ഏസി ഓണാക്കാതെ കൂൾ ആവാൻ പറ്റുവോ സക്കീർ ഭായിക്ക്; ഈ ടിപ്സ് അറിഞ്ഞാൽ മതി
എയർ കണ്ടീഷനിംഗ് ഇല്ലാതെ ഒരു കാറിൽ ഡ്രൈവ് ചെയ്യുന്നത് അത്ര സുഖകരമുളള കാര്യമല്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ, പ്രത്യേകിച്ച് ചൂടുള്ള ഇന്ത്യൻ വേനൽക്കാലത്ത്. പക്ഷേ എന്നിരുന്നാലും സ്വയം തണുപ്പിക്കാനും നിങ്ങളുടെ യാത്ര കൂടുതൽ തണുപ്പുളളതാക്കാനുളള നിരവധി മാർഗങ്ങളുണ്ട് കേട്ടോ, അതിനുളള കുറച്ച് വിദ്യകളാണ് പറയാൻ പോകുന്നത്, അത് എന്താണെന്ന് അറിയാൻ തുടർന്നു വായിക്കുക.
വിൻഡോ ഷേഡുകളോ സൺഷേഡുകളോ നേരിട്ട് സൂര്യപ്രകാശം കാറിലേക്ക് പ്രവേശിക്കുന്നത് തടയാനും ഉള്ളിലെ ചൂട് കുറയ്ക്കാനും സഹായിക്കും. അവ ഇൻസ്റ്റാൾ ചെയ്യാൻ എളുപ്പമാണ്, ഡ്രൈവർക്കും യാത്രക്കാർക്കും ഒരു പോലെ ഷേഡ് നൽകാൻ സഹായിക്കുമെന്നതാണ് പ്രത്യേകത. കഴിയുന്നതും, നിങ്ങളുടെ കാർ അമിതമായി ചൂടാകുന്നത് തടയാൻ തണലുള്ള സ്ഥലത്ത് പാർക്ക് ചെയ്യുക. സൂര്യരശ്മികളിൽ നിന്ന് കുറച്ച് തണൽ നൽകാൻ കഴിയുന്ന മരങ്ങളോ കെട്ടിടങ്ങളോ നോക്കുക.

ഒരു റിഫ്ലെക്റ്റീവ് വിൻഡ്ഷീൽഡ് കവർ സൂര്യപ്രകാശത്തിനെതിരായ ഒരു തടസ്സമായി പ്രവർത്തിക്കുകയും നിങ്ങളുടെ കാറിന്റെ ഇന്റീരിയർ പെട്ടെന്ന് ചൂടാകുന്നത് തടയുകയും ചെയ്യുന്നു. ഇത് സൂര്യ കിരണങ്ങളെ പ്രതിഫലിപ്പിക്കുന്നത് വഴി വാഹനത്തിനുളളിലെ താപനില കുറയ്ക്കാൻ സഹായിക്കുന്നു. മിതമായ വേഗതയിൽ വാഹനമോടിക്കുമ്പോൾ ക്രോസ് വെന്റിലേഷൻ സൃഷ്ടിക്കാൻ കാറിന്റെ എതിർവശത്തുള്ള വിൻഡോകൾ ചെറുതായി തുറക്കുന്നത് ശുദ്ധവായു ഉള്ളിൽ കടക്കാൻ അനുവദിക്കുകയും ചൂട് പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ കാറിൽ സൺറൂഫ് അല്ലെങ്കിൽ മൂൺറൂഫ് ഉണ്ടെങ്കിൽ, ചൂട് വായു പുറത്തേക്ക് പോകാനും ശുദ്ധവായു പ്രവേശിക്കാനും അനുവദിക്കുന്നതിന് നിങ്ങൾക്ക് അത് ചെറുതായി തുറക്കാം. ഇത് നിങ്ങളുടെ കാറിന്റെ ഇന്റീരിയർ തണുപ്പിക്കാൻ സഹായിക്കും. ഒരുപാട് നേരം തുറക്കുന്നത് വാഹനത്തിനുളളിൽ പൊടിപടലങ്ങൾ കയറാൻ സാധ്യതയുണ്ടാകും. അത് കൊണ്ട് അൽപ്പം നേരത്തേക്ക് മാത്രം തുറക്കുന്നതായിരിക്കും വാഹനത്തിൻ്റെ ഇൻ്റീരിയറിന് നല്ലത്.

ഡ്രൈവ് ചെയ്യുമ്പോൾ തണുത്ത വെള്ളത്തിൽ ഒരു ടവൽ നനച്ച് കഴുത്തിലോ നെറ്റിയിലോ വയ്ക്കുന്നത് വളരെ നല്ലതാണ്. തൂവാലയിൽ നിന്നുള്ള ജലത്തിന്റെ ബാഷ്പീകരണം ഒരു തണുപ്പിക്കൽ പ്രഭാവം സൃഷ്ടിക്കുകയും ചൂടിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം നൽകുകയും ചെയ്യും. മറ്റൊന്ന് യാത്രയ്ക്കിടെ ധാരാളം വെള്ളം കുടിച്ച് സ്വയം ജലാംശം നിലനിർത്തുക എന്നതാണ്. ജലാംശം നിലനിർത്തുന്നത് ശരീര താപനില നിയന്ത്രിക്കാനും അമിതമായ ചൂട് മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ തടയാനും സഹായിക്കുന്നു.
പരുത്തി അല്ലെങ്കിൽ ലിനൻ പോലുള്ള വായു സഞ്ചാരമുളള തുണിത്തരങ്ങളിൽ നിന്ന് നിർമ്മിച്ച ഇളം നിറമുള്ള, അയഞ്ഞ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. ഈ മെറ്റീരിയലുകൾ മികച്ച വായുസഞ്ചാരം അനുവദിക്കുകയും എസി ഇല്ലാതെ വാഹനമോടിക്കുമ്പോൾ നിങ്ങളെ തണുപ്പിക്കാൻ സഹായിക്കും. ഏസി ഇല്ലാതെ വാഹനമോടിക്കുന്നത് കഷ്ടമാണെങ്കിലും ഇത്തരം പൊടി കൈകൾ പ്രയോഗിച്ചാൽ നിങ്ങൾക്ക് ഏസി ഓണാക്കാതെ തന്നെ തണുപ്പ് ലഭിക്കുമെന്ന് കാര്യത്തിൽ സംശയമില്ല.

കാറിൽ വൃത്താകൃതിയിലുള്ള ആരോ അടയാളമുള്ള ഒരു നിർദ്ദിഷ്ട ബട്ടൺ പലരും കണ്ടിട്ടുണ്ടാവാം. മനസിലായില്ലെങ്കിൽ മുകളിൽ കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണുന്ന ബട്ടണിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. എയർ സർക്കുലേഷൻ ബട്ടൺ എന്നാണ് ഇത് അറിയപ്പെടുന്നത് തന്നെ. ഈ ബട്ടൺ വാഹനത്തിന്റെ പുറത്തുനിന്ന് വരുന്ന വായുവിനെ തടയുന്നതിനായാണ് നൽകിയിരിക്കുന്നത്.
തൽഫലമായി, വായു റീസർക്കുലേറ്റ് ചെയ്യുകയും ചെയ്യുന്നു. സ്ഥിരമായി വാഹനത്തിലെ എസി നാം ഉപയോഗിക്കുന്നുണ്ടെങ്കിലും കൂടുതൽ മികവോടെ പ്രവർത്തിക്കാൻ എസി റീസർക്കുലേഷൻ മോഡിലിടണോ അതോ ഫ്രഷ് എയർ മോഡലിടണോ ഇടേണ്ടത് എന്ന കാര്യത്തിൽ ഭൂരിപക്ഷം പേർക്കും സംശയമാണ്. വേനൽക്കാലത്തും ശൈത്യകാലത്തും എയർ സർക്കുലേഷൻ ബട്ടൺ ഉപയോഗിക്കേണ്ടത് വളരെ അത്യാവിശ്യമായ കാര്യമാണ്.
വേനൽക്കാലത്ത് സൂര്യന്റെ ചുട്ടുപൊള്ളുന്ന ചൂടിൽ ദീർഘനേരം വാഹനം പാർക്ക് ചെയ്താൽ തിരിച്ച് വണ്ടിയിൽ കയറുന്ന കാര്യം അൽപം ബുദ്ധിമുട്ടേറിയതാണ്. സീറ്റും സ്റ്റിയറിംഗുമെല്ലാം ചുട്ടുപഴുത്തിരിക്കുന്നതിന് പുറമെ വാഹനത്തിന്റെ അകത്ത് നിലനിൽക്കുന്ന ചൂട് തന്നെയാണ് നമ്മളെ ഭയപ്പെടുത്തുന്ന കാര്യം. കാർ പാർക്ക് ചെയ്‌തിരിക്കുമ്പോൾ ഏതായാലും കാറിനുള്ളിലെ എയർകണ്ടീഷണർ ഓണാക്കിയിട്ട് പോവാനാവില്ലല്ലോ. ഇത്തരമൊരു സാഹചര്യത്തിൽ എയർ റീസർക്കുലേഷൻ ബട്ടൺ സഹായകരമാവും.
നിങ്ങൾ ചെയ്യേണ്ടത് ബട്ടൺ അമർത്തി അതിന്റെ പ്രവർത്തനം ചെയ്യാൻ അനുവദിക്കുക എന്നതു മാത്രമാണ്. എന്നാൽ പുറത്തെ ചൂടിനെക്കാൾ വളരെ അധികമായിരിക്കും വാഹനത്തിന് അകത്തെ ചൂടെന്നറിയാമല്ലോ. അതുകൊണ്ടു തന്നെ പുറത്തു നിന്നുള്ള വായു എടുക്കുന്ന മോഡ് ഓൺചെയ്ത് കുറച്ചു നേരത്തിന് ശേഷം മാത്രമേ റീസർക്കുലേഷൻ മോഡ് ഇടാവൂ എന്ന കാര്യവും ഓർമിക്കേണ്ടതാണ്.


Click it and Unblock the Notifications








