വെള്ളമടിയിൽ കേരളത്തിന് പറ്റിയ എതിരാളി! ഇവിടെ രജിസ്റ്റർ ചെയ്ത കേസ് കണ്ടാൽ കണ്ണുത്തളളും

എന്തെങ്കിലും ആഘോഷം എന്ന് പറഞ്ഞാൽ വെളളമടിയെന്നാണല്ലോ പലരും വിചാരിക്കുന്നത്. ആഘോഷങ്ങൾക്ക് എല്ലാം ഒരു പരിധിയുണ്ട്. മദ്യപിച്ച് വാഹനമോടിക്കാതിരിക്കുക എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. സാധാരണ കേരളത്തിലാണ് ഏറ്റവും കൂടുതൽ മദ്യപിച്ച് വാഹനമോടിച്ച കേസുകൾ രജിസ്റ്റർ ചെയ്യാറുള്ളത് എന്നാൽ പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് ഹൈദരാബാദിൽ 619 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതലും ഇരുചക്ര വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.സാധാരണഗതിയിൽ, ആൽക്കഹോൾ അളവ് നിർണ്ണയിക്കാൻ ട്രാഫിക് പോലീസ് ബ്രീത്ത് അനലൈസറുകൾ ഉപയോഗിക്കുന്നു, 100 മില്ലി രക്തത്തിൽ 30 മില്ലിഗ്രാമിൽ താഴെ ആൽക്കഹോൾ അളവ് കുറഞ്ഞാൽ ഡ്രൈവറെ സുരക്ഷിതനായി കണക്കാക്കുമെന്നാണ് നിയമം അനുശാസിക്കുന്നത്.

ഓരോ വര്‍ഷവും 1.5 ലക്ഷം പേര്‍ക്ക് റോഡപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരും, പൊലീസ് അധികാരികളും ഈ എണ്ണം കുറയ്ക്കുന്നതിന് നിരവധി സുരക്ഷാ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്. വാഹനമോടിക്കുമ്പോള്‍ മറ്റ് വാഹനങ്ങള്‍, കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ എന്നിവരെ കുറിച്ച് ബോധവാന്മാരാകുകയും നിരത്തിലൂടെ നിരന്തരം കണ്ണോടിക്കുകയും ചെയ്യുക.

റിയര്‍വ്യൂ മിറര്‍ ഇതിനായി പരമാവധി ഉപയോഗപ്പെടുത്താം. ഡ്രൈവിംഗിനിടെ ജാഗ്രത പാലിച്ചാല്‍ അപകടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ഒരുപക്ഷേ സാധിച്ചേക്കാം. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. അതിനാല്‍ ഡ്രൈവിംഗില്‍ കൈതെളിയിക്കുന്ന സമയത്ത് തന്നെ ടേണ്‍ സിഗ്‌നല്‍ ഉപയോഗിക്കാന്‍ യാതൊരു മടിയും കാണിക്കാതിരിക്കുക. പലര്‍ക്കും മടിയുള്ള കാര്യമാണിത്. നിങ്ങള്‍ വാഹനം വളക്കുകയോ ലെയ്ന്‍ മാറുകയോ ചെയ്യുന്ന വിവരം മറ്റ് ഡ്രൈവര്‍മാരെ അറിയിക്കുന്നതിനാണിത്.

അതുവഴി ആശയക്കുഴപ്പം ഒഴിവാക്കാനും അപകടങ്ങള്‍ തടയാനും പറ്റും. വാഹനം ഓടിക്കുമ്പോള്‍ മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. മുന്നിലോടുന്ന വണ്ടി പെട്ടെന്ന് നിര്‍ത്തിയാല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് മതിയായ സമയം ലഭിക്കുമെന്നതാണ് ഇതുകൊണ്ടുള്ള മെച്ചം. കുറഞ്ഞത് മൂന്ന് സെക്കന്‍ഡ് സമയം കിട്ടുന്ന രീതിയില്‍ അകലം പാലിക്കുന്നതാണ് നല്ലത്.

ഒപ്പം തന്നെ സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മറ്റും ആവശ്യമായ പരിഗണന നല്‍കാന്‍ ശ്രമിക്കാം. ഇതിനൊപ്പം തന്നെ റോഡിലെ മറ്റ് യാത്രക്കാരോട് മര്യാദയും ബഹുമാനവും കാണിക്കുക. അങ്ങനെ ചെയ്താല്‍ അത് നിങ്ങള്‍ക്ക് തിരിച്ചും കിട്ടും. ടെയില്‍ഗേറ്റിംഗ്, അമിതമായി ഹോണടി, മോശം അംഗവിക്ഷേപങ്ങള്‍ എന്നിവ ഒഴിവാക്കാം. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറാന്‍ ആഗ്രഹിക്കുന്നുവോ അത്തരത്തില്‍ തന്നെ വാഹനമോടിക്കുമ്പോഴും പെരുമാറുക.

നിങ്ങളുടെ ലൈസന്‍സിന്റെ ആവശ്യകതകള്‍ നിങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഉദാഹരണത്തിന് ലേണേഴ്സ് ലൈസന്‍സുള്ളവര്‍ വാഹനത്തിന്റെ പുറകിലും മുന്നിലും 'എല്‍' പതിപ്പിക്കണം. ഈ ലൈസന്‍സുള്ള ആളുകള്‍ക്ക് തുടക്കത്തില്‍ പാസഞ്ചര്‍ സീറ്റില്‍ ലൈസന്‍സുള്ള ഡ്രൈവര്‍മാര്‍ ഉണ്ടായിരിക്കണം. സ്ഥിരം ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നവര്‍ക്ക് പ്രത്യേക തരം വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയും ഉണ്ടായിരിക്കും.

നിങ്ങളുടെ ആദ്യ ഡ്രൈവിംഗ് ദിവസങ്ങളില്‍ കുറഞ്ഞ വേഗതയില്‍ മിതമായ രീതിയില്‍ ആയിരിക്കണം പരിശീലനം. കുറഞ്ഞ വേഗതയില്‍ വാഹനം ഓടിക്കാനുള്ള കഴിവാണ് ആദ്യം വികസിപ്പിച്ചെടുക്കേണ്ടത്. നിങ്ങള്‍ ഒരിക്കലും ടെയില്‍ഗേറ്റ് ചെയ്യരുത്. മുന്നിലുള്ള വാഹനങ്ങളില്‍ നിന്ന് എല്ലായ്‌പ്പോഴും സുരക്ഷിതമായ അകലം പാലിക്കുക. അപകടങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ സമര്‍ത്ഥമായും ഉദാരമായും ഹോണും ഇന്‍ഡിക്കേറ്ററും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, January 1, 2025, 15:30 [IST]
English summary
Hyderabad registered highest drink and drive cases details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X