ഹ്യൂണ്ടായ് ബ്രസീല്‍ ഫൂട്‌ബോള്‍ വീഡിയോ വിവാദത്തില്‍
ബ്രസീലിന്റെ ഫൂട്‌ബോള്‍ ലോകകപ്പ് സാന്നിധ്യം വിഷയമായ ഹ്യൂണ്ടായിയുടെ വീഡിയോ പരസ്യം വിവാദമായി. 'ഹെക്‌സാഗ്രാന്‍ഷ്യ ഹ്യൂണ്ടായ്' എന്ന പേരില്‍ യൂടൂബിലിറക്കിയ പരസ്യമാണ് വിവാദമായിരിക്കുന്നത്.
തങ്ങളുടെ 'ബൗദ്ധികാവകാശ'ത്തില്‍ കൈവെച്ചാണ് ഹ്യൂണ്ടായ് പരസ്യം നിര്‍മിച്ചിരിക്കുന്നത് എന്ന് ബ്രസീലിയന്‍ സോക്കര്‍ ഫെഡറേഷന്‍ (ബിഎസ്എഫ്) ആരോപിക്കുന്നു. വിവാദ പരസ്യം താഴെ ചിത്രങ്ങള്‍ക്കൊടുവില്‍ കാണാം.

ഫൗൾ!!!
ബ്രസീലിന്റെ ഫൂട്‌ബോള്‍ ഭ്രാന്തിന്റെ വലയിലേക്കാണ് ഹ്യൂണ്ടായ് ഗോളടിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ നീക്കം ഫൗളാണെന്ന് ബ്രസീലിയന്‍ ഫൂട്‌ബോള്‍ ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു.

ബ്രസീല്‍ ഫൂട്‌ബോളുമായി ബന്ധപ്പെട്ട പ്രയോഗങ്ങള്‍ ബിഎസ്എഫിന്റെ ബൗദ്ധിക സ്വത്താണ്. ഇതെടുത്തുപയോഗിക്കാന്‍ ഹ്യൂണ്ടായിക്ക് അവകാശമില്ല എന്നാണ് വാദം.

ഇത്തവണ ബ്രസീല്‍ ലോകകപ്പ് നേടിയാല്‍ ഹ്യൂണ്ടായിയുടെ ബ്രസീലിയന്‍ ഉപഭോക്താക്കള്‍ക്ക് ആറ് വര്‍ഷം വാറന്റി നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നു ഈ വീഡിയോ. സാധാരണ അഞ്ച് വര്‍ഷമാണ് വാറന്റി നല്‍കാറുള്ളത്. ബ്രസീല്‍ ആറാമതും ലോകകപ്പ് നേടുന്നതിനെ ആദരിക്കുകയാണ് ഹ്യൂണ്ടായ് ചെയ്യുന്നത്.

നടപ്പ് വര്‍ഷം ജനുവരി ഒന്നു മുതല്‍ ജൂലൈ 13 വരെ വില്‍ക്കുന്ന എല്ലാ കാറുകള്‍കള്‍ക്കും ആറ് വര്‍ഷത്തെ വാറന്റി നല്‍കും. ഈ പരസ്യത്തിലൂടെ ലോകകപ്പ് സംബന്ധമായി ബ്രസീലിലും, ലോകത്തെമ്പാടും നടക്കുന്ന ഊഹക്കച്ചോടത്തിലേക്ക് ചുളുവില്‍ കയറിയിരുന്ന നേട്ടമുണ്ടാക്കുകയാണ് ഹ്യൂണ്ടായ് ചെയ്യുന്നത്. ഇതിനാണ് ബിഎസ്എഫിന്റെ ഫൗള്‍ വിളി വന്നിരിക്കുന്നത്.

പരസ്യത്തില്‍ ബ്രസീലിയന്‍ സോക്കര്‍ ഫെഡറേഷന്റെ ലോഗോയോ മറ്റ് അടയാളങ്ങളോ ഉപയോഗിച്ചിട്ടില്ല. ബ്രസീല്‍ ദേശീയപതാക മാത്രമേ കാമുകയുള്ളൂ. എന്നാല്‍ ബ്രസീല്‍ ദേശീയ ടീമിന്റെ പ്രശസ്തിയെ സ്വന്തം കച്ചവടതാല്‍പര്യങ്ങള്‍ക്കുപയോഗിക്കുകയാണ് ഹ്യൂണ്ടായ് ചെയ്യുന്നത്. ഇത് ബിഎസ്എഫിന്റെ ബൗദ്ധിക സ്വത്തിനെ കവര്‍ന്നെടുക്കലാണ്.

വീഡിയോ ഇതിനകം തന്നെ യൂടൂബില്‍ വൈറലാകുകയും ഹ്യൂണ്ടായ് ഉദ്ദേശിച്ചതെല്ലാം നടക്കുകയും ചെയ്തിട്ടുണ്ട്. ഹ്യൂണ്ടായ് അധികൃതരെ തങ്ങളുടെ വക്കീല്‍ പോയി കാണുകയും കാര്യങ്ങള്‍ ധിപ്പിക്കുകയും ചെയ്തതാണ് ബിഎസ്എഫ് വക്താവ് അറിയിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഹ്യൂണ്ടായ് കൂട്ടാക്കുന്നില്ല.
വീഡിയോ
വീഡിയോ


Click it and Unblock the Notifications








