ചൈനയോട് പോ മോനേ ദിനേശാ എന്ന് ഇന്ത്യ; ഇവികളുടെ കാര്യത്തിൽ ഉടനെ തീരുമാനമാക്കും
ഇവികൾക്ക് ഡിമാൻ്റ് വർധിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ഇപ്പോൾ ഇവി വിൽപ്പന അനിശ്ചിതത്വത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നുളള വാർത്തകളാണ് ദിനവും പുറത്ത് വരുന്നത്. എർത്ത് മാഗ്നറ്റുകൾക്ക് വേണ്ടി എല്ലാ ബ്രാൻഡുകളും ആശ്രയിക്കുന്നത് ചൈനയെയാണ്. നിലവിൽ ആഗോള വിതരണത്തിന്റെ 90 ശതമാനവും ചൈനയാണ് നിയന്ത്രിക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. അത് കൊണ്ട് തന്നെ രാജ്യത്ത് സ്വതന്ത്രമായി നിർമിക്കാനുളള പദ്ധതികളാണ് രാജ്യം അവതരിപ്പിക്കാൻ പോകുന്നത്. ഇതോടെ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കും.കൂടുതൽ ഇലക്ട്രിക് സ്കൂട്ടറുകൾ, ബൈക്കുകൾ, കാറുകൾ എന്നിവയെല്ലാം ഇന്ത്യൻ റോഡുകളിൽ എത്തേണ്ടതായിട്ടുളളത് കൊണ്ട് കാന്തങ്ങൾക്ക് ഡിമാൻ്റും വർധിക്കുന്നു.
പെട്ടെന്ന് മറ്റൊരു എർത്ത് മാഗ്നറ്റ് കമ്പനിയെ കണ്ടുപിടിക്കുക എന്നത് ഇവി ബ്രാൻഡുകളെ സംബന്ധിച്ച് വലിയൊരു ബുദ്ധിമുട്ടാണ്. അത് കൊണ്ട് തന്നെ ജൂലൈ മുതൽ ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിൽ വലിയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യയിൽ മാഗ്നറ്റിൻ്റെ നിർമാണം ആണ് ഇപ്പോൾ രാജ്യം ലക്ഷ്യമിടുന്നത്. അതിന് വേണ്ടിയുള്ള ശ്രമത്തിലാണ് ഇന്ത്യൻ ഗവൺമെൻ്റ്.

ചൈനയുടെ നീക്കത്തിനെതിരെ ശക്തമായി തന്നെ തിരിച്ചടിക്കാനാണ് ഇന്ത്യയുടെ നീക്കം. എന്നാൽ സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികൾ നടപ്പിലാകാൻ തന്നെ മൂന്ന് വർഷമെടുക്കുമെന്നാണ് കണക്ക്, അതിനുളളിൽ ഇവി വിപണി ഇടിയുമോ എന്ന സംശയവും തളളിക്കളയാൻ സാധിക്കില്ല. എത്രയും പെട്ടെന്ന് തന്നെ എർത്ത് മാഗ്നറ്റുകൾ നിർമിക്കുകയോ അല്ലെങ്കിൽ മറ്റൊരു കമ്പനിയെ കണ്ടെത്തുകയോ ചെയ്തില്ലെങ്കിൽ ഡിമാൻ്റിന് അനുസരിച്ചുള്ള വാഹനങ്ങൾ നിർമിക്കാൻ സാധിച്ചു എന്ന് വരില്ല.
ഇതിനൊപ്പം തന്നെ ഇവികളിൽ അധികം ആശ്രയിക്കുന്നതിനെക്കാൾ നല്ലത് ഹൈബ്രിഡ് കാറുകളാണ് ഭാവിയെന്നാണ് ടൊയോട്ട ചെയർമാൻ്റെ പ്രസ്താവന വലിയ വാർത്തയായിരിക്കുകയാണ്. ഇലക്ട്രിക് കാറുകളെ സംബന്ധിച്ച് കുറഞ്ഞ കാർബൺ പുറന്തളളലും പരിസ്ഥിതി സൗഹൃദവുമായിരിക്കും. പരിമിതമായ റേഞ്ച് ഉളളവർ ചാർജിംഗ് സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള കൃത്യമായ ട്രിപ്പ് ആസൂത്രണം ആവശ്യമായ ഒരു കാര്യം തന്നെയാണ്.

പെട്രോൾ അല്ലെങ്കിൽ ഡീസൽ കാറുകളെ അപേക്ഷിച്ച് ചാർജ് ചെയ്യാനും പരിപാലിക്കാനും വലിയ ചിലവ് വരുന്നില്ല.പക്ഷേ പെട്രോളോ ഡീസലോ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിനെ അപേക്ഷിച്ച് ദൈർഘ്യമേറിയ ചാർജിംഗ് സമയം ഒരു പ്രശ്നം തന്നെയാണ്. ഹൈബ്രിഡ് കാറുകള്‍ക്ക് സാധാരണ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാം. രാജ്യത്തെ മുക്കിലും മൂലയിലും വരെ പമ്പുകള്‍ ഉള്ളതിനാല്‍ ടെന്‍ഷനേ വേണ്ട. സ്ട്രോംഗ് അല്ലെങ്കില്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകളില്‍ റീജനറേറ്റീവ് ബ്രേക്കിംഗിലൂടെ ബാറ്ററി ചാര്‍ജാകുകയും ചെയ്യും.
ഇലക്ട്രിക് കാറുകള്‍ പൂര്‍ണമായും ബാറ്ററികളിലും ഇലക്ട്രിക് മോട്ടോറുകളിലുമാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഏറ്റവും പരിസ്ഥിതി സൗഹൃദമായ ഓപ്ഷനായാണ് ഇവികള്‍ കണക്കാക്കപ്പെടുന്നത്. മറുവശത്ത്, ഹൈബ്രിഡ് കാറുകളില്‍ പെട്രോള്‍/ഡീസല്‍, ഇലക്ട്രിക് മോട്ടോര്‍ എന്നിവയുടെ സംയോജനമാണ് നമുക്ക് കാണാന്‍ സാധിക്കു.

മൈല്‍ഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് (PHEV) എന്നിങ്ങനെ പ്രധാനമായും മൂന്ന് തരം ഹൈബ്രിഡ് കാറുകളാണ് ഉള്ളത്. മൈല്‍ഡ് ഹൈബ്രിഡില്‍ എഞ്ചിന്റെ പ്രവര്‍ത്തനത്തെ മാത്രമേ ഇലക്ട്രിക് മോട്ടോര്‍ പിന്തുണയ്ക്കൂ. അതേസമയം സ്ട്രോംഗ് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ക്ക് നിശ്ചിത ദൂരം ഇലക്ട്രിക് മോഡില്‍ ഓടാന്‍ സാധിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








