വെള്ളപ്പൊക്കം വന്നാൽ കാറുകൾ എങ്ങനെ സേഫാക്കാം; വലിയ വില കൊടുക്കേണ്ടി വരും

കനത്ത മഴ സാധാരണയായി പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമാകുകയും പ്രത്യേകിച്ച് നദികളും തടാകങ്ങളും ഉൾപ്പെടെയുള്ള വലിയ ജലാശയങ്ങൾക്ക് ചുറ്റുമുള്ള നഗരങ്ങളിൽ പെട്ടെന്ന് വെളളപ്പൊക്കം ഉണ്ടാകുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. ചെന്നൈയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്. സോഷ്യൽ മീഡിയയിലൂടെ നിരവധി ദൃശ്യങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ നിങ്ങളുടെ വാഹനങ്ങൾ സുരക്ഷിതമാക്കാം എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശമാണ്.

നിങ്ങൾ വാഹനത്തിൽ ഇരിക്കുകയോ ഓടിച്ചു കൊണ്ട് പോകുമ്പോഴോ ആണ് വെള്ളപ്പൊക്കം വരികയോ പ്രളയം സംഭവിക്കുകയോ ചെയ്യുന്നതെങ്കിൽ ആദ്യം നിങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന കൊടുക്കാൻ ശ്രദ്ധിക്കുക. കാർ സുരക്ഷിതമായി ഒരു സ്ഥലത്തേക്ക് മാറ്റിയതിന് ശേഷം ഉയരം കൂടുയ പ്രദേശത്തേക്ക് കയറി നിൽക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ പെട്ടെന്ന് വാഹനത്തിനുളളിലേക്ക് വെള്ളം കയറിയാൽ ഡോറുകൾ ജാം ആകുകയും വാഹനത്തിൽ കൂടുങ്ങിപോകുകയും ചെയ്യാനുളള സാധ്യതയുണ്ട്.

How To Park Car Safely During Flood Time

നിങ്ങൾ താമസിക്കുന്ന പ്രദേശത്തേക്ക് പെട്ടെന്ന് വെളളം ഇരച്ചുകയറുകയോ വാഹനം മാറ്റാനുളള സാവകാശം നിങ്ങൾക്ക് ലഭിക്കുകയോ ചെയ്തില്ലെങ്കിൽ എത്രയും പെട്ടെന്ന് വാഹനത്തിൻ്റെ ബാറ്ററി വിച്ഛേദിക്കാൻ ശ്രദ്ധിക്കുക. അതുവഴി കാറിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനുളള സാധ്യത ഒഴിവാക്കാം. നിങ്ങളുടെ വാഹനം മുഴുവനായി മുങ്ങി പോയിട്ടില്ലെങ്കിൽ നിങ്ങളുടെ വാഹനം എത്രയും പെട്ടെന്ന് നന്നാക്കാൻ ഈ വഴി ഉപകരിക്കും. അത് പോലെ തന്നെ വാഹനം വെള്ളം കയറിയ സമയത്ത് സ്റ്റാർട്ട് ചെയ്യാൻ മുതിരരുത്.

സുരക്ഷ മുന്‍നിര്‍ത്തി അപരിചിതമായ റോഡുകള്‍ ഒഴിവാക്കി പരിചയമുള്ള റോഡുകളിലൂടെയാക്കണം യാത്ര. വെള്ളം കയറിയാല്‍ റോഡിന്റെ യഥാര്‍ത്ഥ അവസ്ഥ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന പ്രദേശത്ത് കൂടിയുള്ള അപരിചിതമായ റോഡുകളിലൂടെ പോയാല്‍ എഞ്ചിനിലും എന്തിനേറെ പറയുന്നു ഇന്റീരിയറിലടക്കം വെള്ളം കയറിയേക്കാം. വെളളപ്പൊക്ക സമയത്ത് വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വലിയ 'പണി' തരും.

How To Park Car Safely During Flood Time

എഞ്ചിന്‍ ഇന്‍ലെറ്റ് എയര്‍ ട്യൂബിലൂടെ വെള്ളം പ്രവേശിച്ചാല്‍ എഞ്ചിന് ശാശ്വതമായി കേടുപാടുകള്‍ സംഭവിക്കും, അങ്ങനെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനാകാത്തതോ മന്ദഗതിയിലോ ആക്കുന്നു. ഇടിമിന്നലില്‍, വെള്ളത്തിലൂടെ ഒഴുകുന്ന കാറുകള്‍ എളുപ്പത്തില്‍ തീപിടുത്തത്തിന് കാരണമാകും. ഇത് എഞ്ചിന്‍ സ്‌ക്രാപ്പിംഗിലേക്കും നയിച്ചേക്കാം.

നിങ്ങളുടെ വാഹനത്തിൻ്റെ ടയറിന്റെ പകുതിയേക്കാൾ പൊക്കത്തിൽ വെള്ളമുണ്ടെന്ന് കണ്ടാൽ വണ്ടി നിർത്തുക. കാരണം സാധാരണയായി, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം ടയറിന്റെ പകുതി ഉയരത്തിന് സമാന്തരമായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിലേക്ക് വെള്ളം ഒഴുകാനുള്ള സാധ്യത സൃഷ്ടിക്കുകയും, കാറിന് കേടുപാടുകൾ വരികയും ചെയ്യും.

How To Park Car Safely During Flood Time

വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോള്‍ നമ്മള്‍ അതീവ ശ്രദ്ധാലുക്കള്‍ ആയിരിക്കുമല്ലോ. അപ്പോള്‍ വേഗത കുറവാണെങ്കിലും ആക്‌സിലറേറ്റര്‍ പെഡലില്‍ ചെറിയ രീതിയില്‍ കാല്‍ വെയ്ക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. റെവ്‌സ് കുറയുമ്പോള്‍ എക്സ്ഹോസ്റ്റില്‍ നിന്ന് വെള്ളം വലിച്ചെടുക്കാന്‍ കഴിയും. എന്നാല്‍ റെവ്‌സ് കൂടുമ്പോള്‍ വെള്ളത്തെ വഴുതിമാറ്റി സുരക്ഷിതമായി സഞ്ചരിക്കാന്‍ സഹായിക്കും.

കാഴ്ചയുടെ പ്രശ്‌നം ചിലര്‍ക്കെങ്കിലും നേരിടേണ്ടി വന്നേക്കാം. ആ സമയങ്ങളില്‍ സഡന്‍ ബ്രേക്കിംഗ് ഇടേണ്ടി വന്നേക്കാം. എന്നാല്‍ സഡന്‍ ബ്രേക്കിംഗ് ചെയ്യുമ്പോള്‍ നിങ്ങളുടെ കാറിനെ പിന്നില്‍ വരുന്ന വാഹനങ്ങള്‍ ഇടിക്കാനുള്ള സാധ്യത കൂട്ടുന്നു. അതുപോലെ തന്നെ റെവ്‌സ് കുറയുന്നത് കാരണം എക്സ്ഹോസ്റ്റ് പൈപ്പിലൂടെ എഞ്ചിനുള്ളില്‍ വെള്ളം കയറാനുള്ള സാധ്യതയും ഇത് വര്‍ധിപ്പിക്കുന്നു. അത് കൊണ്ട് മുന്നിലുളളത് വഴിയാണോ കുഴിയാണോ പുഴയാണോ എന്ന് ശ്രദ്ധിച്ച് വാഹനമോടിക്കുക.

How To Park Car Safely During Flood Time

പ്രളയസമയത്ത് ചിലർ കാണിക്കുന്ന മറ്റൊരു അഭ്യാസമാണ് വെള്ളം തെറിപ്പിച്ച് വാഹനമോടിക്കുക എന്നത്. വെള്ളക്കെട്ടിലൂടെയും മറ്റും ഓടിക്കുമ്പോള്‍ വെള്ളം തെറിക്കുന്നത് വാഹനത്തിന്റെ അടിവശത്തെ അഴുക്ക് നീക്കം ചെയ്യുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍ വാസ്തവത്തില്‍ ഈ രീതിയില്‍ വെള്ളം തെറിപ്പിക്കുന്നത് കാറിന്റെ അടിഭാഗത്ത് കൂടുതല്‍ അഴുക്ക് നിക്ഷേപിക്കാന്‍ കാരണമാകുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ തെറിക്കുന്ന വെള്ളം വഴി ബമ്പറിന്റെ സ്ഥാനം തെറ്റാന്‍ വരെ സാധ്യത കാണുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, December 5, 2023, 8:30 [IST]
English summary
How to park your car safely during flood time details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X