ബിഎസ് VI എമിഷൻ മാനദണ്ഡങ്ങളെ കുറിച്ച് കുടുതലറിയാം

ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കാനുളള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. അതോടെ വാഹനവിപണി അടിമുടി മാറുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഈ പുതിയ നിയമങ്ങൾ നിലവിലുള്ള പഴയ വാഹനങ്ങളെയും പുതിയ വാഹനങ്ങളെയും ഏതെങ്കിലും തരത്തിൽ ബാധിക്കുമോ എന്ന് നിങ്ങൾക്ക് സംശയമുണ്ടോ. വിശദമായി അറിയാൻ തുടർന്ന് വായിക്കു.

ദില്ലി , മുംബൈ , ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലും മറ്റ് ചില നഗരങ്ങളിലും മലിനീകരണത്തിന്റെ തോത് അനുദിനം ഉയരുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സർക്കാർ ഇത്തരത്തിലൊരും നീക്കത്തിലേക്ക് കടക്കുന്നത്. . മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളുടെ കൂടെ, കാറുകൾ, ഇരുചക്ര വാഹനങ്ങൾ, മറ്റ് ഹെവി വാഹനങ്ങൾ എന്നിവയെല്ലാം പുറന്തള്ളുന്ന വാതകങ്ങളും ജനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. അതിന് വേണ്ടിയാണ് ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ എത്രയും പെട്ടെന്ന് നടപ്പിലാക്കാനുളള നീക്കങ്ങൾ നടത്തുന്നത്.

ബിഎസ് VI എമിഷൻ മാനദണ്ഡങ്ങളെ കുറിച്ച് കുടുതലറിയാം

പുതിയ വാഹനങ്ങളിൽ ഭൂരിഭാഗവും കർശനമായ രണ്ടാംഘട്ട ബിഎസ് VI, റിയൽ ഡ്രൈവിംഗ് എമിഷൻ (RDE) മാനദണ്ഡങ്ങൾക്കായി പരിഷ്‌ക്കരിക്കുമ്പോൾ, വലിയ ചെലവേറിയ മാറ്റങ്ങൾ ആവശ്യമായ ചില പഴയ കാറുകൾ വിവിധ വാഹന നിർമ്മാതാക്കൾ ഒഴിവാക്കുകയാണ്. മാരുതി സുസുക്കി ആൾട്ടോ 800 , നിസ്സാൻ കിക്ക്‌സ് , സ്‌കോഡ ഒക്ടാവിയ, സൂപ്പർബ് തുടങ്ങിയ പെട്രോളിൽ പ്രവർത്തിക്കുന്ന മോഡലുകൾക്കൊപ്പം ഹ്യുണ്ടായ് ഐ20 , ടാറ്റ ആൾട്രോസ്, ഹോണ്ട ജാസ്, അമേസ്, ഡബ്ല്യുആർ-വി , സിറ്റി എന്നിവയുടെ ഡീസൽ പവർ പതിപ്പുകളൊക്കെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട് എന്നതാണ് പ്രത്യേകത .

സാധുതയുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുള്ള ഏതൊരു വാഹനത്തിനും റോഡുകളിൽ ഓടുന്നത് തുടരാനാകുമെങ്കിലും, കാലഹരണപ്പെട്ട ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുള്ള പഴയ കാറുകൾ/ബൈക്കുകൾ ഒന്നുകിൽ കർശനമായ പുനഃപരിശോധനയ്ക്ക് വിധേയരാകേണ്ടി വരുമെന്നാണ് തോന്നുന്നത്. അല്ലെങ്കിൽ പുതിയ വെഹിക്കിൾ സ്‌ക്രാപ്പിംഗ് പോളിസി പ്രകാരം സ്‌ക്രാപ്പ് ചെയ്യേണ്ടിവരും. എന്തായാലും പഴയ വാഹനങ്ങൾക്ക് ഇതൊരു തിരിച്ചടിയായിരുക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ബിഎസ് VI എമിഷൻ മാനദണ്ഡങ്ങളെ കുറിച്ച് കുടുതലറിയാം

വാഹനങ്ങൾ സ്‌ക്രാപ്പുചെയ്യുന്നതിന് മുമ്പ് ലോക്കൽ പോലീസുമായി വാഹനങ്ങളുടെ റെക്കോർഡ് പരിശോധിക്കാൻ ആർ‌വി‌എസ്‌എഫിന് ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചു. രജിസ്ട്രേഷൻ റദ്ദാക്കൽ പ്രക്രിയ ഇപ്പോൾ കൂടുതൽ ലളിതമാക്കുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തു. ബിസിനസ്സ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ട്രേഡ് സർട്ടിഫിക്കറ്റ് വ്യവസ്ഥ ലളിതമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി ഗതാഗത മന്ത്രാലയം പുതിയ നിയമങ്ങൾ വിജ്ഞാപനം ചെയ്തിരിക്കുകയാണ്.

കാരണം, നിലവിലുള്ള ചട്ടങ്ങളിൽ ചില അപാകതകൾ കണ്ടത് കൊണ്ടാണ് പുതിയ ചട്ടങ്ങൾ ഇറക്കുന്നത്. "അതനുസരിച്ച്, രജിസ്റ്റർ ചെയ്യാത്തതോ താൽക്കാലികമായി രജിസ്റ്റർ ചെയ്യാത്തതോ ആയ വാഹനങ്ങളുടെ കാര്യത്തിൽ മാത്രമേ ട്രേഡ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളൂ എന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ബിഎസ് VI എമിഷൻ മാനദണ്ഡങ്ങളെ കുറിച്ച് കുടുതലറിയാം

കൂടാതെ, വാണിജ്യ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ആർടിഒ സന്ദർശിക്കാതെ തന്നെ വാഹൻ പോർട്ടലിൽ ഇലക്ട്രോണിക് ആയി നൽകാമെന്നും മന്ത്രാലയം അറിയിച്ചു. വാഹന സ്‌ക്രാപ്പേജ് നയം 2022 ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. 2021-22 ലെ യൂണിയൻ ബജറ്റിലാണ് ഈ നയം പ്രഖ്യാപിച്ചത്, കൂടാതെ വ്യക്തിഗത വാഹനങ്ങൾക്ക് 20 വർഷത്തിന് ശേഷം ഫിറ്റ്‌നസ് പരിശോധനകൾ നടത്താനും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷത്തിന് ശേഷം ഇത് ആവശ്യമാണ്.

പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങൾ നിരത്തിലിറക്കി പകരം ആധുനികവും പുതിയതുമായ വാഹനങ്ങൾ നിരത്തിലിറക്കാനുള്ള സർക്കാരിൻ്റെ പദ്ധതിയാണിത്. 2021-2022 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതിന് ശേഷം 2022 ഏപ്രിൽ 1 മുതൽ നയം പ്രാബല്യത്തിൽ വന്നു. വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി വ്യക്തിഗത വാഹനങ്ങൾക്ക് 20 വർഷത്തിനും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷത്തിനും ശേഷം ഫിറ്റ്നസ് ടെസ്റ്റുകൾ നൽകുന്നു.

More from DriveSpark

Article Published On: Friday, March 10, 2023, 22:17 [IST]
English summary
How your vehicles will be affected by new emission norms
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X