ഡ്രൈവിങ് അറിയാമെങ്കിൽ ആശാൻ ആകാമോ? ഡ്രൈവിങ് സ്കൂൾ തുടങ്ങാൻ അറിയേണ്ടതെല്ലാം ഇതാ
18 വയസ് തികഞ്ഞാൽ ഏതൊരു ആൺകുട്ടിയുടേയും പെൺകുട്ടിയുടേയും ആഗ്രഹമാണ് ഡ്രൈവിങ്ങ് പഠിച്ച് ലൈസൻസ് എടുക്കുക എന്നത്. അതിന് വേണ്ടി നേരെ ഏതെങ്കിലും ഡ്രൈവിങ്ങ് സ്കൂളിൽ ചെന്ന് ആശാനോട് പറഞ്ഞ് ആപ്ലിക്കേഷനും ഫീസും അടച്ച് പരിശീലനം ആരംഭിക്കുകയാണ്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ എങ്ങനെ ഒരു ഡ്രൈവിങ്ങ് സ്കൂൾ ആശാൻ ആകാമെന്ന്. ഡ്രൈവിങ്ങ് അറിഞ്ഞാൽ മാത്രം ഡ്രൈവിങ്ങ് സ്കൂൾ ആരംഭിക്കാൻ സാധിക്കുമോ. ഉത്തരം ഇല്ല എന്ന് തന്നെയാണ് കേട്ടോ. നിങ്ങൾക്ക് നന്നായി ഡ്രൈവിങ്ങ് അറിയാമോ, മറ്റൊരാളെ ഡ്രൈവിങ്ങ് പഠിപ്പിക്കാമെന്നുളള ആത്മവിശ്വാസമുണ്ടോ? എങ്കിൽ ഒരു ഡ്രൈവിങ്ങ് സ്കൂൾ ആരംഭിക്കാൻ എന്തൊക്കെ വേണമെന്ന് ഈ ലേഖനത്തിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. മറക്കാതെ വായിക്കുക
ഒരു ഡ്രൈവിങ്ങ് സ്കൂൾ ആരംഭിക്കണമെങ്കിൽ കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആൻ്റ് ഹൈവേയുടെ https://sarathi.parivahan.gov.in/ വെബ്സൈറ്റിൽ കയറുക. ആദ്യം കാണുന്ന സ്ക്രീനിൽ നിങ്ങളുടെ സംസ്ഥാനം തെരഞ്ഞെടുത്തതിന് ശേഷം അടുത്ത സ്ക്രീനിൽ നിങ്ങൾക്ക് ഏത് സേവനമാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കുക. ഡ്രൈവിങ്ങ് സ്കൂൾ ലൈസൻസ് എന്ന ഓപ്ഷനിൽ നിന്ന് പുതിയ ഡ്രൈവിങ്ങ് സ്കൂൾ ലൈസൻസ് എന്ന് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അതിന് ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക.

ഒരു ഒടിപി നിങ്ങളുടെ മൊബൈലിലേക്ക് വരികയും അത് നൽകി കഴിയുമ്പോൾ നിങ്ങളുടെ പേര്, വിലാസം, സ്ഥാപനത്തിൻ്റെ പേര്, ഏതൊക്കെ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്, എന്നുള്ള കോളം പൂരിപ്പിക്കുക, ലേഖനത്തിനൊപ്പം നൽകിയിരിക്കുന്ന ചിത്രങ്ങൾ പരിശോധിക്കാൻ മറക്കരുതേ. ഇത്രയും വിശദാംശങ്ങൾ നൽകിയതിന് ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ അപേക്ഷ പൂർണമായിട്ടുണ്ട്. ഇനി മോട്ടോർ വാഹന വകുപ്പിൽ നിന്ന് നിങ്ങളെ ബന്ധപ്പെടുകയും വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്യും.
നിങ്ങൾ ഇതിന് മുൻപായി തന്നെ ഡ്രൈവിങ്ങ് സ്കൂളിന് പറ്റുന്ന കെട്ടിടം കണ്ടുവയ്ക്കുകയും അവിടെ ഓഫീസ്, ക്ലാസ്റൂം എന്നിവയെല്ലാം സജ്ജീകരിക്കാൻ മറക്കരുതേ. ഹെവി വാഹനങ്ങൾ ഓടിക്കാൻ പഠിപ്പിക്കുന്നുണ്ടെങ്കിൽ അതിന് പറ്റിയ ബസ് അല്ലെങ്കിൽ ലോറിയും വാങ്ങുക. എല്ലാ വാഹനങ്ങളും മികച്ച കണ്ടീഷനായിരിക്കണം. ഫോർ വീലർ ലൈസൻസിന് ഈടാക്കുന്നത് 12,000 രൂപയാണ്, ടൂവീലർ ആണെങ്കിൽ 6000 രൂപയും ഹെവി ലൈസൻസിനും 6000 രൂപയുമാണ് ചാർജ്.

ഡ്രൈവിങ്ങ് സ്കൂളുകളിൽ ഇപയോഗിക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ചില ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ഡ്രൈവിങ്ങ് സ്കൂളിൻ്റേതല്ലാത്ത വാഹനങ്ങളിൽ ഡ്രൈവിങ്ങ് പഠിപ്പിക്കരുതെന്നും ഈ നിയമം തെറ്റിച്ചാൽ പിഴയടയ്ക്കേണ്ടി വരുമെന്നാണ് എംവിഡി പറയുന്നത്. ഇതിന് വേണ്ടി പരിശോധന ശക്തമാക്കിയിരുന്നു. ഇങ്ങനെ കണ്ടെത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ വരെ റദ്ദാക്കുമെന്നാണ് എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
അത് കൊണ്ട് ഡ്രൈവിങ്ങ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നൽകാൻ തീരുമാനമായിരിക്കുന്നത്.ഡ്രൈവിങ്ങ് സ്കൂളിന്റെ പേരുപയോഗിച്ച് സബ് ഏജന്റുമാർ പഠിപ്പിക്കുന്ന രീതിയുണ്ടെന്നും ഇതിൽ ലൈസൻസിൽ ഉൾപ്പെടാത്ത വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നുമാണ് മോട്ടോർവാഹനവകുപ്പിന്റെ ഇപ്പോഴത്തെ കണ്ടെത്തൽ.

കേരള സർക്കാരിൻ്റെ ഡ്രൈവിങ്ങ് സ്കൂളുകളിലെ നിരക്ക് പരിശോധിക്കുകയാണെങ്കിൽ ബസിന് 9000 രൂപയും കാര്‍ മാത്രമാണ് എങ്കിൽ 9000 രൂപയും ബൈക്കും കാറും കൂടിയുളള ലൈസൻസ് ആണ് സ്വന്തമാക്കേണ്ടതെങ്കിൽ 11000 രൂപയും ടു വീലര്‍മാത്രമായിട്ടാണ് എങ്കിൽ 3500 രൂപയുമാണ് ഫീസ് അടയ്ക്കേണ്ടത്. കേരളത്തിലെ 14 ജില്ലകളിലും കേരള സർക്കാരിൻ്റെ ഡ്രൈവിങ്ങ് സ്കൂൾ സംവിധാനം ലഭ്യമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








