ഭാര്യയ്ക്ക് മോഡിഫൈഡ് TUV300 സ്റ്റിംഗർ സമ്മാനിച്ച് ഭർത്താവ്

ഇന്ത്യയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി വാഹന നിർമ്മാതാക്കളാണ് മഹീന്ദ്ര. നിലവിൽ മഹീന്ദ്രയുടെ മുൻനിര മോഡലായ ആഢംബര ഫുൾ സൈസ് എസ്‌യുവി അൾടുറാസ് മുതൽ എസ്‌യുവിയെപ്പോലെ രൂപകൽപ്പന ചെയ്തിട്ടുള്ള KUV100 NXT പോലുള്ള ഹാച്ച്ബാക്കുകൾ അടങ്ങുന്ന വലിയൊരു വാഹന നിര തന്നെ നിർമ്മാതാക്കൾക്കുണ്ട്.

ഭാര്യയ്ക്ക് മോഡിഫൈഡ് TUV300 സ്റ്റിംഗർ സമ്മാനിച്ച് ഭർത്താവ്

തങ്ങളുടെ വാഹനങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി കാണണമെന്ന് ആഗ്രഹിക്കുന്നവർ അല്ലെങ്കിൽ തങ്ങളുടെ ഇഷ്ടങ്ങൾ അനുസരിച്ച് കാർ മോഡിഫൈ ചെയ്യാൻ താൽപ്പര്യപ്പെടുന്നവർക്കായി കമ്പനി ഒരു പ്രത്യേക വിഭാഗം തന്നെ രൂപീകരിച്ചിട്ടുണ്ട്.

ഭാര്യയ്ക്ക് മോഡിഫൈഡ് TUV300 സ്റ്റിംഗർ സമ്മാനിച്ച് ഭർത്താവ്

മഹീന്ദ്ര കസ്റ്റമൈസേഷൻ എന്ന് വിളിക്കുന്ന, നിർമ്മാതാക്കലുടെ ഓട്ടോമൊബൈൽ ഡിവിഷനിൽബ്രാൻഡിന്റെ വാഹനത്തെ കസ്റ്റമൈസ് ചെയ്യാനും, ഇഷ്ടാനുസൃതം മോഡിഫൈ ചെയ്യാനുമായി സമർപ്പിച്ചിരിക്കുന്നു. മഹീന്ദ്ര കസ്റ്റമൈസേഷൻ നടത്തിയ അത്തരം ഒരു വാഹനമാണ് നാം ഇന്ന് പരിചയപ്പെടാൻ പോവുന്നത്.

ഭാര്യയ്ക്ക് മോഡിഫൈഡ് TUV300 സ്റ്റിംഗർ സമ്മാനിച്ച് ഭർത്താവ്

വളരെ പരിഷ്കരിച്ച TUV300 സബ്-കോംപാക്ട് എസ്‌യുവിയാണിത്. ഉടമയുടെ വ്യക്തിത്വവുമായി പൊരുത്തപ്പെടുന്നതിന് പ്രത്യേകമായിട്ടാണ് എസ്‌യുവി പരിഷ്‌ക്കരിച്ചിരിക്കുന്നത്.

ഭാര്യയ്ക്ക് മോഡിഫൈഡ് TUV300 സ്റ്റിംഗർ സമ്മാനിച്ച് ഭർത്താവ്

മുംബൈ ആസ്ഥാനമായുള്ള വ്യവസായി കപിൽ സംഘ്‌വിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ഈ കസ്റ്റമൈസ്ഡ് TUV300 ശ്രീ സംഘ്‌വി ഭാര്യ മാൻസിക്ക് നൽകിയ സമ്മാനമാണ്.

ഭാര്യയ്ക്ക് മോഡിഫൈഡ് TUV300 സ്റ്റിംഗർ സമ്മാനിച്ച് ഭർത്താവ്

കസ്റ്റമൈസേഷനുകൾക്ക് ശേഷം ഈ TUV300 ഇപ്പോൾ TUV300 സ്റ്റിംഗർ എന്ന പേരിലാണ് എത്തുന്നത്. ഒലിവ് ഗ്രീൻ നിറമാണ് വാഹനത്തിന്റെ പ്രധാന ആകർഷണം, ഇത് റോഡിലെ മറ്റ് വാഹനങ്ങളിൽ നിന്ന് TUV300 സ്റ്റിംഗറിനെ വ്യത്യസ്തമാക്കുന്നു.

ഭാര്യയ്ക്ക് മോഡിഫൈഡ് TUV300 സ്റ്റിംഗർ സമ്മാനിച്ച് ഭർത്താവ്

TUV300 ന്റെ മുൻ‌ഭാഗം വളരെയധികം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മൂന്ന് മില്ലീമീറ്റർ കട്ടിയുള്ള സ്റ്റീൽ പ്ലേറ്റിംഗ് ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്ത മുൻ ഗ്രില്ലാണ് വാഹനത്തിന് ലഭിക്കുന്നത്.

ഭാര്യയ്ക്ക് മോഡിഫൈഡ് TUV300 സ്റ്റിംഗർ സമ്മാനിച്ച് ഭർത്താവ്

സ്റ്റോക്ക് യൂണിറ്റുകള്‍ക്ക് പകരം വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ എസ്‌യുവിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഹെഡ്‌ലൈറ്റുകൾ ചുറ്റും കറുത്ത നിറത്തിലുള്ള ആവരണവും നൽകിയിരിക്കുന്നു.

ഭാര്യയ്ക്ക് മോഡിഫൈഡ് TUV300 സ്റ്റിംഗർ സമ്മാനിച്ച് ഭർത്താവ്

ബമ്പറിന്റെ താഴ്ഭാഗവും പുനർരൂപകൽപ്പന ചെയ്യുകയും ഫോഗ് ലാമ്പുകളും സ്‌കിഡ് പ്ലേറ്റുകളും കൂട്ടിച്ചേർക്കുകയും ചെയ്യ്തിരിക്കുന്നു.

കാറിന്റെ പിൻഭാഗം മുറിച്ചുമാറ്റിയിരിക്കുന്നത് ഒഴിച്ചാൽ, വശങ്ങളിൽ നിന്ന് വാഹനത്തിന് വലിയ മാറ്റങ്ങൾ ഒന്നും തന്നെയില്ല. മുകളിൽ നാല് റൂഫ് ലൈറ്റുകൾ ഘടിപ്പിച്ചിരിക്കുന്നു, അലോയ്കളും തികച്ചും വ്യത്യസ്ഥമാണ്.

Image Courtesy: Mahindra

ഭാര്യയ്ക്ക് മോഡിഫൈഡ് TUV300 സ്റ്റിംഗർ സമ്മാനിച്ച് ഭർത്താവ്

വലിയ ടയറുകൾ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ വീൽ ആർച്ചുകളുടെ വലിപ്പം കൂട്ടിയിരിക്കുന്നു. പിൻഭാഗത്ത്, തുറക്കാവുന്ന ഒരു ബൂട്ട് ഉണ്ട്, അതിന് ന്യായമായ അളവിലുള്ള ലഗേജുകൾ ഉൾക്കൊള്ളാൻ കഴിയും കൂടാതെ ആവശ്യമെങ്കിൽ യാത്രകളിൽ വഴിയോര കാഴ്ച്ചകൾക്കായുള്ള പ്ലാറ്റ്ഫോമായും പ്രവർത്തിക്കാം.

ഭാര്യയ്ക്ക് മോഡിഫൈഡ് TUV300 സ്റ്റിംഗർ സമ്മാനിച്ച് ഭർത്താവ്

അകത്തളത്തിൽ, സീറ്റുകൾ, സ്റ്റിയറിംഗ് വീൽ എന്നിവയും കസ്റ്റമൈസ് ചെയ്തിരിക്കുന്നു. കറുത്ത നിറത്തിൽ ഒരുക്കിയിരിക്കുന്ന ഇന്റീരിയറിൽ സീറ്റുകളിലും മറ്റ് സ്ഥലങ്ങളിലും ഒലിവ് ഗ്രീൻ നിറവും സംയോജിപ്പിച്ചിരിക്കുന്നു.

ഭാര്യയ്ക്ക് മോഡിഫൈഡ് TUV300 സ്റ്റിംഗർ സമ്മാനിച്ച് ഭർത്താവ്

ഉപഭോക്തവിന്റെ അഭ്യർത്ഥന പ്രകാരം TUV300 സ്റ്റിംഗറിൽ സൺറൂഫും വരുന്നു. ഈ പ്രോജക്റ്റ് പൂർത്തിയാക്കാൻ മഹീന്ദ്ര കസ്റ്റമൈസേഷന് കുറച്ച് മാസങ്ങളെടുത്തു.

ഭാര്യയ്ക്ക് മോഡിഫൈഡ് TUV300 സ്റ്റിംഗർ സമ്മാനിച്ച് ഭർത്താവ്

ജോലി വളരെ വൃത്തിയായി കാണപ്പെടുന്നു, മാത്രമല്ല ഇത് ഒഇഎമ്മിൽ നിന്ന് നേരിട്ട് പണികഴിപ്പിച്ചതിനാൽ മികച്ച ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പാക്കുന്നു. പലപ്പോഴും അനന്തര വിപണിയിൽ നിന്ന് ഇത് ലഭിച്ചെന്ന് വരികയില്ല.

Most Read Articles

Malayalam
English summary
Husband gifted custom built Mahindra TUV300 to his wife. Read in Malayalam.
Story first published: Saturday, March 14, 2020, 14:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X