ഇവി ഉടമകളേ നിങ്ങൾ ഇത് വായിക്കുക; വയർലെസ് ചാർജിങ്ങിൻ്റെ ഒരു ഗുണമേ...
ഇവികൾ ഒരുപാട് ഇന്ത്യൻ മാർക്കറ്റിലും ലോക മാർക്കറ്റിലും ഇറങ്ങുന്നുണ്ട്, എന്നാൽ അതിനോടൊപ്പം തന്നെ ടെക്നോളജി വളരുന്നത് കൊണ്ട് ഇലക്ട്രിക് വാഹനങ്ങളുടെ കൂടുതൽ സാധ്യതകളും ചാർജിങ്ങിലെ എളുപ്പവഴികളും കൂടുകയാണ്. അതിലൊന്നാണ് വയർലെസ് ചാർജിങ്ങ് എന്ന് പറയുന്നത്. പണ്ട് ചാർജിങ്ങ് സ്റ്റേഷനുകൾ വരളെ കുറവുണ്ടായിരുന്ന കാലത്ത് നിന്ന് ഇപ്പോൾ ഒരുപാട് ഇവി ചാർജിങ്ങ് സ്റ്റേഷനുകളുണ്ട് എന്നല്ല, എന്നാലും താരതമ്യേന കൂടുതലാണ്.
വയർലെസ് സംവിധാനം എന്നാൽ എന്താണ് എന്ന് എല്ലാവർക്കും അറിയാമല്ലോ. ഇതുമൂലം ചാര്‍ജിങ്ങിൽ ഉണ്ടാകുന്ന പല തലവേദനകളും ഒഴിവാക്കാനും കൂടുതല്‍ കാര്യക്ഷമമായി വാഹനം ചാര്‍ജ് ചെയ്യാനും സാധിക്കും. വയര്‍ലെസ് ചാര്‍ജിങ് സ്റ്റേഷനെ ആശ്രയിക്കുകയാണെങ്കില്‍ വാഹനം നിശ്ചിത പാർക്കിങ്ങിൽ കൃത്യമായി പാർക്ക് ചെയ്യണമെന്ന് മാത്രം.

നിങ്ങളുടെ കാറില്‍ ഇന്റലിജന്റ് പാര്‍ക്കിങ്ങ് സിസ്റ്റം എന്ന സംവിധാനം ഉണ്ടെങ്കിൽ കാര്യങ്ങള്‍ വളരെ എളുപ്പമായിരിക്കും. പാര്‍ക്ക് ചെയ്യുന്ന സമയത്തെ ബുദ്ധിമുട്ടുകൾ ഇന്റലിജന്റ് പാര്‍ക്കിങ് സിസ്റ്റത്തിലൂടെ നിങ്ങൾക്ക് ഒഴിവാക്കാൻ സാധിക്കും എന്നതാണ് ഗുണം. ഇത്തരം സംവിധാനമുള്ള കാറുകൾ നമ്മൾ നിർദേശിക്കുന്ന പാര്‍ക്കിങ് സ്ഥലത്തേക്ക് സ്റ്റിയറിങ് ഓട്ടോമാറ്റിക്കായി നിയന്ത്രണം ഏറ്റെടുക്കുകയും പാർക്ക് ചെയ്യുകയും ചെയ്യുന്നതാണ്.
മാഗ്നെറ്റിക് ഫ്‌ളോക്‌സ് എന്ന സാങ്കേതികവിദ്യയിലാണ് വയര്‍ലെസ് ചാര്‍ജിങ് പ്രവര്‍ത്തിക്കുന്നത്. വയര്‍ലെസ് ചാര്‍ജിങ് സ്റ്റേഷനിലെ നിശ്ചിത സ്ഥലത്ത് വൈദ്യുതി പുറത്തേക്കുവിടുന്ന ട്രാന്‍സ്മിറ്റിങ് പ്ലേറ്റ് സ്ഥാപിച്ചിട്ടുണ്ട്. കാറിലെ റിസീവിങ് പ്ലേറ്റു വഴി വൈദ്യുതി സ്വീകരിക്കുകയും കണ്‍ട്രോളറുകളുടെ സഹായത്തില്‍ ബാറ്ററി ചാര്‍ജു ചെയ്യുകയുമാണ് ചെയ്യുന്നതാണ് വയർലെസ് ചാർജിങ്ങ് എന്ന സംവിധാനം.

ഈ സംവിധാനം നമ്മളുടെ നാട്ടിൽ പ്രചാരത്തിൽ വരാനായി സമയം എടുക്കും, എന്നാലും നിങ്ങൾ ചാർജിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് കൂടു അറിഞ്ഞിരിക്കുന്നത് നല്ലതാണ് കേട്ടോ. സാധാരണ ചാർജിംഗ് പോയിന്റുകളെ അപേക്ഷിച്ച് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾക്ക് നിങ്ങളുടെ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാനുള്ള സമയം ഗണ്യമായി കുറയ്ക്കാൻ കഴിയും. ഈ സ്റ്റേഷനുകൾ ഉയർന്ന വോൾട്ടേജ് ലെവലുകൾ ഉപയോഗിക്കുന്നതിനാൽ, വേഗത്തിൽ ബാറ്ററി റീചാർജ് ചെയ്യാൻ സാധിക്കും.
സമയത്തെ ആശ്രയിച്ച് വൈദ്യുതി നിരക്ക് പലപ്പോഴും വ്യത്യാസപ്പെടുമെന്ന കാര്യം പലർക്കും അറിവില്ലാത്ത ഒന്നാണ്. നിങ്ങളുടെ ഇവി ചാർജ് ചെയ്യുന്നതിനായുള്ള പണം ലാഭിക്കാൻ, വൈദ്യുതി നിരക്ക് സാധാരണയിലും കുറവുള്ളതും തിരക്കില്ലാത്തതുമായ സമയം പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കാം. പല കമ്പനികളും ഈ സമയങ്ങളിൽ പ്രത്യേക താരിഫുകളോ കിഴിവുകളോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഇലക്ട്രിക് വാഹന ഉടമകൾക്ക് തങ്ങളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കും.
ഒരു ഹോം ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നത് ഇലക്ട്രിക് വാഹന ഉടമകൾക്ക് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ പ്രക്രിയയാണ്. വീട്ടിൽ ഒരു പ്രത്യേക ചാർജിംഗ് പോയിന്റ് സ്ഥാപിക്കുന്നതു വഴി നിങ്ങൾക്ക് ഒറ്റരാത്രികൊണ്ട് വാഹനം എളുപ്പത്തിൽ ചാർജ് ചെയ്യാനാവും. എല്ലാ ദിവസവും രാവിലെ ഫുൾ-ചാർജിൽ വാഹനം എടുക്കാനും ഇതിലൂടെ സാധിക്കും. പബ്ലിക് ചാർജിംഗ് ഒഴിവാക്കുവാനും അതിലൂടെ നിങ്ങൾക്ക് സമയ ലാഭവും ഹോം ചാർജിംഗ് നേടിത്തരുന്നു.
സമീപത്തുള്ള ചാർജിംഗ് സ്റ്റേഷനുകൾ, അവയുടെ ലഭ്യത, താരിഫ് റേറ്റുകൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകുന്ന നിരവധി സ്മാർട്ട്‌ഫോൺ ആപ്പുകൾ ഇന്ന് ലഭ്യമാണ്. നിങ്ങൾ പോകുന്ന വഴികളിൽ ചാർജിംഗ് പോയിന്റുകളുണ്ടെന്ന് മനസിലാക്കാനും അതിനനുസരിച്ച് യാത്രകൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാനും ഈ ആപ്പുകൾ നമ്മെ സഹായിക്കുന്നു.
പരമ്പരാഗത പെട്രോൾ, ഡീസൽ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് ചലിക്കുന്ന ഭാഗങ്ങൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നുവെന്നതിനാൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കുറച്ച് ശ്രദ്ധയൊക്കെ കൊടുക്കണമെന്ന കാര്യവും മറക്കേണ്ട. സുരക്ഷിതമായ അന്തരീക്ഷത്തിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നത് ഡ്രൈവറുടെ സുരക്ഷയ്ക്കും വാഹനത്തിന്റെ ബാറ്ററി പായ്ക്ക് ഹെൽത്തിനും അത്യന്താപേക്ഷിതമാണ് എന്നതും മറക്കേണ്ട.
അമിത ചാർജിംഗ് ഇവി ബാറ്ററിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. നാം ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ ബാറ്ററികളുമായി വളരെ സാമ്യമുള്ളതാണ് ഇവികളുടെ ബാറ്ററിയും. ഒരു ബാറ്ററി ചാർജ് ചെയ്യുമ്പോൾ അത് 100 ശതമാനം വരെ ചാർജ് ചെയ്യുന്നത് ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ഫോണിന്റെ കാര്യവും ഇങ്ങനെ പറയാറുണ്ടെങ്കിലും ഇതൊന്നും ആരും ശ്രദ്ധിക്കാറോ ചെവികൊടുക്കാറോയില്ലെന്നതാണ് വസ്‌തുത.


Click it and Unblock the Notifications








