ചെന്നൈ പ്രളയബാധിതരെ സഹായിക്കാന്‍ ഹ്യുണ്ടായി ചെയ്തത് കണ്ടോ? കൈയ്യടിച്ച് പോകും!
മിഗ്‌ജോം ചുഴലിക്കാറ്റ് ആഞ്ഞുവീശിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളില്‍ കനത്ത നാശമാണുണ്ടയത്. തലസ്ഥാന നഗരമായ ചെന്നൈയിലെ വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് ആയിരക്കണക്കിനാളുകളാണ് ദുരിതമനുഭവിക്കുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ പലയിടങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ചെന്നൈയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിന് ശേഷം ജനജീവിതം ഇതുവരെ സാധാരണ നിലയിലായിട്ടില്ല.
ചെന്നൈയിലെ പ്രളയദുരിത ബാധിതരെ സാഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരും വിവിധ സന്നദ്ധ സംഘടനകളും കമ്പനികളും മുന്നോട്ട് വന്നിരുന്നു. സൗജന്യ സര്‍വീസ് ക്യാമ്പയിനുകളും മറ്റുമായി നിരവധി വാഹന നിര്‍മാതാക്കളും സഹായഹസ്തം നീട്ടി. ഇപ്പോള്‍ ചെന്നൈയിലെ ജനങ്ങളെ സഹായിക്കാന്‍ മൂന്ന് കോടി രൂപ സംഭാവന നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് മുന്‍നിര കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പ്രോഗ്രാമിന് കീഴിലാണ് കമ്പനി ചെന്നൈയില്‍ സഹായമെത്തിക്കുന്നത്.

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് ചെന്നൈയിലാണ്. ഓരോ കോര്‍പ്പറേറ്റ് കമ്പനികളും സാമൂഹിക പ്രതിബദ്ധതയ്ക്കായി ഒരു നിശ്ചിത തുക ചെലവഴിക്കണമെന്നാണ് ചട്ടം. ഈ തുകയാണ് സിഎസ്ആര്‍ ഫണ്ട് എന്ന് പറയുന്നത്. തങ്ങളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ചെന്നൈ പ്രളയ ദുരിതാശ്വാസത്തിനായി മൂന്ന് കോടി രൂപ ചെലവഴിക്കാന്‍ കമ്പനി തീരുമാനിച്ചതായി കഴിഞ്ഞ ദിവസമാണ് ഹ്യുണ്ടായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇതിനായി ഭക്ഷണവും വെള്ളവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യ ആവശ്യങ്ങള്‍ ശേഖരിക്കുന്നതിനും അവശരായ ആളുകളെ കണ്ടെത്തി അവരെ സഹായിക്കുന്നതിനുമായി ഹ്യുണ്ടായി കമ്പനി തമിഴ്നാട് സര്‍ക്കാരുമായി സഹകരിച്ച് പ്രത്യേക സംഘത്തിന് രൂപം നല്‍കി. ദുരിതബാധിതര്‍ക്ക് കമ്പനിയില്‍ നിന്ന് നേരിട്ട് അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനാണ് നീക്കം. ഇത് കൂടാതെ പ്രളയബാധിതരായ വാഹനയുടമകള്‍ക്കും സഹായം ലഭിക്കും.

റേഷന്‍, ടാര്‍പോളിന്‍, ബെഡ്ഷീറ്റ്, പായ എന്നിവ ഹ്യുണ്ടായിയുടെ ദുരിതാശ്വാസ കിറ്റില്‍ ഉള്‍പ്പെടും. മെഡിക്കല്‍ ക്യാമ്പുകളും സജ്ജീകരിക്കുന്നതിനൊപ്പം ഗ്രാമപ്രദേശങ്ങള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തികളിലും കമ്പനി സഹായിക്കും. വാഹന ഉപഭോക്താക്കള്‍ക്ക് റോഡ് സൈഡ് അസിസ്റ്റന്റ് സേവനം നല്‍കാനും ഹ്യുണ്ടായി മുന്നോട്ട് വന്നിട്ടുണ്ട്. ഇനിനായി 1800-102-4645 എന്ന ടോള്‍ ഫ്രീ നമ്പര്‍ ആണ് ഉപയോഗപ്പെടുത്തേണ്ടത്.
വെള്ളപ്പൊക്കത്തില്‍ പെട്ട ഹ്യുണ്ടായി ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി ഈ ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഉപഭോക്താക്കളുടെ ലൊക്കേഷന്‍ മനസ്സിലാക്കി അവിടെയെത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. പ്രളയം ബാധിച്ച വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് ക്ലെയിമിന്റെ ഡീപ്രീസിയേഷന്‍ തുകയില്‍ 50 ശതമാനം ഡിസ്‌കൗണ്ടും കമ്പനി ഓഫര്‍ ചെയ്യും.

'ഈ പരീക്ഷണഘട്ടത്തില്‍ ഞങ്ങള്‍ തമിഴ്നാട്ടിലെ ജനങ്ങളോട് ഐക്യദാഢ്യത്തോടെ നിലകൊള്ളുന്നു. ഞങ്ങളുടെ ആഗോള കാഴ്ചപ്പാടിന്റെ പ്രതിഫലനമെന്ന നിലയില്‍ ജനങ്ങളെ സഹായിക്കാനും വെല്ലുവിളികള്‍ ലഘൂകരിക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ചെന്നൈയിലെ ജനങ്ങളെ സഹായിക്കാനായി 3 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതിലൂടെ ജനങ്ങള്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ വിവിധ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നേരിട്ട് ചെന്ന് സഹായിക്കാനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്' കമ്പനിയുടെ സിഇഒ ഉന്‍ സൂ കിം പറഞ്ഞു.
3 കോടി രൂപയുടെ ദുരിതാശ്വാസ നിധിക്ക് പുറമേ ഹ്യുണ്ടായി രൂപീകരിച്ച റിലീഫ് ടാസ്‌ക് ഫോഴ്സ് ദുരിതബാധിതര്‍ക്ക് പിന്തുണ നല്‍കുന്നതിനായി ജില്ലാ ഭരണകൂടങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. നമ്മള്‍ മലയാളികള്‍ 2018-ല്‍ ഒരു മഹാപ്രളയത്തെ അതിജീവിച്ചുവന്നവരാണ്. അന്ന് നമ്മുടെ അയല്‍സംസ്ഥാനങ്ങള്‍ നമുക്ക് ചെയ്ത് തന്ന സഹായങ്ങള്‍ മറക്കാനൊക്കില്ല. ചെന്നൈയിലെ ജനങ്ങള്‍ ഇപ്പോള്‍ വലിയ ദുരിതത്തിലാണ്.
ചെന്നൈയിലെ ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ പോലെ തന്നെ വന്‍കിട കോര്‍പറേറ്റുകള്‍ക്കും ഉത്തരവാദിത്തമുണ്ട്. തങ്ങളുടെ സിഎസ്ആര്‍ ഫണ്ട് കൃത്യമായി വിനിയോഗിച്ച് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ കമ്പനി ഇതിന് മികച്ച മാതൃകയാണ് കാണിച്ചത്. ഇതിന്റെ ചുവടുപിടിച്ച് കൂടുതല്‍ കമ്പനികള്‍ സഹായങ്ങളുമായി മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കാം. കഴിയുന്ന സഹായങ്ങള്‍ ചെന്നൈയിലെ ജനങ്ങള്‍ക്ക് ചെയ്യാന്‍ നമുക്കും ശ്രമിക്കാം. ഹ്യുണ്ടായിയുടെ ഈ ഒരു പ്രവര്‍ത്തിയെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നുവെന്ന് കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








