ഒരേ പ്ലാറ്റ്ഫോമും വ്യത്യസ്തമായ ലുക്കും; മാറ്റുരയ്ക്കാം Hyundai Alcazar ഉം Kia Carens ഉം തമ്മിൽ

ഇന്ത്യൻ വിപണിയിൽ ഉടൻ തന്നെ കാരെൻസ് 6/7 സീറ്റർ 'റിക്രിയേഷണൽ വെഹിക്കിൾ' (RV) അവതരിപ്പിക്കാൻ കിയ തയ്യാറെടുക്കുകയാണ്. 25,000 രൂപ ടോക്കൺ തുകയ്ക്ക് മോഡലിന്റെ ഔദ്യോഗിക ബുക്കിംഗ് ഇതിനോടകം തന്നെ ദക്ഷിണകൊറിയൻ നിർമ്മാതാക്കൾ ആരംഭിച്ചു കഴിഞ്ഞു.

ഒരേ പ്ലാറ്റ്ഫോമും വ്യത്യസ്തമായ ലുക്കും; മാറ്റുരയ്ക്കാം Hyundai Alcazar ഉം Kia Carens ഉം തമ്മിൽ

കൗതുകകരമെന്നു പറയട്ടെ, ഏറ്റവും ഉയർന്ന ആദ്യ ദിന ബുക്കിംഗുകൾ ലഭിക്കുന്ന ആദ്യത്തെ കിയ മോഡലായി കാരെൻസ് മാറി. ആദ്യ ദിവസം തന്നെ 7,700-ലധികം ബുക്കിംഗുകളാണ് വാഹനം കരസ്ഥമാക്കിയത്.

ഒരേ പ്ലാറ്റ്ഫോമും വ്യത്യസ്തമായ ലുക്കും; മാറ്റുരയ്ക്കാം Hyundai Alcazar ഉം Kia Carens ഉം തമ്മിൽ

പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ വകഭേദങ്ങളിൽ കിയ കാരെൻസ് വരും, ഇതിന് 16 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു.

ഒരേ പ്ലാറ്റ്ഫോമും വ്യത്യസ്തമായ ലുക്കും; മാറ്റുരയ്ക്കാം Hyundai Alcazar ഉം Kia Carens ഉം തമ്മിൽ

വിപണിയിൽ എത്തികഴിയുമ്പോൾ, ഇത് മാരുതി XL6, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയ്‌ക്കൊപ്പം ഹ്യുണ്ടായി അൽകസാറിനെയും നേരിടും. അൽകസാറിന് സമാനമായി, ക്രെറ്റ/സെൽറ്റോസിന്റെ പ്ലാറ്റ്‌ഫോമിന്റെ സ്ട്രെച്ചഡ് പതിപ്പിലാണ് കാരെൻസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, രണ്ട് മോഡലുകളും വ്യത്യസ്‌തമായി കാണപ്പെടുന്നു കൂടാതെ അല്പം വ്യത്യസ്തമായ ഫീച്ചർ ലിസ്റ്റുമായി വരുന്നു.

ഒരേ പ്ലാറ്റ്ഫോമും വ്യത്യസ്തമായ ലുക്കും; മാറ്റുരയ്ക്കാം Hyundai Alcazar ഉം Kia Carens ഉം തമ്മിൽ

ഹ്യുണ്ടായി അൽകസാറിൽ ലഭ്യമല്ലാത്ത കിയ കാരൻസിന്റെ പ്രധാന സവിശേഷതകൾ ഇതാ.

നീളമുള്ള വീൽബേസ്

അളവനുസരിച്ച്, പുതിയ കിയ 6/7-സീറ്റർ കാർ 4540 mm നീളവും 1800 mm വീതിയും 1700 mm ഉയരവും 2780 mm വീൽബേസുമായി വരുന്നു. ഇതിന് അൽകസാറിനേക്കാൾ നീളവും വീതിയും ഉയരവും 20 mm നീളമുള്ള വീൽബേസുമുണ്ട്. വാസ്തവത്തിൽ, ഇതിന്റെ വീൽബേസ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയേക്കാൾ നീളമുള്ളതാണ്.

ഒരേ പ്ലാറ്റ്ഫോമും വ്യത്യസ്തമായ ലുക്കും; മാറ്റുരയ്ക്കാം Hyundai Alcazar ഉം Kia Carens ഉം തമ്മിൽ

വൺ-ടച്ച് ടംബിൾ ഡൗൺ

രണ്ടാം നിര സീറ്റുകൾക്ക് വൺ-ടച്ച് ടംബിൾ ഡൗൺ ഫീച്ചർ വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ കാറാണ് കാരെൻസ്.

ഒരേ പ്ലാറ്റ്ഫോമും വ്യത്യസ്തമായ ലുക്കും; മാറ്റുരയ്ക്കാം Hyundai Alcazar ഉം Kia Carens ഉം തമ്മിൽ

കൂടുതൽ സ്റ്റാൻഡേർഡ് സേഫ്റ്റി ഫിറ്റ്‌മെന്റുകൾ

അൽകസാറുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ കിയ എസ്‌യുവിക്ക് ആറ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ABS, EBD, ഡിസ്‌ക് ബ്രേക്കുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയുൾപ്പെടെ കൂടുതൽ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകൾ ലഭിക്കുന്നു.

ഒരേ പ്ലാറ്റ്ഫോമും വ്യത്യസ്തമായ ലുക്കും; മാറ്റുരയ്ക്കാം Hyundai Alcazar ഉം Kia Carens ഉം തമ്മിൽ

ടർബോ-പെട്രോൾ എഞ്ചിൻ

രണ്ട് എസ്‌യുവികളും 155 bhp കരുത്ത് 144 Nm torque എന്നിവ സൃഷ്ടിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 115 bhp കരുത്ത് 250 Nm torque എന്നിവ പുറപ്പെടുവിക്കുന്ന, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്.

ഒരേ പ്ലാറ്റ്ഫോമും വ്യത്യസ്തമായ ലുക്കും; മാറ്റുരയ്ക്കാം Hyundai Alcazar ഉം Kia Carens ഉം തമ്മിൽ

അതോടൊപ്പം ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് DCT ഗിയർബോക്‌സിനൊപ്പം 140 bhp കരുത്തും 242 Nm torque ഉം വികസിപ്പിക്കുന്ന 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും കാരെൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒരേ പ്ലാറ്റ്ഫോമും വ്യത്യസ്തമായ ലുക്കും; മാറ്റുരയ്ക്കാം Hyundai Alcazar ഉം Kia Carens ഉം തമ്മിൽ

കിയ കാരെൻസിൽ നഷ്‌ടപ്പെടുന്ന പ്രധാന സവിശേഷതകൾ ഇതാ.

രണ്ടാം നിര യാത്രക്കാർക്ക് വയർലെസ് ചാർജിംഗ്

ഹ്യുണ്ടായിയുടെ അൽകസാർ രണ്ടാം നിര യാത്രക്കാർക്ക് വയർലെസ് സ്മാർട്ട്ഫോൺ ചാർജിംഗ് വാഗ്ദാനം ചെയ്യുന്നു, അതേസമയം കാരെൻസിൽ ഈ സംവിധാനം ലഭിക്കുന്നില്ല.

ഒരേ പ്ലാറ്റ്ഫോമും വ്യത്യസ്തമായ ലുക്കും; മാറ്റുരയ്ക്കാം Hyundai Alcazar ഉം Kia Carens ഉം തമ്മിൽ

ബ്ലൈൻഡ് സ്പോട്ട് മോണിറ്ററോട് കൂടിയ 360 ഡിഗ്രി ക്യാമറ

ബ്ലൈൻഡ് സ്പോട്ട് മോണിറ്ററോട് കൂടിയ 360 ഡിഗ്രി ക്യാമറ അൽകസാറിൽ ഹ്യുണ്ടായി സജ്ജീകരിച്ചിട്ടുണ്ട് എന്നാൽ കിയ മോഡലിൽ ഇത് ലഭിക്കുന്നില്ല.

ഒരേ പ്ലാറ്റ്ഫോമും വ്യത്യസ്തമായ ലുക്കും; മാറ്റുരയ്ക്കാം Hyundai Alcazar ഉം Kia Carens ഉം തമ്മിൽ

പനോരമിക് സൺറൂഫ്

വോയ്‌സ് കൺട്രോൾഡ് പനോരമിക് സൺറൂഫുമായി വരുന്ന അൽകസാറിൽ നിന്ന് വ്യത്യസ്തമായി, കിയ 6/7 സീറ്റർ എസ്‌യുവിക്ക് സിംഗിൾ പെയിൻ സൺറൂഫാണ് വരുന്നത്.

ഒരേ പ്ലാറ്റ്ഫോമും വ്യത്യസ്തമായ ലുക്കും; മാറ്റുരയ്ക്കാം Hyundai Alcazar ഉം Kia Carens ഉം തമ്മിൽ

ട്രാക്ഷൻ കൺട്രോൾ മോഡുകൾ

അൽകസാറിന്റെ ഉയർന്ന ട്രിമ്മുകൾ സ്നോ, സാൻഡ്, മഡ് എന്നിങ്ങനെ മൂന്ന് ട്രാക്ഷൻ കൺട്രോൾ മോഡുകളോട് കൂടിയതാണ്.

ഒരേ പ്ലാറ്റ്ഫോമും വ്യത്യസ്തമായ ലുക്കും; മാറ്റുരയ്ക്കാം Hyundai Alcazar ഉം Kia Carens ഉം തമ്മിൽ

പാഡിൽ ഷിഫ്റ്ററുകൾ

ഹ്യുണ്ടായിയുടെ ഏഴ് സീറ്റർ എസ്‌യുവി പാഡിൽ ഷിഫ്റ്ററുകളുമായാണ് വരുന്നത്, ഇവ കാരെൻസിൽ വാഗ്ദാനം ചെയ്യുന്നില്ല.

ഒരേ പ്ലാറ്റ്ഫോമും വ്യത്യസ്തമായ ലുക്കും; മാറ്റുരയ്ക്കാം Hyundai Alcazar ഉം Kia Carens ഉം തമ്മിൽ

ചെറിയ അലോയികൾ

അൽകസാറിന്റെ താഴ്ന്ന വേരിയന്റുകൾക്ക് 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ ലഭിക്കും, അതേസമയം പ്ലാറ്റിനം, സിഗ്നേച്ചർ ട്രിമ്മുകളിൽ 18 ഇഞ്ച് യൂണിറ്റുകൾ വാഗ്ദാനം ചെയ്യുന്നു.

ഒരേ പ്ലാറ്റ്ഫോമും വ്യത്യസ്തമായ ലുക്കും; മാറ്റുരയ്ക്കാം Hyundai Alcazar ഉം Kia Carens ഉം തമ്മിൽ

കിയയുടെ കാരൻസ് പ്രീമിയം, പ്രസ്റ്റീജ് വേരിയന്റുകളിൽ 16 ഇഞ്ച് സ്റ്റീൽ വീലുകളും പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് വകഭേദങ്ങൾ 16 ഇഞ്ച് അലോയി വീലുകളുമായാണ് സജ്ജീകരിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Hyundai alcazar and kia carens design features and equipments compared
Story first published: Friday, January 21, 2022, 16:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X