ഈ പതിറ്റാണ്ടിന്റെ ബിസിനസ് ഐഡിയ! ഇവി ചാര്‍ജിംഗ് സ്‌റ്റേഷനിലൂടെ 25 ലക്ഷം വരെ സമ്പാദിക്കാന്‍ ചെയ്യേണ്ടത്

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന രംഗം അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ആളുകള്‍ ഇലക്ട്രിക് കാറുകള്‍, സ്‌കൂട്ടറുകള്‍, ബൈക്കുകള്‍ എന്നിവ വാങ്ങുന്നു. അതുകൊണ്ട് തന്നെ എല്ലായിടത്തും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കുള്ള ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് 'ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ തുടങ്ങുക എന്നത് ഈ പതിറ്റാണ്ടിന്റെ ബിസിനസ് ഐഡിയയായി മാറുന്നത്. ഒരു ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിക്കുന്നത് അത്ര സങ്കീര്‍ണമായ സംഗതിയല്ല. ഇതിന് ലൈസന്‍സോ ധാരാളം ജീവനക്കാരോ ആവശ്യമില്ല. മാത്രമല്ല ശരിയായ സ്ഥലത്ത് തുടങ്ങിയാല്‍ വളരെ നല്ല വരുമാനം ലഭിക്കും.

വൈദ്യുതി മന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ ഒരു ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് ലൈസന്‍സ് ആവശ്യമില്ല. ഇത് പുതിയ ബിസിനസ് തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് പരിപാടി വളരെ എളുപ്പമാക്കുന്നു. എന്നിരുന്നാലും, വനം വകുപ്പില്‍ നിന്നും മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും നിങ്ങള്‍ക്ക് ഒരു നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ലഭിക്കണം. ഭൂമി, വൈദ്യുതി വിതരണം, സ്ഥലം എന്നിവയെല്ലാം ചാര്‍ജിംഗ് ബിസിനസിന് ഔദ്യോഗികമായി അംഗീകാരം നേടാന്‍ ഇവ പ്രധാനമാണ്.

fast charging stations

ഒരു ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ചാര്‍ജറുകളുടെ തരത്തെ ആശ്രയിച്ചിരിക്കുന്നു. പ്രധാനമായും രണ്ട് തരം ചാര്‍ജറുകളാണ് ഉള്ളത്. എസി ചാര്‍ജറുകള്‍ എന്നും വിളിക്കപ്പെടുന്ന സ്ലോ ചാര്‍ജറുകള്‍ വിലകുറഞ്ഞതാണ്. അവ പ്രധാനമായും വീടുകളിലും ഓഫീസുകളിലും ചെറിയ പബ്ലിക് ചാര്‍ജറുകളിലും ഉപയോഗിക്കുന്നു. എസി ചാര്‍ജര്‍ ഉപയോഗിച്ച് ഒരു വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ നിരവധി മണിക്കൂറുകള്‍ എടുക്കും.

ഡിസി ചാര്‍ജറുകള്‍ അഥവാ ഫാസ്റ്റ് ചാര്‍ജറുകള്‍ അല്‍പ്പം ചെലവേറിയതാണ്. പക്ഷേ ഡിസി ചാര്‍ജര്‍ പ്ലഗ് ഇന്‍ ചെയ്യുമ്പോള്‍ ഒരു മണിക്കൂറിനുള്ളില്‍ ഒരു കാര്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. ഇക്കാരണത്താല്‍, വാണിജ്യ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് ഡിസി ഫാസ്റ്റ് ചാര്‍ജറുകളാകും കൂടുതല്‍ അനുയോജ്യം. ഒരു ചാര്‍ജിംഗ് സ്‌റ്റേഷന്‍ സ്ഥാപിക്കാനുള്ള മുടക്ക് നോക്കിയാല്‍ ഒരു ചെറിയ സെറ്റപ്പിന് ചുരുങ്ങിയത് ഒരു ലക്ഷം രൂപ നിക്ഷേപിക്കേണ്ടി വരും.

ev charging stations

മള്‍ട്ടിപ്പിള്‍ ഫാസ്റ്റ് ചാര്‍ജറുകളുള്ള വലിയ ചാര്‍ജിംഗ് സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ 50 ലക്ഷം രൂപ വരെ നിക്ഷേപിക്കേണ്ടി വരും. വൈദ്യുതി കണക്ഷന്‍, സിവില്‍ വര്‍ക്ക്, ചാര്‍ജര്‍ ഇന്‍സ്റ്റാളേഷന്‍, പേയ്മെന്റിനും മോണിറ്ററിങ്ങിനുമുള്ള സോഫ്റ്റ്വെയര്‍, ജീവനക്കാരുടെ ശമ്പളം, സൈറ്റ് വാടക, മാര്‍ക്കറ്റിംഗ് എന്നിവ അടക്കമുള്ള ചെലവുകളാണ് ഇത്.

ചാര്‍ജിംഗ് സ്‌റ്റേഷന്‍ തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം ചാര്‍ജ് ചെയ്യുന്ന വാഹനങ്ങളുടെ തരത്തെ ആശ്രയിച്ചിരിക്കുന്നു. ഒരൊറ്റ ചാര്‍ജിംഗ് യൂണിറ്റിന് ഏകദേശം 10 ചതുരശ്ര അടി മാത്രമേ എടുക്കൂ. പക്ഷേ കാറുകള്‍ക്ക് എളുപ്പത്തില്‍ തിരിക്കാനും പാര്‍ക്ക് ചെയ്യാനും കഴിയുന്ന തരത്തില്‍ സജ്ജീകരിക്കാന്‍ മൊത്തം കുറഞ്ഞത് 100 ചതുരശ്ര അടി സഥലം വേണ്ടിവരും. ഫാസ്റ്റ് ചാര്‍ജറുകളും ഒന്നിലധികം പാര്‍ക്കിംഗ് സ്ലോട്ടുകളും ഉള്ള വലിയ സ്റ്റേഷനുകള്‍ക്ക് സ്വാഭാവികമായും കൂടുതല്‍ സ്ഥലം ആവശ്യമായി വരും.

ev charging stations

അതുകൊണ്ടാണ് ഷോപ്പിംഗ് മാളുകളിലും പെട്രോള്‍ പമ്പുകളിലും പബ്ലിക് പാര്‍ക്കിംഗ് ഏരിയകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് വരുന്നത്. ചാര്‍ജിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ധാരാളം ജീവനക്കാരെ ആവശ്യമില്ല. മിക്ക കമ്പനികളും ചാര്‍ജര്‍, പേയ്മെന്റ് സിസ്റ്റം, ഉപയോക്താക്കള്‍ക്കായി ഒരു മൊബൈല്‍ ആപ്പ് എന്നിവ ഉള്‍പ്പെടുന്ന കംപ്ലീറ്റ് പാക്കേജാണ് നല്‍കുന്നത്. പേയ്മെന്റുകളും ബില്ലിംഗും ഓണ്‍ലൈനാണ്. ചാര്‍ജിംഗ് അടക്കം സോഫ്റ്റ്‌വെയര്‍ തത്സമയം നിരീക്ഷിക്കുന്നതിനാല്‍ മെയിന്റനന്‍സിനും ചെറിയ കൈസഹായങ്ങള്‍ക്കുമായി നിങ്ങള്‍ക്ക് ഒന്നോ രണ്ടോ സ്റ്റാഫിനെ മാത്രമേ ആവശ്യം വരികയുള്ളൂ.

ചാര്‍ജിംഗ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നത് വഴി ഒരാള്‍ക്ക് മികച്ച വരുമാന സാധ്യതയുണ്ട്. ഉദാഹരണത്തിന്, നിങ്ങള്‍ 3000 കിലോവാട്ട് ശേഷിയുള്ള ഒരു ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുകയാണെന്ന് വെക്കുക. കിലോവാട്ടിന് രണ്ട് രൂപ ഈടാക്കിയാല്‍ നിങ്ങള്‍ക്ക് എല്ലാ മാസവും ഏകദേശം 2.25 ലക്ഷം രൂപ വരെ സമ്പാദിക്കാന്‍ കഴിയും. എത്ര ഉപഭോക്താക്കള്‍ സ്റ്റേഷന്‍ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഇത് 25 ലക്ഷം രൂപയോ അതില്‍ കൂടുതലോ പോകും.

തിരക്കേറിയ നഗരങ്ങളിലോ ഹൈവേകളിലോ ആണ് സ്‌റ്റേഷന്‍ എങ്കില്‍ വരുമാനം ഇതിലും കൂടുതലായിരിക്കും. നിലവില്‍ ഇന്ത്യയിലെ തുടങ്ങാന്‍ പറ്റിയ ഏറ്റവും മികച്ച പുതിയ ബിസിനസ് സംരംഭങ്ങളില്‍ ഒന്നാണ് ഇത്. ലൈസന്‍സ് ആവശ്യമില്ല, കുറച്ച് ജീവനക്കാര്‍ മാത്രമേ ആവശ്യമുള്ളൂ, മികച്ച വരുമാനം എന്നിവയാണ് ഇതിന്റെ ആകര്‍ഷകമായ ഘടകങ്ങള്‍. ഇവി വിഭാഗം ദ്രുതഗതിയില്‍ വളരുന്ന സാഹചര്യത്തില്‍ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യ വികസനത്തില്‍ നിക്ഷേപിക്കാനും ഇന്ത്യയുടെ ക്ലീന്‍ മൊബിലിറ്റി ലക്ഷ്യങ്ങളുടെ ഭാഗമാകാനും ഇതാണ് ശരിയായ സമയം.

More from DriveSpark

Article Published On: Wednesday, August 20, 2025, 17:18 [IST]
English summary
How to set up an ev charging station and earn up to rs 25 lakh annually details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X