അനിയാ ബ്രേക്ക് ഉണ്ടായാൽ പോരാ, അത് അപ്ലൈ ചെയ്യാനും പഠിക്കണം
മോട്ടോർസൈക്കിൾ ഓടിക്കാൻ ആഗ്രഹമില്ലാത്തവരായി ആരും തന്നെയില്ല. പക്ഷേ ഒരു മോട്ടോർസൈക്കിൾ ഓടിക്കുമ്പോൾ പലർക്കും ധാരണയില്ലാത്ത ഒറു കാര്യമാണ് എപ്പോൾ എങ്ങനെ ബ്രേക്ക് പിടിക്കണം എന്ന്. ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് പലർക്കും അറിയില്ല ഇത്. അത് കൊണ്ട് തന്നെ പലരും അപകടം ക്ഷണിച്ചു വരുത്തുകയാണ്. മുൻവശത്തെയോ പിൻവശത്തെയോ ബ്രേക്ക് ആണോ ആദ്യം പിടിക്കേണ്ടത് എന്ന് അറിയാത്തത് കൊണ്ടാണ് പല അപകടങ്ങളും സംഭവിക്കുന്നത്.
ഓരോ സാഹചര്യങ്ങളിലും ഓരോ തരത്തിലാണ് ബ്രേക്ക് പിടിക്കേണ്ടത് എന്നതാണ് കാര്യം. കൈ കൊണ്ട് നിയന്ത്രിക്കാവുന്ന ഫ്രണ്ട് ബ്രേക്കുകളും കാൽ കൊണ്ട് നിയന്ത്രിക്കാൻ സാധിക്കുന്ന പിൻ ബ്രേക്കുകളുമാണ് ഇന്ന് മോട്ടോർ സൈക്കിളുകളിൽ വരുന്നത്. മോട്ടോർ സൈക്കിൾ ഓടിച്ചു തുടങ്ങുന്ന സമയത്ത് രണ്ട് ബ്രേക്കുകളും ഒരുമിച്ച് പ്രവർത്തിപ്പിക്കണമെന്നാണ് എല്ലാ തുടക്കക്കാരോടും നമ്മൾ പറയാറുളളത്. എന്നാൽ മറ്റ് സാഹചര്യങ്ങളിൽ അങ്ങനെ ഒരു മിച്ച പ്രവർത്തിപ്പിക്കുന്നത് അപകടത്തിന് കാരണമാകുന്നു.

ചില സാഹര്യങ്ങളിൽ ഒരു ബ്രേക്ക് മാത്രം പ്രവർത്തിപ്പിക്കുന്നതായിരിക്കും ഉചിതം. സാധാരണയായി ഒരു ബേക്ക് നിർത്തുന്നതിനായി രണ്ട് ബ്രേക്കുകളും ഒരു പോലെ പ്രവർത്തിപ്പിക്കുന്നതിൽ തെറ്റില്ല. പക്ഷേ അമിത വേഗത്തിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് മുൻവശത്തെ ബ്രേക്ക് പ്രവർത്തിപ്പിച്ചാൽ വാഹനത്തിൻ്റേയും റൈഡറിൻ്റേയും മുഴുവൻ ഭാരം മുൻവശത്തേയ്ക്ക് വരുകയും സസ്പെൻഷൻ കംപ്രസ് ചെയ്യുകയും ചെയ്യുന്നു. പക്ഷേ ഇങ്ങനെ ചെയ്താൽ വാഹനം സ്കിഡ് ചെയ്യാൻ സാധ്യതയുണ്ട്.
പക്ഷേ ഇങ്ങനെ ചെയ്യുമ്പോൾ മുൻവശത്ത് ഭാരം കൂടുമ്പോൾ പിൻവശം ഭാരമില്ലാതാകുകയും പിൻബ്രേക്ക് പ്രവർത്തിപ്പിച്ചാൽ വാഹനം അതിവേഗം സ്കിഡ് ആവാനുളള സാധ്യതയാണ്. വീൽബേസ് കുറഞ്ഞതും ഭാരം കുറഞ്ഞതുമായ സ്പോർട്സ് ബൈക്കുകൾക്ക് ഇത്തരത്തിൽ ബ്രേക്ക് പ്രവർത്തിപ്പിച്ചാൽ സ്റ്റോപ്പി ചെയ്യാൻ സാധിക്കും, അതായത് പിൻവശത്തെ ടയർ പൂർണ്ണമായും വായുവിൽ ഉയർത്താൻ സാധിക്കും.

ഒരു സാധാരണ ബ്രേക്കിങ്ങിൽ, രണ്ട് ബ്രേക്കും ഒരുമിച്ച് ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഇത്തരത്തിൽ ബ്രേക്ക് പ്രവർത്തിപ്പിക്കുമ്പോൾ ഗിയർ താഴത്തേക്ക് എത്തിക്കാനും ശ്രദ്ധിക്കണം. കാരണം ഗിയർ ഫസ്റ്റിലേക്ക് എത്തിക്കുകയാണെങ്കിൽ നിങ്ങൾക്ക് വീണ്ടും മുന്നോട്ട് എടുക്കാൻ താമസം ഉണ്ടാവില്ല. എന്നാൽ പലപ്പോഴും നമ്മൾ ഒരു ബ്രേക്ക് മാത്രം പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് , കാരണം എളുപ്പത്തിന് വേണ്ടിയാണ് എങ്കിലും അത് അപകടകരമായ പ്രവർത്തിയാണ്.
പക്ഷേ ഒരു ട്രാഫിക്കിൽ കൂടെ യാത്ര ചെയ്യുമ്പോൾ ഒരു ബ്രേക്ക് മാത്രം പ്രവർത്തിപ്പിച്ചാൽ അത് നല്ലതാണ് കാരണം വാഹനം സ്ലോ സ്പീഡിലാണ് യാത്ര ചെയ്യുന്നത്, അത് കൊണ്ട് തന്നെ മുന്നിലേയോ പിന്നിലേയോ ബ്രേക്ക് പ്രവർത്തിപ്പിക്കുന്നതിൽ തെറ്റില്ല. മുമ്പ് ഡ്രം ബ്രേക്കുകളെ ആശ്രയിച്ചായിരുന്നു ബൈക്കുകളുടെ ബ്രേക്കിംഗ് മികവ്. ഇന്നു ഡിസ്‌ക് ബ്രേക്കുകള്‍ ആ സ്ഥാനം കൈയ്യടക്കി. ഡ്രം ബ്രേക്കുകളെക്കാള്‍ മികവു ഡിസ്‌ക് ബ്രേക്കിനുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

വീലില്‍ ഘടിപ്പിച്ച റോട്ടര്‍/ഡിസ്‌ക്, ഇരുവശത്തും പാഡുകളുള്ള കാലിപര്‍ - ഇവ രണ്ടുമാണ് ഡിസ്‌ക് ബ്രേക്ക് സംവിധാനത്തിന്റെ നിര്‍ണായക ഘടകങ്ങള്‍. ഓയില്‍ റിസര്‍വോയറില്‍ നിന്നുള്ള ഫ്‌ളുയിഡ് ലൈന്‍ ഡിസ്‌ക് ബ്രേക്ക് സംവിധാനം പൂര്‍ണമാക്കും. ഡിസ്‌ക് ബ്രേക്ക് ഘടന വീലിന് പുറമെ നിലകൊള്ളുന്നതു കൊണ്ടു പാഡുകളില്‍ ചൂടു തങ്ങി നില്‍ക്കില്ല. ഡിസ്‌ക് ബ്രേക്കുകള്‍ ഡ്രം ബ്രേക്കുകളെക്കാള്‍ പെട്ടെന്നു തണുക്കും. വീലിനകത്താണ് ഡ്രം ബ്രേക്കുകള്‍ സ്ഥിതി ചെയ്യുക. അതുകൊണ്ടു ഡ്രം ബ്രേക്കുകളില്‍ ചൂടു തങ്ങിനില്‍ക്കും.
ബൈക്ക് ഏറെക്കാലം ഉപയോഗിച്ചില്ലെങ്കില്‍ ബ്രേക്ക് ഫ്‌ളൂയിഡിന്റെ വിസ്‌കോസിറ്റി സ്വഭാവം നഷ്ടപ്പെടും. ഇതു ബ്രേക്കിംഗ് മികവിനെ സാരമായി ബാധിക്കും. അതുകൊണ്ടു സമയാസമയം ബ്രേക്ക് ഫ്‌ളൂയിഡ് നില മുടക്കം വരുത്താതെ പരിശോധിക്കേണ്ടതുണ്ട്. അത് കൊണ്ട് മോട്ടോർസൈക്കിൾ ഓടിക്കുന്നവർ ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിക്കുക, ബ്രേക്കുകൾ പ്രവർത്തിപ്പിക്കുമ്പോൾ സൂക്ഷിക്കണം. നിങ്ങൾക്ക് ബ്രേക്ക് പ്രവർത്തിപ്പിക്കുമ്പോൾ എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?


Click it and Unblock the Notifications








