പുതിയ കാലത്തിന്റെ ബിസിനസുകാരൻ! സോളാർ കരുത്തിൽ ആഡംബര ബിഎംഡബ്ല്യു സ്വന്തമാക്കി Hykon MD
സോളാർ എനർജിക്ക് ആണ് ഇപ്പോൾ കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്. അത് കൊണ്ട് തന്നെ രാജ്യത്തെ മിക്ക വീടുകളിലും സോളാർ പാനലുകൾ തലപ്പൊക്കി നിൽക്കുന്നത് കാണാം. നടുവൊടിക്കുന്ന ഇലക്ട്രിസിറ്റി ബില്ലിൽ നിന്ന് ഒരു മോചനം കൂടിയാണിത്. സോളാർ അല്ലെങ്കിൽ ഒരു ഇൻവേർട്ടർ സ്ഥാപിക്കാൻ തീരുമാനിച്ചാൽ ഏത് കമ്പനി വേണമെന്ന ചിന്ത എല്ലാവർക്കും ഉണ്ടാകും. പവർ ഇലക്ട്രോണിക്സ് മേഖലയിലെ ഒരു മുൻനിര സാന്നിധ്യമാണ് ഹൈക്കൺ എന്ന കമ്പനി. ക്രിസ്റ്റോ ജോർജ എന്ന മലയാളിയുടെ ബുദ്ധിയിൽ ഉദിച്ച ആശയത്തിൽ നിന്ന് കമ്പനി രൂപപ്പെട്ട് ഇപ്പോൾ 450 ജോലിക്കാരും കോടിക്കണക്കിന് ടേൺഓവറുളള ഒരു കമ്പനിയിലേക്ക് എത്തിയിരിക്കുകയാണ്.
ക്രിസ്റ്റോയുടെ യാത്രകളിൽ കൂട്ടായി ഒരു ആഡംബര എസ്‌യുവി കൂടെ കൂട്ടിയിരിക്കുകയാണ്. അത് മറ്റാരുമല്ല ബിഎംഡബ്ല്യു 5 സീരിസാണ്. കേരളത്തിലെ തന്നെ ഏറ്റവും വിശ്വസ്തവും ജനപ്രിയവുമായി പ്രീ ഓൺഡ് ലക്ഷ്വറി കാറുകൾ വിൽക്കുന്ന സ്ഥാപനമായ റോയൽ ഡ്രൈവിൽ നിന്നാണ് ക്രിസ്റ്റോ തൻ്റെ സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുന്നത്.പ്രീ ഓൺഡ് വാഹനമായത് കൊണ്ട് വാഹനത്തിൻ്റെ വില വിവരങ്ങൾ വ്യക്തമല്ല.

പുത്തൻ ബിഎംഡബ്ല്യു 5 സീരിസിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ 530Li, 530Li M സ്പോർട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായിട്ടാണ് കാർ ലഭ്യമാകുന്നത്. ഇരുമോഡലുകളുടേയും പുതിയ എക്സ്ഷോറൂം വില 72.90 ലക്ഷം രൂപയാണ്. അതേസമയം ടാക്‌സും ഇൻഷുറൻസുമെല്ലാമായി 93 ലക്ഷം രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് വിവരം.
ഡിസൈനിലേക്ക് നോക്കിയാൽ ആരേയും കൊതിപ്പിക്കുന്ന രൂപം തന്നെയാണ് ജർമൻ ആഡംബര കാറിനുള്ളത്. ബിഎംഡബ്ല്യുവിൻ്റെ സിഗ്നേച്ചർ കിഡ്‌നി ഗ്രില്ലും സ്‌ലിക്ക് എൽഇഡി ഹെഡ്‌ലാമ്പുകളുമാണ് പുതിയ 5 സീരീസിന്റെ മുൻവശത്തെ ആകർഷണം. അതേസമയം വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാൽ വലിയ 18 ഇഞ്ച്, 19 ഇഞ്ച് അലോയ് വീലുകളിലാണ് ലക്ഷ്വറി സെഡാൻ വാഗ്‌ദാനം ചെയ്യുന്നത്. സിഗ്നേച്ചർ റാപ്-എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകളാണ് പിൻവശത്തിന് മോടിയേകുന്നത്.
എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും അടിപൊളിയാണ്. 12.3 ഇഞ്ച് എൽസിഡി ഇൻസ്ട്രുമെവന്റ് ക്ലസ്റ്റർ, ഡ്രൈവർ ഓറിയൻ്റഡ് 14.9 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഡയമണ്ട് പാറ്റേൺ ക്വിൽറ്റിങ്ങോട് കൂടിയ ലെതർ അപ്‌ഹോൾസ്റ്ററി, ഫ്രണ്ട്-സീറ്റ് വെൻ്റിലേഷൻ, മാട്രിക്‌സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, 18-സ്പീക്കർ, 655W ബോവേഴ്‌സ് ആൻഡ് വിൽകിൻസ് സൗണ്ട് സിസ്റ്റം, 6 USB-C പോർട്ടുകൾ എന്നിവയും കാറിന്റെ അഴകേകുന്ന ഫീച്ചറുകളാണ്.
പനോരമിക് സൺറൂഫ്, ഇൻ്റീരിയർ ക്യാമറ, വയർലെസ് ചാർജറും ഫോൺ മിററിംഗും, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് പാർക്കിംഗ് ഉൾപ്പെടെയുള്ള ഡ്രൈവർ സഹായ സംവിധാനങ്ങളും ബിഎംഡബ്ല്യു 5 സീരീസ സെഡാന് കമ്പനി സമ്മാനിച്ചിട്ടുണ്ട്. 48V മൈൽഡ്-ഹൈബ്രിഡ് അസിസ്റ്റ് സംവിധാനമുള്ള 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു 5 സീരീസ് LWB സെഡാന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 258 bhp പവറിൽ 400 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുന്നത്. ഇതൊു റിയർ-വീൽഡ്രൈവ് കാറായാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. പവർഫുൾ എഞ്ചിനും വലിപ്പവുമുണ്ടെങ്കിലും 5 സീരീസ് ആഡംബര സെഡാന് ലിറ്ററിന് 15.7 കിലോമീറ്റർ മൈലേജ് വരെ നൽകാനാവുമെന്നാണ് ജർമൻ കമ്പനി പറയുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








