ലുക്കിൽ അച്ഛനെയും മുത്തച്ഛനെയും വെല്ലുമോ; താരപുത്രൻ്റെ യാത്ര മെർസിഡീസ് ബെൻസിൽ

ബോളിവുഡിൽ ലുക്കിൻ്റെ കാര്യത്തിൽ ഗ്രീക്ക് ദേവനെന്ന ചെല്ലപേരുളള നടനെ നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണല്ലോ. അതേ പ്രത്യേകിച്ച് ഒരു ആമുഖം ഒന്നും അദ്ദേഹത്തിന് വേണ്ട. ഡാൻസിലാണെങ്കിലും ബോഡി ഫിറ്റ്നസിൻ്റെ കാര്യത്തിലാണെങ്കിലും അങ്ങേരെ വെല്ലാൻ വേറെ ആരും കാണില്ല. പറഞ്ഞു വരുന്നത് ബോളിവുഡിൻ്റെ ഗ്രീക്ക് ദേവനായ ഹൃത്വിക് റോഷൻ്റെ കാര്യമാണ്. ഒരു സിനിമയ്ക്ക് താരം വാങ്ങുന്ന പ്രതിഫലം 85 കോടി രൂപയാണ്. 'കോയി മില്‍ ഗയ', 'ക്രിഷ്', 'കഭി ഖുഷി കഭി ഗം', 'ബാംഗ് ബാംഗ്', 'ജോധാ അക്ബര്‍', 'വാര്‍' തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ ബോളിവുഡിന് സമ്മാനിച്ച ഹൃത്വിക്കിന് റിപ്പോര്‍ട്ട് പ്രകാരം 375 മില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്.

അച്ഛനെ പോലെ തന്നെ ലുക്കിൻ്റെ കാര്യത്തിൽ മകനും മോശമല്ല കേട്ടോ. ഇപ്പോൾ മകൻ ഹൃദാൻ റോഷൻ ഒരു സ്വകാര്യ എയർപോർട്ടിൽ വന്നിറങ്ങുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. മെർസിഡീസ് ബെൻസ് gle -ലാണ് താരപുത്രൻ വന്നിറങ്ങുന്നത്. രണ്ട് വേരിയന്റുകളിൽ എത്തുന്ന ഈ ലക്ഷ്വറി എസ്‌യുവിക്ക് 96.40 ലക്ഷം രൂപ മുതൽ 1.15 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

രണ്ട് ഡീസൽ എഞ്ചിനുകളിലും ഒരു പെട്രോൾ എഞ്ചിനിലുമാണ് മെർസിഡീസ് ബെൻസ് GLE ലഭ്യമാകുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ആഡംബര കാറിന്റെ എല്ലാ ഭംഗിയും ഉൾക്കൊള്ളിച്ചാണ് ജർമൻ വാഹന നിർമാതാക്കൾ പുതിയ GLE എസ്‌യുവിയും പണിതിറക്കിയിരിക്കുന്നത്. മുൻവശത്ത് പുതുക്കിയ സിംഗിൾ-സ്ലാറ്റ് ഗ്രില്ലും എൽഇഡി ഹെഡ്‌ലൈറ്റ്, ഫ്രണ്ട് ബമ്പർ, പുതുക്കിയ ടെയിൽ ലൈറ്റ്, അലോയ് വീലുകൾ എന്നിവയാണ് വാഹനത്തെ അടിപൊളിയാക്കുന്ന കാര്യങ്ങൾ.

ആഡംബരമേകുന്ന യാത്രകൾക്കായി മെയ്ബാക്ക് GLS ലക്ഷ്വറി എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നവീകരിച്ച അകത്തളമാണ് മെർസിഡീസ് ബെൻസ് GLE മോഡലിൽ ഒരുക്കിയിട്ടുള്ളത്. കപ്പാസിറ്റീവ് ടച്ച് കൺട്രോൾ പാനലുകളുള്ള മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഏറ്റവും പുതിയ MBUX സിസ്റ്റമുള്ള അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, സ്ലൈഡിംഗ് ഫംഗ്‌ഷനോടുകൂടിയ റീക്ലൈനബിൾ സീറ്റുകൾ എന്നീ സവിശേഷതകളാണ് എസ്‌യുവിയുടെ പ്രധാനപ്പെട്ട കാര്യങ്ങൾ.

ഇതോടൊപ്പം തന്നെ ഇലക്ട്രിക്കലി ഓപ്പറബിൾ സൺ ബ്ലൈൻ്റുകൾ, ഫാസ്റ്റ് ചാർജിംഗ് യുഎസ്ബി-സി പോർട്ടുകൾ, 4-സോൺ ക്ലൈമറ്റ് കൺട്രോൾ ബർമെസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റം, 360-ഡിഗ്രി വ്യൂ ക്യാമറകൾ, ആക്റ്റീവ് പാർക്കിംഗ് അസിസ്റ്റ്, കൂടാതെ ജെസ്റ്റർ നിയന്ത്രിത, പവർഡ് ടെയിൽഗേറ്റ്, ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റൻസ് സിസ്റ്റം, 9 എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകളുടെ അകമ്പടിയും വാഹനത്തിനെ ആഡംബര പൂർണമാക്കുന്നുണ്ട്.

മുകളിൽ പറഞ്ഞതു പോലെ മെർസിഡീസ് ബെൻസ് GLE പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. എൻട്രി ലെവൽ 300d വേരിയന്റിന് 265 bhp പവറിൽ 550 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. 375 bhp കരുത്തിൽ 500 Nm torque സൃഷ്ടിക്കുന്ന 3.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് GLE 450 മോഡൽ ഉപയോഗിക്കുന്നത്.

ടോപ്പ്-എൻഡ് 450d ഡീസൽ വേരിയന്റിലേക്ക് വന്നാൽ 362 bhp പവറിൽ 750 Nm torque നൽകുന്ന 3.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് ലക്ഷ്വറി എസ്‌യുവി ഉപയോഗിക്കുന്നത്. മൂന്ന് എഞ്ചിൻ ഓപ്‌ഷനുകൾക്കും 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ലഭിക്കുന്നത് പെർഫോമൻസും കാര്യക്ഷമതയും വർധിപ്പിക്കാൻ സഹായിക്കും. എല്ലാ എഞ്ചിൻ ഓപ്ഷനുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇത് ജർമൻ ബ്രാൻഡിന്റെ 4MATIC ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം വഴി നാല് വീലുകളിലേക്കും പവർ അയയ്ക്കുകയും ചെയ്യുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, February 26, 2025, 14:00 [IST]
English summary
Hrithik roshans son spotted in mercedes benz gle viral video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X