മനുഷ്യനും മൃഗവും ചോർന്നുള്ളൊരു സർഫിംഗ് റെക്കോർഡ്
നായക്കൊരു എല്ലുകഷ്ണമിട്ടു കൊടുത്താൽ എന്തുസംഭവിക്കുമെന്ന് എല്ലാവർക്കും അറിയാം, എന്നാൽ ഒരു പാഡൽ ബോർഡ് കൊടുത്ത് കടലിൽ ഇറങ്ങാൻ പറഞ്ഞാലോ? വ്യക്തമായൊരു ഉത്തരമില്ല. വിദഗ്ദ്ധ പരിശീലനത്തിലൂടെ ബോണോ എന്ന അഞ്ചുവയസ്സുകാരൻ ലാബ്രഡോറാണ് ഇവാൻ മൊരേയിരയ്ക്കൊപ്പം സർഫിംഗിൽ ഗിന്നസ് റെക്കോർഡ് തീർത്തത്.
പിച്ചക്കാരന് ഓഡി ആയാലെന്താ പുളിക്കുമോ
ദൈർഘ്യമേറിയ സ്റ്റാന്റ് അപ് പാഡൽ ബോർഡ്(എസ്‌യുപി) റൈഡിലാണ് ഇരുവരും റെക്കാർഡ് തീർത്തിരിക്കുന്നത്. മാർച്ചാദ്യമായിരുന്നു ബ്രസീലിലെ ബോർ നദിയിൽ 1,690.5മീറ്റർ സർഫിംഗ് നടത്തിയിവർ നിലവിലെ റെക്കോർഡ് ഭേദിച്ചത്.

സർഫിംഗ് ജീവിതാഭിലാഷമായി കൊണ്ടുനടക്കുന്ന ഈ ബ്രസീലുകാരൻ അഞ്ചാം വയസിൽ തൊട്ടുള്ള പരിശീലനമാണ്. ബൂണോയെ കിട്ടിയതോടെ സർഫിംഗ് പരിശീലിപ്പിക്കുകയും ചെയ്തു.

2012ലായിരുന്നു ഈ കൂട്ട്കെട്ടാരംഭിച്ച് പരിശീലനം തുടങ്ങിയത്. അന്ന് ബൂണോയ്ക്ക് ആറ്മാസം മാത്രമായിരുന്നു പ്രായം.

കാലിഫോർണിയയിൽ സംഘടിപ്പിച്ച ആനുവൽ സർഫ് ഡോഗ് മത്സരത്തിലായിരുന്നു ബൂണോയുടെ അരങ്ങേറ്റം.

ഇതിൽ ഇവാൻ-ബൂണോ കൂട്ടുകെട്ടിനായിരുന്നു ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്.

ഗിന്നസ് റെക്കോർഡ് നേടുന്ന ആദ്യത്തെ മനുഷ്യ-മൃഗ കൂട്ടുകെട്ടാണിവർ. റെക്കോർഡിനർഹനാകാൻ കഴിഞ്ഞതിനെകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഈ വിജയം ബൂണോയ്ക്കോപ്പം പങ്കിടാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്നാണ് ഇവാന്റെ മറുപടി.

ബൂണോയുമൊത്തുള്ള ആദ്യ മത്സരത്തിൽ തന്നെ താൻ ഈ ബഹുമതി സ്വപ്നം കണ്ടിട്ടുണ്ടെന്നാണ് ഇവാൻ വ്യക്തമാക്കിയത്.

സ്വപ്നം യാഥാർത്ഥ്യമായതിലും ബൂണോയെക്കൂടി റെക്കോർഡിൽ പങ്കാളിയാക്കാൻ കഴിഞ്ഞതിൽപരം സന്തോഷം ജീവിതത്തിൽ വേറെയില്ല എന്നുകൂടി ഇവാൻ വ്യക്തമാക്കി.

സർഫിംഗ് കൂടാതെ റോണാൾഡ് മെക്ഡോണാൾഡ് ഹൗസ് ചാരിറ്റിയുടെ സന്നദ്ധ സേവകരും കൂടിയാണിവർ.

കൗതുകമുണർത്തും കുഞ്ഞൻ കാർ

വിചിത്രമായ കാർ സൃഷ്ടികൾ


Click it and Unblock the Notifications








