ശബ്ദത്തേക്കാൾ ആറുമടങ്ങ് വേഗതയുള്ള വിമാനം യാഥാർത്ഥ്യമാവുന്നു!
ശബ്ദത്തേക്കാൾ ആറുമടങ്ങ് വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഹൈപ്പർസോണിക് വിമാനം യാഥാർത്ഥ്യമാവുന്നു. യുഎസിലെ മേരിലാന്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോക്ഹീഡ് മാര്‍ടിൻ കോർപ് എന്ന കമ്പനിയാണ് എസ്ആർ-72 എന്ന ഹൈപ്പർസോണിക് വിമാനത്തിന്റെ നിർമാണം ഏറ്റെടുത്തിരിക്കുന്നത്.
പരീക്ഷണ പറക്കലിനൊരുങ്ങി ലോകത്തിലെ ഏറ്റവും നീളം കൂടിയ വിമാനം
2013ലായിരുന്നു ഈ പദ്ധതിക്ക് തുടക്കമിട്ടത്. മുൻഗാമിയായ എസ്ആർ-71നേക്കാൾ രണ്ട് മടങ്ങ് അധിക വേഗതയാണിതിനുള്ളതെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. അമേരിക്കൻ സൈനികാവശ്യങ്ങൾക്കായാണ് ഈ വിമാനത്തിന് രൂപം നൽകുന്നത്.

ശബ്ദത്തേക്കാള്‍ വേഗതയില്‍ പറക്കാന്‍ കഴിയുന്ന വിമാനങ്ങളാണ് ഹൈപ്പര്‍സോണിക് വിമാനങ്ങള്‍ എന്നറിയപ്പെടുന്നത്.

ശബ്ദത്തിന്റെ വേഗതയെന്ന് പറയുന്നത് സെക്കന്റിൽ 343.2 മീറ്ററാണ്, അതായത് മണിക്കൂറിൽ 1,236കിലോമീറ്റർ വേഗതയാണ് ശബ്ദത്തിനുള്ളത്. ഇതിന്റെ ആറ് മടങ്ങ് വേഗതയാണ് ഈ ഹൈപ്പർസോണിക് വിമാനത്തിനുള്ളത്.

സ്‌ക്രാംജെറ്റ് എൻജിനുകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ഏകദേശം പത്ത് വർഷങ്ങൾക്ക് മുൻപ് തന്നെ ഈ എൻജിൻ നിർമാണത്തിന് തുടക്കം കുറിച്ചെങ്കിലും 2013ലാണിത് സാക്ഷാത്കരിക്കപ്പെട്ടത്.

സ്‌ക്രാംജെറ്റ് എൻജിൻ കാരണം വിമാനം മുമ്പോട്ട് പറക്കുന്നതിന്റെ ബലമായിയുണ്ടാകുന്ന വായുമർദ്ദത്താൽ ഇന്ധനം ജ്വലിക്കുകയും അതുവഴി വിമാനം കൂടുതൽ വേഗത കൈവരിക്കുകയും ചെയ്യും.

സാധാരണ ഇത്തരം വിമാനങ്ങളിൽ ഫാൻ ബ്ലെയിഡ് ഉപയോഗിച്ചാണ് പറക്കൽ സാധ്യമാക്കുന്നത്. എന്നാൽ ഈ പുതിയ സാങ്കേതിക വിമാനത്തെ കൂടുതൽ വേഗത്തിൽ പറക്കാൻ പ്രാപ്തമാക്കുന്നു.

മണിക്കൂറിൽ ഉദേശം 4,500മൈൽ വേഗതയാണ് എസ്ആർ-72 ഹൈപ്പർസോണികിനുള്ളത്.

അമേരിക്കൻ മിലിട്ടറി ആവശ്യങ്ങൾക്കായി നിർമിക്കുന്ന ഈ വിമാനത്തിന്റെ പ്രത്യേകതയെന്നുവെച്ചാൽ ശത്രുസൈന്യത്തിന്റെ അക്രമണം മനസിലാക്കി അവരുടെ നീക്കങ്ങൾക്ക് മുൻപ് തന്നെ പ്രവർത്തനക്ഷമമാകുന്നുള്ള കഴിവുണ്ടെന്നുള്ളതാണ്.

നിർമാണ ചിലവ് അധികമായതിനാൽ 2030ലായിരിക്കും ഈ ഹൈപ്പർസോണിക് വിമാനത്തിന്റെ സർവീസ് ആരംഭിക്കുക.

എന്നാലും വളരെ ചിലവ് കുറഞ്ഞ രീതിയിൽ തന്നെ വിമാനത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

പാരാഗ്ലൈഡിംഗിൽ ദേശീയ റെക്കോർഡ് തീർത്ത് ഇന്ത്യൻ വ്യോമസേന
2016 ഡിഫൻസ് എക്സ്പോയിൽ കരുത്ത് തെളിയിച്ചുകൊണ്ട് ഇന്ത്യ


Click it and Unblock the Notifications








