ഇനിയങ്ങോട്ട് മഴയും തണുപ്പുമൊക്കെയാണേ, നിങ്ങളുടെ ഇവിയുടെ പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇലക്ട്രിക് വാഹനങ്ങൾ വിപണി പിടിക്കുകയാണ്. ഇവികളുടെ പ്രധാന കാര്യം വാഹനങ്ങളുടെ പരിപാലനമാണ്. ചൂടുക്കാലത്തും മഴക്കാലത്തും മറ്റ് വാഹനങ്ങളെ പോലെ തന്നെ ഇവികൾക്ക് പ്രത്യേക പരിപാലനം ആവശ്യമാണ്. മഴക്കാലത്തും ശൈത്യകാലത്തും വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് വിവരിക്കാൻ പോകുന്നത്. വാഹനം ഉപയോഗിക്കുമ്പോൾ എപ്പോഴും ഇക്കോ മോഡിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. സുരക്ഷിതമായ അന്തരീക്ഷത്തിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നത് ഡ്രൈവറുടെ സുരക്ഷയ്ക്കും വാഹനത്തിന്റെ ബാറ്ററി പായ്ക്കിന്റെ ഹെൽത്തിനും അത്യന്താപേക്ഷിതമാണ്.
നിങ്ങളുടെ ഇവി എവിടെ ചാർജ് ചെയ്താലും, അത് വീട്ടിലോ പബ്ലിക് ഇവി ചാർജിംഗ് സ്റ്റേഷനിലോ ആകട്ടെ, ചില മുൻകരുതൽ സ്വീകരിക്കുന്നത് നന്നായിരിക്കും. ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററി ഓവർ ചാർജ് ചെയ്യരുത്. സ്‌മാർട്ട്‌ഫോണോ ഇലക്‌ട്രിക് വാഹനമോ ആകട്ടെ, ഏത് ബാറ്ററിക്കും അമിതമായി ചാർജ് ചെയ്യുന്നത് ദോഷകരമാണ്. ഓവറായി ചാർജ് ചെയ്യുന്നത് ബാറ്ററിക്ക് കേടുപാടുകൾ വരുത്തുകയും അതിന്റെ ആയുസ് ഗണ്യമായി കുറയ്ക്കുകയും ചെയ്യും.

ഒട്ടുമിക്ക ആധുനിക ഇലക്ട്രിക് വാഹനങ്ങളിലും ഓവർ ചാർജിംഗ് തടയാൻ ഒരു ബിൽറ്റ്-ഇൻ മെക്കാനിസത്തോടെയാണ് വരുന്നത്. ആയതിനാൽ വാഹനത്തിന്റെ ചാർജിംഗ് പ്രക്രിയ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. നനഞ്ഞ സാഹചര്യത്തിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കുകയെന്നതും ഇവികളെ സംബന്ധിച്ച് സുപ്രധാനമായ കാര്യമാണ്. ഇവ രണ്ടും കൂടിച്ചേരുമ്പോൾ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. അതിനാൽ, നനഞ്ഞ അന്തരീക്ഷത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്.
നനഞ്ഞ സാഹചര്യത്തിലാണ് ഇവി ചാർജ് ചെയ്യേണ്ടതെങ്കിൽ, ചാർജിംഗ് സ്റ്റേഷനും കേബിളും വെള്ളത്തിന് വെളിയിലാകുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. ഇവി ചാർജ് ചെയ്യുമ്പോൾ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലായ്‌പ്പോഴും സർട്ടിഫൈഡ് ചാർജറും സർട്ടിഫൈഡ് ചാർജിംഗ് സ്റ്റേഷനും ഉപയോഗിക്കണം. സർട്ടിഫൈഡ് ചാർജിംഗ് സ്‌റ്റേഷനുകളും അവയുടെ ചാർജറുകളും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് വരുന്നത്. ഇവികൾക്ക് പ്രശ്‌നമുണ്ടാക്കുന്ന ഓവർ ചാർജിംഗ്, ഓവർ ഹീറ്റിംഗ് തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങൾ തടയാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
ആയതിനാൽ ഏതെങ്കിലും ചാർജറിലോ ചാർജിംഗ് സ്റ്റേഷനുകളോ തെരഞ്ഞെടുക്കുന്നതിനു പകരം വിശ്വാസയോഗ്യമായതും കമ്പനി നിഷ്കർഷിക്കുന്നതുമായ ചാർജറും ചാർജിംഗ് സ്റ്റേഷനുകളും വേണം ഉപയോഗിക്കാൻ. നിങ്ങളുടെ ബാറ്ററി ഫ്രീസിങ് പോയിന്റിന് താഴെയായിരിക്കുമ്പോള്‍ സൂപ്പര്‍ ചാര്‍ജിംഗ് അല്ലെങ്കില്‍ ഉയര്‍ന്ന വോള്‍ട്ടേജ് ചാര്‍ജിംഗ് ഒഴിവാക്കുക. എന്നിരുന്നാലും, നിങ്ങള്‍ ഒരു ആഡംബര ഇവിയുടെ ഉടമയാണെങ്കില്‍, ഇന്‍ വെഹിക്കിള്‍ നാവിഗേഷന്‍ സംവിധാനം ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്നതിന് നിങ്ങളുടെ ബാറ്ററി മുന്‍കൂര്‍ വ്യവസ്ഥ ചെയ്യുന്ന ഒരു ഫീച്ചര്‍ ഉപയോഗപ്പെടുത്താന്‍ പറ്റിയേക്കും.
ശൈത്യകാലത്ത് വാഹനം ഗാരേജില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായ കാര്യം. ഗാരേജിനകത്തെ ഊഷ്മാവ് ബാറ്ററിയുടെ ഒപ്റ്റിമല്‍ കരുത്ത് ദീര്‍ഘനേരം നിലനിര്‍ത്താന്‍ സഹായിക്കും. ശൈത്യകാലത്ത് ഇവി എടുക്കുമ്പോള്‍ രാവിലെ വാം അപ് ചെയ്യാന്‍ ശ്രമിക്കുക. നിങ്ങളുടെ വാഹനം രാവിലെ വാം അപ്പ് ചെയ്യാന്‍ പ്രാപ്തമാക്കുന്ന മൊബൈല്‍-ഓപ്പറേറ്റഡ് ആപ്പുകള്‍ ഇന്ന് മിക്ക ഇവികളിലും ലഭ്യമാണ്. അതുപോലെ തന്നെ ശൈത്യകാലത്ത് ഇവിയുടെ ആരോഗ്യത്തിനായി ഫാസ്റ്റ് ചാര്‍ജിംഗ് ഒഴിവാക്കണം.
നിങ്ങളുടെ ഇവി ഏറെ കാലം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ ലെവല്‍ 1 ചാര്‍ജിംഗ് ഉപയോഗിച്ച് രാത്രി ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം. ഇങ്ങനെ ചെയ്താല്‍ ബാറ്ററി രാവിലെ ആകുമ്പോള്‍ ഫുള്‍ ചാര്‍ജ് ആകും. മാത്രമല്ല ബാറ്ററിയെ ദോഷകരമായി ബാധിക്കാത്ത സ്ലോ ചാര്‍ജിംഗ് കറന്റ് നല്‍കുകയും ചെയ്യുന്നു. ഒപ്പം ശൈത്യകാലത്ത് റേഞ്ച് പ്രശ്‌നം പരിഹരിക്കാന്‍ ഒരുപക്ഷേ നിങ്ങളെ സഹായിക്കുന്ന ഒന്നാണ് റീജനറേറ്റീവ് ബ്രേക്കിംഗ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








