ബോളിവുഡ് താരങ്ങളുടെ വലിയ താരപ്രഭയില്ലാത്ത വാഹനങ്ങൾ

അഭിനേതാക്കളുടെ അത്യാഢംബരമായ ജീവിതശൈലി കാരണം ബോളിവുഡ് എല്ലായ്പ്പോഴും പലരുടെയും സ്വപ്നലോകമാണ്. ബോളിവുഡിനോടുള്ള ആളുകളുടെ പ്രിയത്തിന് പിന്നിൽ വിലയേറിയ ആഡംബര കാറുകളിൽ സഞ്ചരിക്കുക എന്ന ഒരു ലക്ഷ്യവുമുണ്ട്.

ബോളിവുഡ് താരങ്ങളുടെ വലിയ താരപ്രഭയില്ലാത്ത വാഹനങ്ങൾ

ഒരുപാട് ആഢംബര വാഹനങ്ങൾ സ്വന്തമാക്കുന്നതിന് പുറമെ നമ്മളെപ്പോലെ തന്നെ എളിയ കാറുകളും സ്വന്തമാക്കുന്ന നിരവധി ബോളിവുഡ് താരങ്ങളുണ്ട്. ആരാണ് ഈ സെലിബ്രിറ്റികൾ, ഏത് കാറുകളാണ് അവർ ഓടിക്കുന്നത്? ഇതെല്ലാം നമുക്ക് ഒന്നു നോക്കാം:

ബോളിവുഡ് താരങ്ങളുടെ വലിയ താരപ്രഭയില്ലാത്ത വാഹനങ്ങൾ

ജോൺ അബ്രഹാം

മാരുതി സുസുക്കി ജിപ്‌സി

വാഹന പ്രേമിയായ ഇദ്ദേഹത്തിന് കുറച്ച് സൂപ്പർ ബൈക്കറുകളും നിസ്സാൻ GT-R പോലുള്ള സൂപ്പർ കാറുകളും ഉണ്ട്. കൂടാതെ ഒരു മാരുതി സുസുക്കി ജിപ്‌സിയും ജോൺ സ്വന്തമാക്കിയിട്ടുണ്ട്.

ബോളിവുഡ് താരങ്ങളുടെ വലിയ താരപ്രഭയില്ലാത്ത വാഹനങ്ങൾ

നിലവിൽ ജിപ്‌സിയുടെ ഉത്പാദനം കമ്പനി നിർത്തലാക്കിയെങ്കിലും, ജോൺ തന്റെ വെളുത്ത മാരുതി സുസുക്കി ജിപ്‌സിയെ മികച്ച അവസ്ഥയിൽ സൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. പലപ്പോഴും അദ്ദേഹം ഇതിൽ സഞ്ചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ബോളിവുഡ് താരങ്ങളുടെ വലിയ താരപ്രഭയില്ലാത്ത വാഹനങ്ങൾ

ജാക്കി ഷ്രോഫ്

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ ദീർഘദൂര യാത്രയ്ക്കായി പലരും ഇഷ്ടപ്പെടുന്ന വാഹനമാണ്. ക്യാബിന്റെ സുഖവും അത് നൽകുന്ന അസാധാരണമായ വിശ്വാസ്യതയും മറ്റേതൊരു കാറുമായി താരതമ്യപ്പെടുത്താൻ കഴിയില്ല.

ബോളിവുഡ് താരങ്ങളുടെ വലിയ താരപ്രഭയില്ലാത്ത വാഹനങ്ങൾ

ബെന്റ്ലി പോലുള്ള കാറുകളുടെ ഉടമയായ ജാക്കി ഷ്രോഫിന് അദ്ദേഹം പതിവായി ഉപയോഗിക്കുന്ന ഒരു ഇന്നോവയുണ്ട്.

ബോളിവുഡ് താരങ്ങളുടെ വലിയ താരപ്രഭയില്ലാത്ത വാഹനങ്ങൾ

അനിൽ കപൂർ

ടാറ്റ സഫാരി സ്റ്റോം

40 വർഷത്തിലേറെയായി ബോളിവുഡിൽ തിളങ്ങുന്ന ഒരു അഭിനേതാവാണ് അനിൽ കപൂർ. മിസ്റ്റർ ഇന്ത്യയിൽ ആദ്യമായി ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ അദ്ദേഹം മെർസിഡീസ്, ബിഎംഡബ്ല്യു, ഔഡി എന്നിവയുടെ മുൻനിര ആഡംബര സെഡാനുകളുടെ ശേഖരത്തിലൂടെ ഏറെ അറിയപ്പെടുന്ന ഒരു വ്യക്തിയാണ്.

ബോളിവുഡ് താരങ്ങളുടെ വലിയ താരപ്രഭയില്ലാത്ത വാഹനങ്ങൾ

ഒരു ടിവി സീരീസ് പ്രൊമോട്ട് ചെയ്യുന്നതിനായി നിർമ്മാതാക്കൾ അദ്ദേഹത്തിന് സമ്മാനിച്ച ഒരു ടാറ്റ സഫാരി സ്റ്റോം എസ്‌യുവിയും അദ്ദേഹത്തിനുണ്ട്. മിസ്റ്റർ കപൂറിന്റെ ഗാരേജിലെ സഫാരി സ്റ്റോം ഒരു മാനുവൽ ഗിയർബോക്സുമായി വരുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിൻ മോഡലാണ്.

ബോളിവുഡ് താരങ്ങളുടെ വലിയ താരപ്രഭയില്ലാത്ത വാഹനങ്ങൾ

ആമിർ ഖാൻ

ടൊയോട്ട ഫോർച്യൂണർ

അടുത്തത് ഇപ്പോൾ ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളായ ആമിർ ഖാനാണ്. മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നും അറിയപ്പെടുന്ന ആമിറിന് ബെന്റ്ലി കോണ്ടിനെന്റൽ ജിടി, മെർസിഡീസ് ബെൻസ് S-ഗാർഡ് എന്നിവയുൾപ്പെടെ നിരവധി ആഡംബര കാറുകൾ ഉണ്ട്.

ബോളിവുഡ് താരങ്ങളുടെ വലിയ താരപ്രഭയില്ലാത്ത വാഹനങ്ങൾ

എന്നിരുന്നാലും, സാധാരണ കാറുകളുടെ കാര്യത്തിൽ, ടൊയോട്ട ഫോർച്യൂണറും മഹീന്ദ്ര XUV500 ഉം ഉൾപ്പെടെ ചിലതും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. താരത്തിന് സ്വന്തമായ പുതു തലമുറ‌ ഫോർ‌ച്യൂണർ‌ കൂടുതലായും ഉപയോഗിക്കുന്നില്ല.

ബോളിവുഡ് താരങ്ങളുടെ വലിയ താരപ്രഭയില്ലാത്ത വാഹനങ്ങൾ

നാന പട്ടേക്കർ

മഹീന്ദ്ര CJ4A

മുതിർന്ന നടൻ നാനാ പടേക്കർ ഫാൻസി കാറുകളൊന്നുമില്ലാതെ ലളിതമായി ജീവിക്കുന്ന ആളാണ്. അദ്ദേഹത്തിന് ഒരു മഹീന്ദ്ര CJ4A ജീപ്പ് ഉണ്ട്, അത് ഗാരേജിൽ നിന്ന് വളരെ അപൂർവമായി മാത്രമേ പുറത്തിറക്കൂ.

ബോളിവുഡ് താരങ്ങളുടെ വലിയ താരപ്രഭയില്ലാത്ത വാഹനങ്ങൾ

ഡെസേർട്ട് നിറത്തിലാണ് വാഹനം പൂർത്തിയാക്കിയിരിക്കുന്നത്. 2.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ജീപ്പിന്റെ ഹൃദയം, ഇത് പരമാവധി 72 bhp കരുത്ത് വികസിപ്പിക്കുന്നു.

ബോളിവുഡ് താരങ്ങളുടെ വലിയ താരപ്രഭയില്ലാത്ത വാഹനങ്ങൾ

ഗുൽ പനാഗ്

മഹീന്ദ്ര സ്കോർപിയോ ഗെറ്റെവേ

സാഹസികയായ ഗുൽ പനാഗ് പര്യവേക്ഷണം ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്, പലപ്പോഴും തന്റെ മോട്ടോർ സൈക്കിളുമായി താരത്തെ പർവതങ്ങളിൽ കാണപ്പെടുന്നു. അഡ്വഞ്ചർ നിറഞ്ഞ സ്ഥലങ്ങളിലേക്ക് പോകാൻ കഴിയുന്ന കസ്റ്റമൈസ് ചെയ്ത മഹീന്ദ്ര സ്കോർപിയോ ഗെറ്റ്‌വേയും അവർ സ്വന്തമാക്കിയിട്ടുണ്ട്.

ബോളിവുഡ് താരങ്ങളുടെ വലിയ താരപ്രഭയില്ലാത്ത വാഹനങ്ങൾ

സ്കോർപിയോ ഗെറ്റ്‌വേയിലെ പരിഷ്കാരങ്ങളിൽ റൂഫ് ടോപ്പ് ടെൻഡ്, സ്‌നോർക്കൽ, ഓഫ്-റോഡ് സ്‌പെക്ക് ടയറുകൾ, ഒരു കെമിക്കൽ ടോയ്‌ലറ്റ്, മോഡിഫൈ ചെയ്ത മുൻ ബമ്പറിൽ ഒരു വിഞ്ച് തുടങ്ങിയവ ഉൾപ്പെടുന്നു.

ബോളിവുഡ് താരങ്ങളുടെ വലിയ താരപ്രഭയില്ലാത്ത വാഹനങ്ങൾ

ബിപാഷ ബാസു

ടൊയോട്ട ഫോർച്യൂണർ

ബുള്ളറ്റ് പ്രൂഫ് വിശ്വാസ്യതയുള്ള ഒരു കാറാണ് ഫോർച്യൂണർ, ഇത് വർഷങ്ങളോളം കേടുപാടുകൾ കൂടാതെ ഉപയോഗിക്കാൻ കഴിയും. വെളുത്ത നിറമുള്ള ഫോർച്യൂണർ സ്വന്തമാക്കിയ ബിപാഷ ബാസു മുംബൈ ട്രാഫിക്കിനെ നേരിടാൻ പതിവായി ഇത് ഉപയോഗിക്കുന്നു.

ബോളിവുഡ് താരങ്ങളുടെ വലിയ താരപ്രഭയില്ലാത്ത വാഹനങ്ങൾ

തിരക്കേറിയ റോഡുകളിൽ വിലകൂടിയ കാറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും അവ നന്നാക്കാൻ വളരെയധികം പണം എടുക്കുകയും ചെയ്യുന്നതിനാൽ, അത്തരം സന്ദർഭങ്ങലിൽ ചെറിയ കാറുകൾ ഉപയോഗിക്കുന്നത് വളരെ മികച്ച ആശയമാണ്.

ബോളിവുഡ് താരങ്ങളുടെ വലിയ താരപ്രഭയില്ലാത്ത വാഹനങ്ങൾ

കിം ശർമ്മ

ടാറ്റ നാനോ

ലോകത്തിലെ ഏറ്റവും താങ്ങാനാവുന്ന ഉൽ‌പാദന കാറായി ടാഗുചെയ്ത ടാറ്റ നാനോ നിരവധി ഇന്ത്യക്കാരുടെ ഗാരേജിൽ ഒരു സ്ഥലം കണ്ടെത്തിയിരുന്നു, പക്ഷേ ടാറ്റയ്ക്ക് വിചാരിച്ച അത്ര പ്രചാരം വാഹനം നേടിയില്ല. സെലിബ്രിറ്റികളുടെ കാര്യം വരുമ്പോൾ, നാനോ അവിടെ ഒരിക്കലും സ്വാധീനം ചെലുത്തിയിരുന്നില്ല.

ബോളിവുഡ് താരങ്ങളുടെ വലിയ താരപ്രഭയില്ലാത്ത വാഹനങ്ങൾ

എന്നാൽ ബോളിവുഡിലെ ജനപ്രിയ മോഡലായി മാറിയ നടി കിം ശർമ ഒരു നാനോയിൽ സഞ്ചരിക്കുന്നു. കിമ്മിന് രണ്ട് ആഢംബര കാറുകളും ഉണ്ട്, എന്നാൽ നഗരത്തിലെ ഗതാഗതം കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ, തന്റെ ഗാരേജിലെ മറ്റേതൊരു കാറിനേക്കാളും താരം നാനോ തിരഞ്ഞെടുക്കുന്നു.

ബോളിവുഡ് താരങ്ങളുടെ വലിയ താരപ്രഭയില്ലാത്ത വാഹനങ്ങൾ

ദിഷ പട്ടാണി

ഹോണ്ട സിവിക്, ഷെവർലെ ക്രൂസ്

ബോളിവുഡിൽ യുവാക്കളുടെ മനം കവർന്ന ദിഷ പട്ടാണി തികച്ചും വിനീതമായ രണ്ട് കാറുകളുടെ ഉടമയാണ്. D-സെഗ്മെന്റ് സെഡാനുകളായ ഷെവർലെ ക്രൂസ്, ഹോണ്ട സിവിക് എന്നിവയാണ് താരത്തിന്റെ വാഹനങ്ങൾ.

ബോളിവുഡ് താരങ്ങളുടെ വലിയ താരപ്രഭയില്ലാത്ത വാഹനങ്ങൾ

നിലവിൽ തന്റെ മെർസിഡീസ് E-ക്ലാസ്, ലാൻഡ് റോവർ റേഞ്ച് റോവർ അല്ലെങ്കിൽ ബി‌എം‌ഡബ്ല്യു 5-സീരീസ് എന്നിവയിലാണ് താരം കൂടുതൽ യാത്ര ചെയ്യുന്നതായി കാണപ്പെടുന്നത്. എന്നാൽ കുറച്ചു കാലങ്ങൾക്കു മുമ്പ് തന്റെ സിവിക്കിലും ക്രൂസിലും ഒരുപാട് തവണ ഡ്രൈവ് ആസ്വദിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ബോളിവുഡ് താരങ്ങളുടെ വലിയ താരപ്രഭയില്ലാത്ത വാഹനങ്ങൾ

മലൈക അറോറ

ടൊയോട്ട ഇന്നോവ ക്രിസ്റ്റ

ഒരു ഫാഷൻ ദിവാ ആണ് മലൈക അറോറ, പുതിയ റേഞ്ച് റോവർ വോഗ് ഉൾപ്പെടെ വളരെ ആഢംബര വാഹനങ്ങളിലാണ് താരം ചുറ്റിക്കറങ്ങുന്നത്. എന്നാൽ ഒരു ടൊയോട്ട ഇന്നോവ ക്രിസ്റ്റയും മലൈകയ്ക്ക് സ്വന്തമാണ്, അത് അവർ പലപ്പോഴും ഉപയോഗിക്കുന്നു.

ബോളിവുഡ് താരങ്ങളുടെ വലിയ താരപ്രഭയില്ലാത്ത വാഹനങ്ങൾ

അവർ സ്വയം ഈ വാഹനം ഓടിക്കുന്നത് പലപ്പോൾ കണ്ടെത്തിയിട്ടുണ്ട്. വളരെ സുഗമവും ശാന്തവുമായ യാത്ര വാഗ്ദാനം ചെയ്യുന്ന കാറിന്റെ 2.7 ലിറ്റർ പെട്രോൾ ഓട്ടോമാറ്റിക് പതിപ്പാണ് മലൈക സ്വന്തമാക്കിയിരിക്കുന്നത്.

Article Published On: Monday, March 2, 2020, 19:44 [IST]
English summary
Humble Cars owned by Bollywood Stars. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X