മമ്മൂക്കയുടെ പൊട്ടിയ പടത്തിലെ നായിക; ഒരു പടത്തിന് വാങ്ങുന്നത് 3 കോടി, ബോളിവുഡിലെ അവിവാഹിതയായ സുന്ദരി

പല ബോളിവുഡ് നായികമാർക്കും മോളിവുഡ് രാശിയാണെങ്കിലും ചിലരെ ഭാഗ്യം തുണയ്ക്കാറില്ല, അത്തരത്തിൽ മലയാളത്തിലേക്ക് വളരെ പ്രതീക്ഷയോടെ കടന്നുവന്ന സുന്ദരിയായിരുന്നു ഹുമ ഖുറേഷി. തുടക്കം മമ്മൂക്കയോടൊപ്പം വൈറ്റ് എന്ന ചിത്രമായിരുന്നു. എന്നാൽ പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിന് സാധിച്ചില്ല. എന്നു കരുതി ഹുമയുടെ ഭാവി ഇരുളടഞ്ഞു പോയില്ല കേട്ടോ. ബോളിവുഡിൽ ഒരു പടത്തിന് 3 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന താരമാണ് ഹുമ ഇപ്പോൾ. താരത്തിൻ്റെ പുതിയ വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്. താരം തൻ്റെ മെർസിഡിസ് ബെൻസ് GLS -ൽ വന്നിറങ്ങുന്നതാണ് വീഡിയോ. താരത്തിൻ്റെ വാഹനത്തിൻ്റെ വിശേഷങ്ങൾ കൂടുതലറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ജർമൻ ആഡംബര കാർ ബ്രാൻഡായ മെർസിഡീസ് ബെൻസ് നിരയിലെ ഏറ്റവും ജനപ്രിയമായ മോഡലുകളിൽ ഒന്നാണ് GLS. GLS 450, GLS 450d എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വിപണനത്തിന് എത്തുന്നുണ്ട്. നിരവധി പുതുതലമുറ സൗകര്യങ്ങളും ശക്തമായ എഞ്ചിനുമായി വരുന്ന ഈ സ്പോർട് യൂട്ടിലിറ്റി വാഹനം നിരവധി സെലിബ്രിറ്റികൾ സ്വന്തമാക്കിയിട്ടുണ്ട്.

ബെൻസിന്റെ മൂന്നുവരി വാഹനത്തിന് ഭീമൻ ലുക്കാണുള്ളത്. നിരവധി ആകർഷകമായ നിറങ്ങളിലാണ് വിപണിയിൽ എത്തുന്നതെങ്കിലും സാറാ ഖാൻ സ്വന്തമാക്കിയിരിക്കുന്നതിന്റെ സമാധാനത്തിന്റെ പര്യായമായ വൈറ്റ് കളർ ഓപ്ഷനാണ്. ഡിസൈനിലേക്ക് നോക്കിയാൽ പുതിയ 4-സ്ലാറ്റ് റേഡിയേറ്റർ ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ എയർ ഇൻലെറ്റ് ഗ്രില്ലുകൾ, ഹൈ-ഗ്ലോസ് ബ്ലാക്ക് സറൗണ്ടുകൾ എന്നിവയെല്ലാമാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്.

വശക്കാഴ്ച്ചയിൽ കൂറ്റൻ അലോയ് വീലുകളിലാവും ആളുകളുടെ കണ്ണ് ആദ്യം ഉടക്കുക. എൽഇഡി ടെയിൽ ലൈറ്റുകളാണ് ലക്ഷ്വറി എസ്‌യുവിയുടെ പിൻവശത്തെ ഹൈലൈറ്റ്. വിപുലമായ ഇൻ-ക്യാബിൻ സവിശേഷതകളാൽ സമ്പന്നവുമാണ് വണ്ടി. മൂന്നാം നിര സീറ്റിംഗോടെ മെച്ചപ്പെടുത്തിയ പ്രായോഗികത, മികച്ച മെറ്റീരിയലുകളുടെ സമൃദ്ധമായ ഉപയോഗം, ഉയർന്ന നിലവാരമുള്ള ഓഡിയോ സിസ്റ്റം, ഒന്നിലധികം ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേകൾ, മെർസിഡീസിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയെല്ലാം ജിഎൽഎസിന്റെ ഭാഗമാണ്.

കൃത്യമായി പറഞ്ഞാൽ വലിയ MBUX ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, 13-സ്പീക്കർ ബർമെസ്റ്റർ 590-വാട്ട് സൗണ്ട് സിസ്റ്റം, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) പോലുള്ള ഫീച്ചറുകളെല്ലാം സാറാ ഖാൻ വാങ്ങിയിരിക്കുന്ന മെർസിഡീസ് ബെൻസ് ജിഎൽഎസ് 450 എസ്‌യുവിയിലുണ്ട്.

ഒന്നിലധികം എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഓഫ്-റോഡ് മോഡുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), എന്നിവയാണ് മെർസിഡീസ് ബെൻസ് GLS ആഡംബര എസ്‌യുവിയിലെ പ്രധാന സേഫ്റ്റി ഫീച്ചറുകൾ. അങ്ങനെ കൊടുക്കുന്ന കോടികൾക്ക് മൂല്യവത്തായ വണ്ടി തന്നെയാണ് നടിയുടെ യാത്രകൾക്ക് ആഡംബരമേകാൻ എത്തിയിരിക്കുന്നതെന്ന് നിസംശയം പറയാം.

huma Qureshi spotted in benz gls video

ഏകദേശം 1.60 കോടി രൂപയോളമാണ് ജിഎൽഎസ് എസ്‌യുവിക്ക് വരുന്ന വിലയെന്നാണ് റിപ്പോർട്ടുകൾ. ഈ ഗംഭീരമായ എസ്‌യുവിക്ക് 3.0 ലിറ്റർ 6-സിലിണ്ടർ M256M ടർബോ പെട്രോൾ, 3.0 ലിറ്റർ 6-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇതിൽ ആദ്യത്തേത് 375 bhp കരുത്തിൽ 500 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 362 bhp പവറിൽ 750 Nm torque വരെ നൽകും.

huma Qureshi spotted in benz gls video

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, July 18, 2025, 22:04 [IST]
English summary
Huma qureshi spotted in mercedes benz gls 400 looks stunning video viral
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X