒരു മൊബൈൽ ഓട്ടോ ഗ്ലാസ് റിപ്പയർ സ്പെഷ്യലിസ്റ്റിനെ കണ്ടെത്താൻ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാകില്ല. നിങ്ങൾ ഒരു ചെറിയ വിള്ളലിലാണ് ഇടപെടുന്നതെങ്കിൽ, ഒരു വിൻഡ്ഷീൽഡ് റിപ്പയർ ടെക്നീഷ്യൻ മിനിറ്റുകൾക്കുള്ളിൽ അത് പരിഹരിച്ച് നിങ്ങളെയും നിങ്ങളുടെ വാഹനത്തെയും സുരക്ഷിതമായി യാത്ര തുടരാൻ അനുവദിക്കുകയും ചെയ്യു.

How To Protect Windshield From Cracking

അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം താപനിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാകുമ്പോൾ ഓട്ടോ ഗ്ലാസ് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു, അങ്ങനെ സംഭവിക്കുമ്പോൾ, നിങ്ങളുടെ ഗ്ലാസിൽ നിലവിൽ ഒരു വിൻഡ്ഷീൽഡ് വിളളൽ ഉണ്ടെങ്കിൽ അത് എളുപ്പത്തിൽ വ്യാപിക്കാൻ കാരണമാകും. അത് സംഭവിക്കുന്നത് തടയാൻ, നിങ്ങളുടെ വിൻഡ്‌ഷീൽഡ് നേരിട്ട് സൂര്യപ്രകാശത്തിൽ നിന്ന് അകറ്റിനിർത്താനും ചൂട് കുറഞ്ഞ പ്രദേശത്തേക്ക് വാഹനമോടിക്കാൻ ശ്രദ്ധിക്കുക.

വേഗത്തിൽ സ്പീഡ് ബമ്പുകൾക്ക് മുകളിലൂടെ വാഹനമോടിക്കുക, കോണുകളിൽ വേഗത്തിൽ വളവുകൾ തിരിയുക, ഡോറുകൾ ശക്തിയായി അടയ്ക്കുക എന്നിവയെല്ലാം വൈബ്രേഷനുകൾക്ക് കാരണമാകും, അത് ഒരു വിൻഡ്ഷീൽഡ് വിള്ളൽ വളരാൻ സാഹചര്യം സൃഷ്ടിക്കും. നിങ്ങളുടെ വിൻഡ്‌ഷീൽഡ് പ്രൊഫഷണലായി നന്നാക്കുന്നത് വരെ, നിലവിലുള്ള ഗ്ലാസ് കേടുപാടുകൾ കൂടുതൽ വഷളാക്കുന്നത് തടയാൻ നിങ്ങളുടെ വാഹനം വളരെ സാവധാനം ഓടിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

നിങ്ങളുടെ വാഹനത്തിൻ്റെ ഇൻഷുറൻസിൽ റോഡ് സൈഡ് അസിസ്റ്റൻസ് സാധ്യമാണെങ്കിൽ എത്രയും പെട്ടെന്ന് രാജ്യത്തിൻ്റെ ഏത് കോണിലും നിങ്ങൾക്ക് കമ്പനിയുടെ സർവീസ് ലഭ്യമാകുന്നതാണ്. ഒരിക്കലും വിളളൽ അധികമായ വിൻഡ്ഷീൽഡുമായി യാത്ര ചെയ്യരുത്. ഹൈവേകളിലൂടെയോ മറ്റോ പോകുമ്പോൾ പെട്ടെന്ന് സംഭവിച്ചാൽ ഭയക്കാതെ വാഹനം റോഡിൻ്റെ സൈഡിലേക്ക് നിർത്തി പരിശോധിക്കുകയാണ് വേണ്ടത്. നിങ്ങൾക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ കമൻ്റിലൂടെ ഞങ്ങളുമായി പങ്കു വയ്ക്കാൻ മറക്കരുതേ.

More from DriveSpark

Article Published On: Friday, November 10, 2023, 8:30 [IST]
English summary
How to manage windshield crack while driving explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X