'പെടലി' വേദനയെടുക്കാറുണ്ടോ ദീർഘദൂരം ഡ്രൈവ് ചെയ്യുമ്പോൾ; പോംവഴി അറിയാം

റോഡ് ട്രിപ്പ് എന്ന് ഇൻസ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഒക്കെ ഹാഷ്ടാഗ് ഇടുന്നത് പോലെ അത്ര എളുപ്പമുളള പരിപാടി അല്ല ദൂരയാത്ര പോകുന്നത്. കാരണം നിങ്ങളാണ് വാഹനമോടിക്കുന്നതെങ്കിൽ അത്ര രസമുളള ഏർപ്പാടല്ല, കാരണം എല്ലാവരും വണ്ടിഭ്രാന്തൻമാരൊന്നുമല്ലല്ലോ. ട്രാഫിക്കും എതിരെ വരുന്ന വാഹനങ്ങളെ എല്ലാം നോക്കേണ്ടത് നിങ്ങളുടെ കടമയായി മാറുകയാണ്.

കൂടെയുളള യാത്രക്കാർ ഉറങ്ങുന്നത് പോലെ നിങ്ങൾക്ക് ഉറങ്ങാൻ സാധിക്കില്ലല്ലോ. എപ്പോഴും ജാഗ്രതയും അതോടൊപ്പം ടെൻഷനും കാണും, ഇതിനെല്ലാമുപരി നിങ്ങൾ വാഹനമോടിക്കുമ്പോൾ കഴുത്ത് വേദനിക്കുന്നു എന്നത് മറ്റൊരു ബുദ്ധിമുട്ട്. ദീർഘദൂര ഡ്രൈവിംഗിൽ കഴുത്ത് വേദന എന്നത് സ്ഥിരം അതിഥിയാണല്ലോ.ഇത് റോഡ് ട്രിപ്പുകളിൽ പോകുന്നവർക്ക് മാത്രമല്ല വരുന്നത് - ട്രക് ഡ്രൈവേഴ്സിനും കഴുത്ത് വേദന ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്, കാരണം അവർ എപ്പോഴും ഡ്രൈവിങ്ങിൽ തന്നെയല്ലേ

പെടലി വേദനയെടുക്കാറുണ്ടോ ദീർഘദൂരം ഡ്രൈവ് ചെയ്യുമ്പോൾ; പോംവഴി അറിയാം

നിങ്ങൾ ദീർഘദൂരം ഓടിക്കുമ്പോൾ മണിക്കൂറുകളോളം സീറ്റിൽ തന്നെ അനങ്ങാതെ ഇരിക്കുകയാണല്ലോ. എത്ര സുഖപ്രദമായ സീറ്റുകളാണ് നിങ്ങളുടെ കാറിൽ ഉളളത് എങ്കിൽ പോലും കാറിൽ ഇരുന്ന് ഒരു ദിശയിലേക്ക് മാത്രം നോക്കുന്നത് കൊണ്ട് നിങ്ങൾക്ക് കഴുത്ത് വേദന വരും. നിങ്ങൾ എത്രത്തോളം അനങ്ങാതിരിക്കുന്നുവോ അത്രയധികം നിങ്ങളുടെ നട്ടെല്ലിന് അത് കൂടുതൽ ആയാസം ഉണ്ടാക്കുന്ന പ്രവർത്തിയാണ്. ഇത് നിങ്ങളുടെ കഴുത്തിനെ മാത്രമല്ല തോളിനും നടുവിനും വേദന ഉണ്ടാക്കും. ചില വാഹനങ്ങളിലെ സീറ്റുകൾക്ക് ലംബർ സപ്പോർട്ട് ഇല്ല, നട്ടെല്ലിന്റെ താഴത്തെ ഭാഗമാണ് ലംബർ. അവിടെ സപ്പോർട്ട് കിട്ടിയില്ലെങ്കിൽ നിങ്ങളുടെ മുഴുവൻ പുറം, തോൾ, കഴുത്ത് എന്നിവയ്ക്ക് സപ്പോർട്ട് കിട്ടാതെ വേദനിക്കാൻ തുടങ്ങും

മാനസികസമർദം

ഡ്രൈവിംഗ് എപ്പോഴും സമ്മർദം നിറഞ്ഞതാണ് എന്ന് പറയേണ്ട കാര്യമില്ലല്ലോ. നിങ്ങൾ എത്ര വലിയ സംഗീതം കേട്ടുകൊണ്ട് ഡ്രൈവ് ചെയ്താലും അത് അങ്ങനെയേ വരു. നിങ്ങൾ ഇത് ശ്രദ്ധിക്കാനിടയില്ല, മനസിന് കൈകാര്യം ചെയ്യാൻ സാധിക്കാത്ത തരത്തിലുളള സമർദം വരുമ്പോൾ അത് കഴുത്തിലേക്ക് പടരും. തമാശയല്ല കാരണം താടിയെല്ലിനും മുഖത്തും എല്ലാം ഈ സമർദം വ്യത്യാസം വരുത്തും

പെടലി വേദനയെടുക്കാറുണ്ടോ ദീർഘദൂരം ഡ്രൈവ് ചെയ്യുമ്പോൾ; പോംവഴി അറിയാം

തെറ്റായ സീറ്റ് ആംഗിൾ

ദീർഘനേരം ഡ്രൈവ് ചെയുമ്പോൾ, ഏത് തരത്തിലുള്ള വാഹനത്തിൻ്റെ സീറ്റാണെങ്കിലും കഴുത്ത് വേദനയ്ക്ക് കാരണമാകും. എന്നിരുന്നാലും, നിങ്ങളുടെ കാർ സീറ്റ് തെറ്റായ ആംഗിളിൽ ആണ് ഇരിക്കുന്നത് എങ്കിൽ പിന്നെ പറയുകയേ വേണ്ട. നിങ്ങൾ സീറ്റിലേക്ക് കൂടുതലായി ചാരി ഇരിക്കുകയാണെങ്കിൽ, മിക്കവാറും നിങ്ങളുടെ കഴുത്ത് മുന്നോട്ട് ആയാസപ്പെട്ട് നിൽക്കേണ്ടി വരും. നിങ്ങളുടെ കഴുത്തിലെ പേശികളെ നിരന്തരം ബുദ്ധിമുട്ടിക്കുന്നത് കഴുത്ത് വേദനയ്ക്കും ശരീരത്തിന്റെ മൊത്തത്തിലുള്ള വേദനയ്ക്ക് കാരണമാകുമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലലോ.

കഴുത്ത് വേദനം എങ്ങനെ ഒഴിവാക്കാം

നിങ്ങൾ വാഹനമോടിക്കുമ്പോൾ കഴുത്ത് വേദനിക്കുവാൻവപ്പെടാൻ തുടങ്ങിയാൽ, പെട്ടെന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കുന്ന ചില നുറുങ്ങ് വിദ്യകൾ അറിഞ്ഞിരിക്കുന്നതാണ് നല്ലത്. പക്ഷേ ദീർഘകാലത്തേക്കുളളതല്ല കേട്ടോ. പക്ഷേ അടുത്ത തവണ ദീർഘദൂര ഡ്രൈവിങ്ങിനിടെ കഴുത്ത് വേദനിച്ചാൽ താത്കാലിക വേദന ഒഴിവാക്കാൻ നിങ്ങൾക്ക് ഇത്രയും കാര്യങ്ങൾ ചെയ്താൽ മതിയാകും

നല്ല ഡ്രൈവിംഗ് പോസ്ചർ പരിശീലിക്കുക

കാറിനകത്തും പുറത്തും നല്ല ഇരിപ്പ് ശീലിച്ചാൽ കഴുത്ത് വേദനയിൽ നിന്ന് പെട്ടെന്ന് മുക്തി നേടാൻ സഹായിക്കും. അനുയോജ്യമായ ഡ്രൈവിംഗ് പോസ്ചർ എന്നാൽ നിങ്ങളുടെ കൈകൾ അൽപ്പം വളച്ച് വിശ്രമിക്കുന്നപോലെ ആയിരിക്കണം. നിങ്ങളുടെ കാലുകൾ ഒരുപാട് നിവർന്നുനിൽക്കാതെ അല്ലെങ്കിൽ അധികം വളയാതെ പെഡലുകളിൽ എളുപ്പത്തിൽ എത്താൻ കഴിയുന്ന രീതിയിൽ ആയിരിക്കണം. സീറ്റുകളിൽ നിന്ന് നല്ല തൈസപ്പോർട്ട് ഉണ്ടായിരിക്കണം

കാറിന്റെ സീറ്റും സൈഡ് മിററുകളും ക്രമീകരിക്കുന്നു
കാർ സീറ്റ് ഏകദേശം 90 മുതൽ 100 ഡിഗ്രി കോണിൽ ആയിരിക്കണം ക്രമീകരിക്കേണ്ടത്. എന്നാൽ എല്ലാവരുടേയും ശരീരഘടന വ്യത്യസ്‌തമായതിനാൽ, നിങ്ങൾക്ക് അനുയോജ്യമായ ആംഗിൾ കണ്ടെത്തുന്നത് വരെ നിങ്ങളുടെ സിറ്റ് പൊസിഷൻ മാറ്റിക്കൊണ്ടേയിരിക്കേണ്ടി വരും. കാറിൻ്റെ സൈഡ് മിററുകൾ അനുയോജ്യമായ രീതിയിൽ ക്രമീകരിക്കുന്നത് നിങ്ങളുടെ കഴുത്ത് ആയാസപ്പെടുന്നതിൽ നിന്നും നിങ്ങളെ സഹായിക്കുന്നു. നിങ്ങൾ വാഹനമോടിക്കുമ്പോൾ ഒരിക്കലും നിങ്ങളുടെ തല പൂർണ്ണമായും ചലിപ്പിക്കേണ്ടതില്ല എന്ന കാര്യം ഒരിക്കലും മറക്കരുത്. നിങ്ങളുടെ കണ്ണുകൾ കൊണ്ട് മാത്രം നോക്കിയാൽ നിങ്ങൾക്ക് കണ്ണാടിയിൽ നോക്കുവാനും വാഹനം ഓടിക്കുവാനും സാധിക്കും.

ഇടവേളകൾ എടുക്കുക

വാഹനമോടിക്കുമ്പോൾ എപ്പോഴൊക്കെ കഴുത്ത്, പുറം അല്ലെങ്കിൽ തോളിൽ വേദന വരുമ്പോൾ പതിവായി ഇടവേളകൾ എടുക്കാൻ ശ്രമിക്കുക. ഒരു പെട്രോൾ സ്റ്റേഷനിൽ നിർത്തി നിങ്ങളുടെ കാലുകൾ നീട്ടി പഴമക്കാരുടെ ഭാഷയിൽ പറഞ്ഞാൽ ഒന്ന് മൂരി നിവർത്തി അൽപ്പം നേരം ഒന്ന് നടക്കുക. ഒരേ സ്ഥാനത്ത് ദീർഘനേരം ഇരിക്കുന്നത് നിങ്ങളുടെ രക്തയോട്ടം തടസ്സപ്പെടുത്തും, അത് വഴി നിങ്ങൾക്ക് കൂടുതൽ ക്ഷീണം തോന്നുകയും ചെയ്യും. അത്കൊണ്ട് ഒരു പിറ്റ് സ്റ്റോപ്പ് ഉണ്ടാക്കാൻ നിങ്ങൾക്ക് എപ്പോഴൊക്കെ അവസരം ലഭിക്കുന്നുവോ അത് നല്ല രീതിയിൽ പ്രയോജനപ്പെടുത്തുക. യാത്ര ആസ്വദിക്കാൻ ശ്രമിക്കുക.

Most Read Articles

Malayalam
English summary
How to remove the neck pain while driving
Story first published: Thursday, January 26, 2023, 16:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X