മിഡിൽ ക്ലാസ് ഉപഭോക്താക്കളുടെ അവസ്ഥ ഇനി എന്താകുമോ എന്തോ; വാഹന വിപണിയെ കാത്തിരിക്കുന്നത് എന്ത്

2024-25 യൂണിയൻ ബജറ്റ് അവതരിപ്പിച്ചതോടെ വാഹന വിപണിയുടെ ഇനിയുള്ള അവസ്ഥ എന്താകുമെന്ന ആശങ്ക എല്ലാവരിലുമുണ്ട്. കാരണം നികുതികളിൽ ഇളവ് വരുത്തകയും ഇവികളുടെ ബാറ്ററിക്ക് വില കുറച്ചതോടെ വിപണി ഒന്ന് കൂടി ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് വാഹന നിർമാതാക്കൾ. ഈ ബജറ്റിലെ ഏറ്റവും പ്രധാനവും അത് പോലെ തന്നെ ജനങ്ങൾ നോക്കി കണ്ടതുമായ ഒരു കാര്യമാണ് ഞാൻ മുൻപ് സൂചിപ്പിച്ച ഇളവ്. പ്രതിവർഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികൾക്കും ബിസിനസുകൾക്കും നികുതി അടയ്ക്കേണ്ടതില്ല എന്നതാണ് പുതിയ ബജറ്റിൽ പറയുന്നത്.

ഇവികളില്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ വില കുറച്ചുകൊണ്ട് അവ കൂടുതല്‍ വിലകുറഞ്ഞതാക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. ലിഥിയം ബാറ്ററികളുടെയും അനുബന്ധ മേഖലകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി 2025-26 കേന്ദ്ര ബജറ്റ് കാര്യമായ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഇലക്ട്രിക് വാഹനങ്ങളും (ഇവി) ഇലക്ട്രോണിക്സും കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റുക എന്നിവയാണ് സര്‍ക്കാറിന്റെ ലക്ഷ്യം.

കൊബാള്‍ട്ട്, ലിഥിയം-അയണ്‍ ബാറ്ററി സ്‌ക്രാപ്പ്, ലെഡ്, സിങ്ക്, മറ്റ് 12 നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ അവശ്യ വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി (ബിസിഡി) സര്‍ക്കാര്‍ എടുത്തുകളഞ്ഞതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്ന്. ഈ സാമഗ്രികള്‍ ബാറ്ററി, അര്‍ധചാലകങ്ങള്‍, റിന്യൂവബിൾ എനർജി ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് വളരെ പ്രധാനമാണ്. സര്‍ക്കാര്‍ നടപടി ഇവികള്‍, മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ ചെലവ് കുറയ്ക്കും.

ബാറ്ററികള്‍ക്ക് വില കുറയുന്നതോടെ സ്വാഭാവികമായും ഇലക്ട്രിക് വാഹനങ്ങളുടെ വിലയും കൂടുതല്‍ താങ്ങാനാകുന്നതാകും. ഉല്‍പ്പാദനച്ചെലവ് കുറയുന്നതോടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിക്കുകയും അതുവഴി ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളെ ബാറ്ററി ഘടകങ്ങള്‍ക്കും മറ്റും ആശ്രയിക്കുന്നതിന് കുറയ്ക്കാനും സാധിക്കും. വരും ദിവസങ്ങളില്‍ ഇവി ബാറ്ററികളുമായി ബന്ധപ്പെട്ട വിശദമായ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നല്‍കും.

എന്തായാലും ഇനി ഇവികളുടെ വിൽപ്പനയിൽ വലിയ കുതിച്ചു ചാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹന വിപണി ഉയർത്തിക്കൊണ്ട് വരുവാനും മലിനീകരണം കുറയ്ക്കുന്നതിനും ഒരുപാട് നടപടികൾ കൊണ്ടുവന്നിട്ടുണ്ട്. സ്ക്രാപ്പേജ് പോളിസി പോലും ഇതിൻ്റെ ഭാഗമാണ് എന്നേ പറയാൻ കഴിയു. പരിസ്ഥിതിയെ സഹായിക്കുന്നതിനും പുതിയ വാഹനങ്ങളുടെ ആവശ്യം വർധിപ്പിക്കുന്നതിനുമാണ് വാഹന സ്ക്രാപ്പേജ് പോളിസിക്ക് കൂടുതൽ മുൻഗണന കൊടുക്കുന്നത്.

പഴയതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങളുള്ളവർക്ക് അവരുടെ വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യാനും അതിനുശേഷം പ്രത്യേക ആനുകൂല്യങ്ങളും ഓഫറുകളുമായി പുത്തൻ വാഹനം വാങ്ങാൻ സാധിക്കുന്നു. കാലപ്പഴക്കമുള്ള എല്ലാ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് വകുപ്പ് കഴിഞ്ഞ വർഷം തന്നെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നതാണ്.

നിലവിലെ മലിനീകരണം ഉണ്ടാക്കുന്ന കാറുകൾ പൂർണമായും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റാനും സർക്കാർ അനുമതി നൽകിയതായി കേന്ദ്രമന്ത്രി ഗഡ്കരി പറഞ്ഞിരുന്നു. വാഹൻ ഡാറ്റാബേസ് അനുസരിച്ച്, ഇന്ത്യയിൽ നിലവിൽ 34.54 ലക്ഷം ഇവികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, 2023 ഏപ്രിൽ മുതൽ നവംബർ വരെ ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിൽപ്പനയിൽ 50 ശതമാനം വർധനയുണ്ടായിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമ്മാതാവും, വൻതോതിലുള്ള ഉൽപ്പാദനത്തിലും ശുദ്ധമായ ഊർജ ഉപയോഗത്തിലും രാജ്യത്തെ മുൻനിരയാക്കാനാണ് ഇന്ത്യൻ സർക്കാർ ഉദ്ദേശിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, February 5, 2025, 16:56 [IST]
English summary
How union budget 2025 affect middle class car buyers details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X