ഹൃത്വിക്കിന്റെ കറക്കം ഇനി ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ് എസില്‍!

Written By:

ഇപ്പോള്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറുകളോടാണ് ബോളിവുഡിന് പ്രിയം. രണ്‍വീര്‍ സിംഗിന് പിന്നാലെ ബോളിവുഡ് താരം ഹൃത്വിക് റോഷനും പുത്തന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ് എസിനെ സ്വന്തമാക്കി.

ഹൃത്വിക്കിന്റെ കറക്കം ഇനി ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ് എസില്‍!

പുതിയ റപ്പീഡ് എസില്‍ കറങ്ങുന്ന ഹൃത്വിക്കിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. 3.9 കോടി രൂപയാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ് എസിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

ഹൃത്വിക്കിന്റെ കറക്കം ഇനി ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ് എസില്‍!

ഇന്ത്യയില്‍ ലഭ്യമായ ഏക നാലു ഡോര്‍ അസ്റ്റണ്‍ മാര്‍ട്ടിന്‍ അവതാരമാണ് റപ്പീഡ് എസ്. സില്‍വര്‍ നിറത്തിലുള്ള റപ്പീഡ് എസിനെയാണ് താരം സ്വന്തമാക്കിയത്. ഇരുണ്ട നിറമാണ് അകത്തളത്തിന്.

ഹൃത്വിക്കിന്റെ കറക്കം ഇനി ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ് എസില്‍!

പ്രായോഗികതയ്ക്ക് ഏറെ പേരുകേട്ട ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് കാറാണ് റപ്പീഡ് എസ്. ഇന്ത്യയില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ് എസിന് ആരാധകരെറേയാണ്.

ഹൃത്വിക്കിന്റെ കറക്കം ഇനി ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ് എസില്‍!

രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറെന്ന ഖ്യാതിയും റപ്പീഡ് എസ് കൈയ്യടക്കിയിട്ടുണ്ട്. 6.0 ലിറ്റര്‍ AM29 V12 പെട്രോള്‍ എഞ്ചിനിലാണ് കാറിന്റെ വരവ്.

ഹൃത്വിക്കിന്റെ കറക്കം ഇനി ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ് എസില്‍!

എഞ്ചിന് പരമാവധി 552 bhp കരുത്തും 620 Nm torque ഉം സൃഷ്ടിക്കാനാവും. എട്ടു സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് റപ്പീഡ് എസില്‍.

ഹൃത്വിക്കിന്റെ കറക്കം ഇനി ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ് എസില്‍!

കമ്പനി എക്കാലത്തുമായി നിര്‍മ്മിച്ച റപ്പീഡുകളില്‍ ഏറ്റവും കരുത്തുറ്റതാണ് നിലവിലത്തെ റപ്പീഡ് എസ് നിര. നിശ്ചലാവസ്ഥയില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ് എസിന് 4.2 സെക്കന്‍ഡുകള്‍ മതി.

ഹൃത്വിക്കിന്റെ കറക്കം ഇനി ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ് എസില്‍!

മണിക്കൂറില്‍ 327 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത. വൈവിധ്യമാര്‍ന്ന കസ്റ്റമൈസേഷന്‍ ഓപ്ഷനുകളാണ് റപ്പീഡ് എസില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ സമര്‍പ്പിക്കുന്നത്.

ഹൃത്വിക്കിന്റെ കറക്കം ഇനി ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ് എസില്‍!

ലെതറിന്റെ നിറം മുതല്‍ ഏതുതരം സ്റ്റിച്ചിംഗ് ശൈലി വേണമെന്നത് ഉള്‍പ്പടെ കാറില്‍ ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാം. 1000 വാട്ട് ബാങ് & ഒലൂഫ്‌സന്‍ ഓഡിയോ സിസ്റ്റം ഒരുങ്ങുന്ന റിയര്‍ സീറ്റ എന്റര്‍ടെയ്ന്‍മെന്റ് സജ്ജീകരണവും കാറില്‍ ഓപ്ഷനലായി നേടാം.

ഹൃത്വിക്കിന്റെ കറക്കം ഇനി ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ് എസില്‍!

സുഗമമായ യാത്ര സാധ്യമാക്കുന്ന ഡബിള്‍ വിഷ്‌ബോണുകളാണ് റപ്പീഡ് എസില്‍ മുന്നിലും പിന്നിലും സസ്‌പെന്‍ഷന്‍ ഏകുന്നത്. ആക്ടിവ് ഡാമ്പിങ് സംവിധാനവും കാറിന്റെ വിശേഷങ്ങളില്‍ എടുത്തുപറയണം.

ഹൃത്വിക്കിന്റെ കറക്കം ഇനി ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ് എസില്‍!

ഡ്യൂവല്‍ കാസ്റ്റ് ഡിസ്‌ക് ബ്രേക്കുകളാണ് നാലു ചക്രങ്ങളിലും ബ്രേക്കിംഗ് നിറവേറ്റുക. മൂന്നു സ്റ്റേജ് ഡയനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ടോര്‍ഖ് കണ്‍ട്രോള്‍, ഇബിഡി, എയര്‍ബാഗുകള്‍ എന്നിങ്ങനെ നീളും ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ് എസിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.

ഹൃത്വിക്കിന്റെ കറക്കം ഇനി ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ് എസില്‍!

പുതിയ റപ്പീഡ് എസിന് പുറമെ റോള്‍സ് റോയ്‌സ് ഗോസ്റ്റ്, പോര്‍ഷ കയെന്‍ ടര്‍ബ്ബോ എസ്, റേഞ്ച് റോവര്‍ വോഗ്, മെയ്ബാക്ക്, എസ്-ക്ലാസ് എന്നിവരടങ്ങുന്ന വമ്പന്‍ നിരയും ഹൃത്വിക്കിന്റെ ഗരാജില്‍ കിടപ്പുണ്ട്.

Image Source: Bollywood Mantra

കൂടുതല്‍... #off beat
English summary
Hrithik Roshan Buys An Aston Martin Rapide S. Read in Malayalam.
Story first published: Thursday, April 12, 2018, 12:55 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark