കാര്‍ ലോണ്‍ ഈസിയായി അടച്ച് തീര്‍ക്കാം; ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

സ്വന്തമായി ഒരു കാര്‍ സ്വന്തമാക്കുകയെന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്‌നമായിരിക്കും. പണം മുഴുവനായി നല്‍കി വാഹനം വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ആശ്വാസമാണ് വാഹന വായ്പ. എന്നിരുന്നാലും, പല വാഹന ഉടമകള്‍ക്കും വാഹന വായ്പയുടെ മാസ തവണകള്‍ കുറച്ച് കാലം കഴിഞ്ഞാല്‍ ഒരു ഭാരമായി അനുഭവപ്പെടുന്നു. ഇത് അവരുടെ മുഴുവന്‍ സാമ്പത്തിക സ്ഥിതിയെയും ബാധിക്കുന്നു.

ലോണ്‍ തിരിച്ചടവ് ബാധ്യതയായി മാറിയാല്‍ വണ്ടി വാങ്ങാന്‍ താല്‍പര്യമുള്ളവരെ തേടിപ്പിടിക്കാനും ഒടുക്കം തന്റെ സ്വപ്ന വാഹനം വില്‍ക്കാനും ഇത് ചില കാര്‍ ഉടമകളെ പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും ലോണ്‍ തീര്‍ന്നില്ലെങ്കില്‍ ചില ഉപഭോക്താക്കളും ആ വാഹനം വാങ്ങുന്നതില്‍ നിന്ന് പിന്മാറുന്നതായി കാണാം. ഇത് വളരെ അത്യാവശ്യ ഘട്ടത്തിലെല്ലാം വാഹനം വില്‍ക്കാന്‍ ശ്രമിക്കുന്നയാളുകളെ പ്രശ്‌നത്തിലാക്കും. എന്നിരുന്നാലും നിങ്ങള്‍ ഒരു കാര്‍ ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള വഴികള്‍ ഞങ്ങള്‍ പറഞ്ഞ് തരാം. കാര്‍ ലോണ്‍ എളുപ്പത്തില്‍ ഭാരമാകാത്ത തരത്തില്‍ അടച്ചു തീര്‍ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയാം.

നിങ്ങള്‍ക്ക് താങ്ങുന്ന കാര്‍ തിരഞ്ഞെടുക്കുക

നിങ്ങള്‍ ഒരു കാര്‍ വാങ്ങുകയോ അന്വേഷിക്കുകയോ ചെയ്യുന്നതിനുമുമ്പ് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും വാഹനം വാങ്ങുമ്പോള്‍ ഉണ്ടാകുന്ന ആവര്‍ത്തിച്ചുള്ള ചെലവുകളും അടിസ്ഥാനമാക്കി നിങ്ങളുടെ താങ്ങാനാവുന്ന വില എപ്പോഴും മനസ്സില്‍ കരുതുക. ഉദാഹരണത്തിന്, നിങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി നിങ്ങളെ ഒരു ചെറിയ ഹാച്ച്ബാക്ക് വാങ്ങാന്‍ മാത്രമേ അനുവദിക്കുന്നുള്ളൂവെന്ന് കരുതുക. അത്തരം ഒരു സാഹചര്യത്തില്‍ ഒരിക്കലും നിങ്ങളുടെ പരിധിക്കപ്പുറമുള്ള ഒരു പ്രീമിയം എസ്‌യുവി തിരഞ്ഞെടുക്കരുത്. എളുപ്പമുള്ള ഫിനാന്‍സിംഗ് ഓപ്ഷനുകളോടെ നിങ്ങള്‍ക്ക് പ്രീമിയം വാഹനം വാങ്ങാം. എന്നാല്‍ ആവര്‍ത്തിച്ചുള്ള ചെലവുകള്‍ നിങ്ങളെ ഭാവിയില്‍ കുഴപ്പത്തിലാക്കും.

ഇഎംഐ അധിക പേയ്മെന്റ് നടത്തുക

നിങ്ങള്‍ക്ക് താങ്ങാനാകുന്ന അധിക അധിക പേയ്മെന്റുകള്‍ നടത്തുന്നത് ദീര്‍ഘകാലത്തേക്ക് നിങ്ങളില്‍ വന്ന് ഭവിക്കുന്ന കാര്‍ ലോണിന്റെ ഭാരം കുറയ്ക്കും. അങ്ങനെ ചെയ്യുന്നത് വായ്പയുടെ കാലാവധിയും പലിശയും കുറയ്ക്കും. ഉദാഹരണത്തിന്, നിങ്ങളുടെ ഇഎംഐ പേയ്മെന്റ് പ്രതിമാസം 14,500 ആണെന്ന് കരുതുക. നിങ്ങള്‍ക്ക് അത് കുറച്ച് കൂട്ടി 15,000 രൂപ തിരിച്ചടക്കാം. വെറും 500 രൂപയാണ് അധികമായി നല്‍കുന്നത്. ഈ അധിക പേയ്മെന്റ് നിങ്ങളുടെ പോക്കറ്റ് കീറാന്‍ സാധ്യതയില്ല. അതേസമയം വര്‍ഷാവസാനം, നിങ്ങളുടെ ഇഎംഐയിലേക്ക് നിങ്ങള്‍ അധികമായി 6,000 രൂപ അടച്ചിട്ടുണ്ടാകും.

ഡൗണ്‍പേമെന്റ് കൂട്ടുക

വാഹനം വാങ്ങുമ്പോള്‍ ലോണ്‍ തുക കുറച്ച് നിലനിര്‍ത്താന്‍ അത്യവശ്യം നല്ലൊരു തുക ഡൗണ്‍പേമെന്റ് ആക്കുന്നത് നല്ലതാണ്. പലിശ നിരക്ക് കുറക്കുന്നതോടൊപ്പം ലോണ്‍ തിരിച്ചടവ് കാലാവധിയും കുറയ്ക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന്, നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന കാറിന്റെ വില 10 ലക്ഷം ആണെന്ന് കരുതുക. അതിന്റെ പകുതി തുകയായ 5 ലക്ഷം രൂപ നിങ്ങള്‍ക്ക് ഡൗണ്‍പേമെന്റ് ആയി നല്‍കാന്‍ സാധിക്കുമെങ്കില്‍ ഏറ്റവും നല്ലത് അതാണ്. കുറഞ്ഞ ഡൗണ്‍പേമെന്റില്‍ നിങ്ങള്‍ വായ്പയെടുക്കുന്ന തുക കൂടുകയും അതിനൊത്ത പലിശ നിങ്ങള്‍ നല്‍കേണ്ടി വരികയും ചെയ്യും. എന്നാല്‍ ഇവിടെ ഉയര്‍ന്ന തുകയ്ക്ക് പകരം 5 ലക്ഷം രൂപയ്ക്ക് മാത്രം പലിശ നല്‍കിയാല്‍ മതിയെന്ന് ഉറപ്പാക്കാം. ഡൗണ്‍പേമെന്റ് സമയത്ത് ഇത് നിങ്ങള്‍ക്ക് ചെറിയ സാമ്പത്തിക ഞെരുക്കം നല്‍കിയേക്കാം, എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

വായ്പയുടെ ഭാഗം മുന്‍കൂറായി അടയ്ക്കുക

ശമ്പളത്തിലുണ്ടായ വര്‍ദ്ധനവില്‍ നിന്നോ നിക്ഷേപ വരുമാനത്തില്‍ നിന്നോ മറ്റേതെങ്കിലും മാര്‍ഗത്തിലോ കുറച്ച് ഫണ്ട് ഒത്തുവന്നാല്‍ നിങ്ങള്‍ക്ക് വായ്പയുടെ ഒരു ഭാഗം മുന്‍കൂട്ടി അടയ്ക്കാന്‍ കഴിയുമെങ്കില്‍ അത് പരീക്ഷിക്കുക. ഇത് മൊത്തത്തിലുള്ള ലോണ്‍ തുക കുറയ്ക്കുക മാത്രമല്ല, ധാരാളം പലിശ നല്‍കുന്നതില്‍ നിന്ന് നിങ്ങളെ രക്ഷിക്കുകയും ചെയ്യും. അല്ലാത്തപക്ഷം നിങ്ങളുടെ ആവര്‍ത്തിച്ചുള്ള പ്രതിമാസ വരവ്‌ചെലവ് കണക്കുകളെ ഇത് ബാധിക്കും.

പല ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും കാര്‍ ലോണുകള്‍ നല്‍കുന്നുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്താന്‍ ഉപയോക്താക്കളെ അവര്‍ അനുവദിക്കുന്നു. എന്നിരുന്നാലും അത്തരമൊരു വായ്പ എടുക്കുന്നതിന് മുമ്പ് ഈ പ്രക്രിയയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പെനാല്‍റ്റിയെക്കുറിച്ച് ബാങ്കില്‍ നിന്നോ ധനകാര്യ സ്ഥാപനത്തില്‍ നിന്നോ അറിയാന്‍ ശ്രമിക്കുക. ലോണ്‍ മുന്‍കൂര്‍ പേയ്മെന്റുമായി ഒരു പെനാല്‍റ്റി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, നിങ്ങള്‍ പലിശയില്‍ ഉണ്ടാക്കുന്ന സമ്പാദ്യം ഭാഗികമായോ മുന്‍കൂര്‍ പേയ്മെന്റിലോ ബാധകമായ പെനാല്‍റ്റി നിരക്കില്‍ നിന്ന് കുറയ്ക്കുക. തത്ഫലമായുണ്ടാകുന്ന ലാഭം ഗണ്യമായി നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍, അത് ഭാഗമോ മുന്‍കൂര്‍ പേയ്മെന്റോ നടത്തേണ്ടതാണ്.

അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക

വീടിന്റെ വാടക, വൈദ്യുതി, ഭക്ഷണം, വസ്ത്രം തുടങ്ങി എല്ലാ ചെലവുകള്‍ കണക്കിലെടുത്ത് ഫലപ്രദമായ സാമ്പത്തിക പദ്ധതി തയ്യാറാക്കാന്‍ നിങ്ങള്‍ ശ്രമിക്കണം. നിങ്ങളുടെ വരുമാനം ചെലവുകളേക്കാള്‍ വളരെ ഉയര്‍ന്നതായിരിക്കണമെന്ന് എല്ലായ്‌പ്പോഴും ഉറപ്പാക്കുക. അതുവഴി നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ അപകടപ്പെടുത്താതെ തന്നെ നിങ്ങളുടെ കാര്‍ ലോണുകള്‍ അടയ്ക്കാന്‍ കഴിയും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുകയും സാമ്പത്തിക അച്ചടക്കം പാലിക്കുകയും ചെയ്യുന്നത് എല്ലാ നിലക്കും ഒരു വ്യക്തിക്ക് നല്ലതാണ്. അനാവശ്യ ചെലവുകള്‍ നിര്‍ബന്ധമായം ഒഴിവാക്കണം, കാരണം അവ നിങ്ങളുടെ വായ്പ്പാ തിരിച്ചടവുകളെ ബാധിക്കും. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പാലിച്ചാല്‍ വലിയ തരക്കേടില്ലാത്ത രീതിയില്‍ നിങ്ങള്‍ കാര്‍ വായ്പ അടച്ചു തീര്‍ക്കാം.

Most Read Articles

Malayalam
English summary
How to payback car loan easily follow these 5 things in malayalam
Story first published: Wednesday, December 7, 2022, 19:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X