നിയമവിരുദ്ധമായ നമ്പർ പ്ലേറ്റ്; പിഴയ്ക്കു പകരം ബോധവത്കരണം
അനധികൃത നമ്പർ പ്ലേറ്റുകൾ ഇന്ത്യയിൽ വ്യാപകമാണ്. ഇന്ത്യയിൽ ഒരു സ്റ്റാൻഡേർഡ് ഫോർമാറ്റ് പിന്തുടരേണ്ടതുണ്ടെങ്കിലും, നമ്പർ പ്ലേറ്റുകൾ ആകർഷകമാക്കുന്നതിനും ഡിസൈനർ രജിസ്ട്രേഷൻ പ്ലേറ്റുകൾ തിരഞ്ഞെടുക്കുന്ന ധാരാളം പേരുണ്ട്.

വിഐപി ഒറ്റ അക്ക നമ്പറുകളുള്ള വാഹനങ്ങളിലാണ് ഈ ഡിസൈനർ നമ്പർ പ്ലേറ്റുകളിൽ ഭൂരിഭാഗവും കാണപ്പെടുന്നത്. മോട്ടോർ വാഹന നിയമത്തിലെ ചട്ടം പൊലീസുകാർക്ക് അത്തരം വാഹന ഉടമകളെ പിടിക്കാനും, അവരിൽ നിന്ന് പിഴ ഈടാക്കുന്നതു പോലെയുള്ള നിയമ നടപടികൾ സ്വീകരിക്കാനും അനുവദിക്കുന്നു.

എന്നാൽ ഇവിടെ ഇത്തരം ഒരു സംഭവത്തിൽ പിഴ നൽകാതെ നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കാനുള്ള ഒരു മാർഗം തിരഞ്ഞെടുക്കുകയാണ് ഹൈദരാബാദ് പൊലീസ്.

അനധികൃത രജിസ്ട്രേഷൻ പ്ലേറ്റുള്ള ഒരു വാഹനം ഇന്നലെ പഞ്ചഗുട്ട ട്രാഫിക് പൊലീസ് പിടികൂടി. ഒറ്റ അക്കം രജിസ്ട്രേഷൻ നമ്പറുള്ള വാഹനം രജിസ്ട്രേഷൻ പ്ലേറ്റിലെ മറ്റേതൊരു ഫോണ്ടിനേക്കാളും വലുപ്പത്തിൽ ‘9' എന്ന ഒറ്റ സംഖ്യ എഴുതിയിരുന്നു.

പൊലീസുകാർ വാഹനം കൈ കാണിച്ചു നിർത്തിച്ചു, നിയമ വിരുദവും നിലവാരമില്ലാത്തതുമായ നമ്പർ പ്ലേറ്റിനായി ഒരു ചെലാൻ നൽകുന്നതിനുപകരം, ചട്ടങ്ങൾ പാലിക്കുന്ന പുതിയ ഒരു നമ്പർ പ്ലേറ്റ് മാറ്റി വയ്പ്പിച്ചാണ് പൊലീസ് നിയനം നടപ്പിലാക്കിയത്.

നമ്പർ പ്ലേറ്റ് മാറുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പൊലീസ് സംഘം ക്ലിക്കുചെയ്തിരുന്നു. വാഹനമോടിക്കുന്നവരിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഈ ചിത്രങ്ങൾ അധികാരികൾ സോഷ്യൽ മീഡിയയിലും പോസ്റ്റ് ചെയ്തു.

രജിസ്ട്രേഷൻ പ്ലേറ്റുകൾക്ക് വാഹന ഉടമ പണം നൽകിയോ എന്ന് അറിയില്ല. മിക്കപ്പോഴും പൊലീസുകാർ വാഹന ഉടമകളോട് ഇത് സ്വന്തമായി ചെയ്യണമെന്ന് ആവശ്യപ്പെടുകയും മറ്റ് പരിശോധനയ്ക്കായി വാഹനം ഒരു ആർടി ഓഫീസിലേക്കോ പൊലീസ് സ്റ്റേഷനിലേക്കോ കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്യുകയാണ് പതിവ്.

എന്നിരുന്നാലും, മുഴുവൻ മാറ്റങ്ങളും പരിശോധനകളും ഹൈദരാബാദ് ട്രാഫിക് പൊലീസ് സംഭവസ്ഥലത്ത് തന്നെ നടത്തിയതായിട്ടാണ് തോന്നുന്നത്.

അധികാരികൾ ബോധവൽക്കരണ മോഡിലായിരുന്നു എന്ന് തോന്നുന്നു, അതിനാലാണ് ചിത്രങ്ങളിലെ ടൊയോട്ട ഫോർച്യൂണർ ഉടമയെ അവർ വിട്ടയച്ചത്. എന്നിരുന്നാലും, അവർ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ തുടങ്ങിയാൽ, ഇത്തരം തെറ്റുകൾക്ക് വാഹനത്തിന്റെ രേഖകൾ പിടിച്ചെടുക്കുകയും ഉടമയിൽ നിന്ന് പിഴ ഈടാക്കാനും കഴിയും.

സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായി നമ്പർ പ്ലേറ്റ് മാറ്റാൻ പൊലീസുകാർ വാഹന ഉടമകളോട് ആവശ്യപ്പെടുന്നു. മിക്ക കേസുകളിലും, ആളുകൾ നമ്പർ പ്ലേറ്റിലെ സുഖ്യകളെ ഒരു വാക്കാക്കി മാറ്റാൻ വളച്ചൊടിക്കുന്നു, ഇത്തരം പ്രവർത്തികളും നിയമവിരുദ്ധമാണ്.

പല സംസ്ഥാനങ്ങളിലും പുതിയ കാറുകൾക്ക് നിർബന്ധിതമായിത്തീർന്ന ഹൈ-സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകൾ (HSRP) സംസ്ഥാന സർക്കാരുകൾ കർശനമാക്കുന്നു.

HSRP ടാമ്പർ പ്രൂഫ് ആണ്, കേടുപാടുകൾ വരുത്താതെ ഒരു വാഹനത്തിൽ നിന്ന് ഇവ നീക്കംചെയ്യാൻ കഴിയില്ല. പല സംസ്ഥാനങ്ങളും പഴയ വാഹനങ്ങൾക്ക് HSRP സ്ഥാപിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. വാഹനങ്ങൾക്ക് ഡിസൈനർ നമ്പർ പ്ലേറ്റ് ലഭിക്കുന്നില്ലെന്ന് പുതിയ പ്ലേറ്റുകൾ ഉറപ്പാക്കും.

റോഡുകളിൽ ഇറങ്ങുന്ന വാഹനങ്ങളിലെ അനധികൃത നമ്പർ പ്ലേറ്റുകൾ പരിശോധിക്കാൻ പലപ്പോഴും ട്രാഫിക് പൊലീസ് ടീമുകൾ പ്രത്യേക ഡ്രൈവുകൾ നടത്തുന്നു.

കഴിഞ്ഞ വർഷം, പൊലീസുകാരുടെ സമാന ഡ്രൈവുകൾ ഒരു ദിവസം നൂറുകണക്കിന് കേസുകളാണ് പിടികൂടിയത്. റോഡുകളിൽ അത്തരം അസൗകര്യങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി വാഹനം സൂക്ഷിക്കുന്നത് എല്ലായ്പ്പോഴും നല്ലതായിരിക്കും.


Click it and Unblock the Notifications








