ഫാൻസി നമ്പറെടുക്കാൻ ഇനി ഏജൻ്റ വേണ്ട, ചെയ്യേണ്ടത് ഇത്രമാത്രം

ഒരു വാഹനം സ്വന്തമാക്കുക എന്നത് എല്ലാവരുടേയും സ്വപ്നമാണ്, എന്നാൽ അത് പോലെ തന്നെയാണ് വാഹനത്തിന് ഇഷ്ടപ്പെട്ട നമ്പറും ലഭിക്കുക എന്നത്. ഫാൻസി നമ്പറിന് വേണ്ടി ലേലം വിളി നടക്കുന്നതും ലക്ഷങ്ങൾ വാരിയെറിയുന്നതും എല്ലാം നമ്മൾ സ്ഥിരം കേൾക്കുന്നതാണ്. എന്നാൽ ഫാൻസി നമ്പറായാലും ഇഷ്ടപ്പെട്ട നമ്പറുകൾ ബുക്ക് ചെയ്യാൻ ആർടിഒ ഏജൻ്റുമാരെ ആയിരുന്നു സമീപിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ നമ്മൾക്ക് സ്വയം ചെയ്യാവുന്ന ഒരു കാര്യമാണ് ഇത്. എങ്ങനെയാണ് ഫാൻസി നമ്പർ ബുക്ക് ചെയ്യേണ്ടത് എന്നാണ് നമ്മൾ ഈ ലേഖനത്തിലൂടെ നിങ്ങളുമായി പങ്കു വയ്ക്കാൻ പോകുന്നത്. എല്ലാ കാര്യങ്ങൾക്കും ഇപ്പോൾ ഓൺലൈൻ സേവനമുളളത് കൊണ്ട് തന്നെ കാര്യങ്ങൾ ഒക്കെ വളരെ എളുപ്പമാണ്. മോട്ടോർ വാഹന വകുപ്പിൻ്റെ പരിവാഹൻ എന്ന സൈറ്റിലാണ് നമ്മളുടെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉളളത്.

How To Reserve A Fancy Number For A Car Without Agent

നിങ്ങൾ പരിവാഹൻ സൈറ്റിൽ കയറിയാൽ നിങ്ങളുദ്ദേശിക്കുന്ന നമ്പർ ലഭ്യമാണോ എന്ന് അറിയാൻ സാധിക്കും. അതിന് മുൻപായി നിങ്ങൾ പരിവാഹൻ സൈറ്റിൽ നിങ്ങളുടെ പ്രൊഫൈൽ ഉണ്ടാക്കണം. അതിന് ശേഷം മാത്രമേ നിങ്ങൾക്ക് സൈറ്റിൻ്റെ സേവനങ്ങൾ ലഭ്യമാകുകയുളളു. നിങ്ങളുടെ വിവരങ്ങളും ഫോൺ നമ്പറും നൽകിയാൽ പെട്ടെന്ന് തന്നെ അക്കൗണ്ട് ഉണ്ടാക്കാൻ സാധിക്കുന്നതാണ്.

അക്കൗണ്ട് ഉണ്ടാക്കി കഴിഞ്ഞാൽ നിങ്ങൾക്ക് പോർട്ടലിൽ കയറാം. അതിന് ശേഷം നിങ്ങൾ ഏത് ആര്‍ടിഒക്ക് കീഴിലാണ് എന്നത് തെരഞ്ഞെടുത്താൽ മാത്രമേ അതിന് കീഴിലുളള നമ്പർ നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കു. ഇതിന് മുൻപ് വിറ്റു പോകാത്ത ഫാൻസി നമ്പറുകൾ പോലും നിങ്ങൾക്ക് അറിയാനുളള സംവിധാനം പോർട്ടിലുണ്ട്. ഓരോ സീരിസുകൾക്കും പല വിലയായിരിക്കും എന്ന കാര്യം ഓർക്കുക. നമ്പർ സെലക്ഷൻ വിഭാഗത്തിലാണ് ഈ വിവരങ്ങൾ അറിയാൻ സാധിക്കുക.

How To Reserve A Fancy Number For A Car Without Agent

ആര്‍ടിഒ തിരഞ്ഞെടുത്ത്, വില്‍ക്കാത്ത നമ്പറുകള്‍ ഏതെല്ലാമെന്നു കണ്ടതിന് ശേഷം നിങ്ങൾക്ക് ഇഷ്ടപ്പെട്ട നമ്പർ തെരഞ്ഞെടുത്തതിന് ശേഷം രജിസ്റ്ററിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളോട് ഒരു ആപ്ലിക്കേഷൻ നമ്പർ ചോദിക്കും. നിങ്ങള്‍ വാഹനത്തിന്റെ ടാക്‌സ് അടച്ച ടെംപററി റജിസ്‌ട്രേഷന്‍ നമ്പറിന്റെ അപ്ലിക്കേഷന്‍ നമ്പറാണ് നൽകേണ്ടത്. ഈ ആപ്ലിക്കേഷന്‍ നമ്പര്‍ നല്‍കിയാല്‍ നിങ്ങൾക്ക് പണം അടയ്ക്കാനും അതോടെ നിങ്ങൾ നമ്പറിനായി അപേക്ഷ നൽകിയെന്നുളള നോട്ടിഫിക്കേഷനും വരും.

നിങ്ങൾ അപേക്ഷിച്ച് നമ്പറിനായി ഒന്നിൽ കൂടുതൽ ആളുകൾ സമീപിക്കുമ്പോഴാണ് ലേലത്തിൽ പങ്കെടുക്കേണ്ടി വരുന്നത്. നിങ്ങളാണ് ആദ്യം അപേക്ഷ നല്‍കിയതെങ്കില്‍, ഒരാഴ്ചക്കുള്ളില്‍ മറ്റാരും ഇതേ നമ്പറിന് അപേക്ഷ നല്‍കുകയോ ചെയ്തില്ല എങ്കിൽ അടിസ്ഥാന വിലയില്‍ നിങ്ങൾക്ക് നമ്പര്‍ ലഭിക്കും. ലേലങ്ങള്‍ ശനി വൈകിട്ട് നാലു മുതല്‍ തിങ്കൾ രാത്രി 10.30 വരെയാണ് നടക്കുന്നത്.

How To Reserve A Fancy Number For A Car Without Agent

അഥവാ നിങ്ങൾ ലേലത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ പുതിയ നമ്പറിനു വേണ്ടി വീണ്ടും അപേക്ഷിക്കേണ്ടി വരും. നേരത്തേ ചെയ്തത് പോലെയുളള നടപടികള്‍ തന്നെയാണ് പാലിക്കേണ്ടത്. ലേലത്തില്‍ പങ്കെടുക്കാനായി അടച്ച അടിസ്ഥാന വില നിങ്ങള്‍ക്ക് റീഫണ്ട് ചെയ്ത് ലഭിക്കുകയും ചെയ്യും. ലേലത്തിൽ നിങ്ങൾ വിജയിച്ചാൽ ലേലത്തുക മുഴുവനായി അടച്ചാൽ മാത്രമേ ആർടിഒ യിൽ നിന്ന് നടപടി ക്രമങ്ങൾ ആരംഭിക്കുകയുളളു. നമ്പർ ലഭിക്കാൻ സാധാരണയായി രണ്ട് പ്രവർത്തിദിവസം മതിയാകും.

പല താരങ്ങളും ശതകോടീശ്വരൻമാരായ ബിസിനസുകാരും തങ്ങളുടെ വാഹനങ്ങൾ റോഡിൽ കൂടുതൽ തിരിച്ചറിയാൻ ഈ ഫാൻസി നമ്പറുകൾ തെരഞ്ഞെടുക്കുന്നു. 7777 എന്ന ഫാൻസി നമ്പർ ലേലത്തിൽ 7.7 ലക്ഷം നൽകി സ്വന്തമാക്കിയ കേരളത്തിൽ നിന്നുള്ള ഒരു ബിഎംഡബ്ല്യു i7 ഉടമ ഇപ്പോൾ വൈറലായിരുന്നു.

അദ്ദേഹം നമ്പർ വാങ്ങിയ i7, അദ്ദേഹത്തിന്റെ ഏഴാമത്തെ കാറാണ് എന്നൊരു പ്രത്യേകതയും അതിനുണ്ട്. 7.7 ലക്ഷത്തിൻ്റെ നമ്പർ സ്വന്തമാക്കിയ വ്യക്തിയെകുറിച്ച് നിങ്ങൾ അറിഞ്ഞു, എന്നാൽ കൊമ്പന് നെറ്റിപ്പട്ടം എന്നപോലെ ഈ നമ്പർ പ്ലേറ്റ് വയ്ക്കാന പോകുന്ന കാറിനെ കുറിച്ച് കൂടുതലറിയാം. ഒരൊറ്റ വേരിയന്റിലെത്തുന്ന ഈ വൈദ്യുത വാഹനം പൂർണമായും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. കാഴ്ച്ചയിൽ തന്നെ അത്യാഡംബര ഫീലാണ് ഈ വൈദ്യുത വാഹനം നൽകുന്നത്.

സ്റ്റാ​ൻഡേർഡ് 7 സീരീസിൽ നിന്ന് വേറിട്ടുനിൽക്കുന്നതിനായി കാറിന്റെ ബാഡ്‌ജിംഗിന് ചുറ്റുമുള്ള ബ്ലൂ ആക്‌സന്റുകൾ, പുതിയ അലോയ് വീലുകൾ, ഫ്രണ്ട് ഗ്രില്ലിലെ 'i' ബാഡ്ജുകൾ എന്നിവയാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഇതുകൂടാതെ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈൻ, ബിഎംഡബ്ല്യു iX, സെവൻ സീരീസ് എന്നിവയിൽ കാണുന്നതുപോലെയുള്ള ഡോർ ഹാൻഡിലുകൾ എന്നിവയാണ് ഈ ഇലക്‌ട്രിക് സെഡാന്റെ മറ്റ് പ്രത്യേകതകൾ.

More from DriveSpark

Article Published On: Tuesday, January 30, 2024, 18:45 [IST]
English summary
How to reserve a fancy number for a car without an rto agent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X