ദേ വന്നു-ദാ പോയി! സിനിമ സ്റ്റൈലിൽ കാർ മോഷ്ടിച്ച് ഹൈടെക്ക് കള്ളന്മാർ; വീഡിയോ
ഇന്ത്യയിലെ പല നഗരങ്ങളിലും വാഹന മോഷണം ഇപ്പോഴും ഒരു പ്രധാന പ്രശ്നമാണ്. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണിത്.

കാലങ്ങളായി, ഇത്തരം സംഭവങ്ങൾ കുറയ്ക്കുന്നതിനും മോഷ്ടിച്ച വാഹനങ്ങൾ ട്രാക്കുചെയ്യുന്നതിനുമായി പൊലീസ് പുതിയ സാങ്കേതിക വിദ്യകൾ കൊണ്ടുവന്നിട്ടുണ്ട്. എന്നിരുന്നാലും, അധികൃതർ പിടിക്കപ്പെടാതിരിക്കാൻ കള്ളന്മാരും പുതിയ ആശയങ്ങളും തന്ത്രങ്ങളും ഉപയോഗിച്ച് സ്വയം അപ്‌ഡേറ്റ് ചെയ്യുന്നതായി തോന്നുന്നു.

ഡൽഹിയിൽ പ്രതിദിനം 95 വാഹനങ്ങൾ മോഷണം പോകുന്നതായാണ് റിപ്പോർട്ട്. രാജ്യത്തുടനീളമുള്ള വാഹന മോഷണ കേസുകൾ പരിഗണിക്കുമ്പോൾ ഈ എണ്ണം വീണ്ടും വർധിക്കും.

സിനിമകളിൽ നാം കണ്ട് വണ്ടർ അടിച്ചിരുന്ന തരത്തിലുള്ള നൂതന ടെക്നിക്കുകൾ ഉപയോഗിച്ചാണ് ഇന്ന് കള്ളന്മാർ കാറുകൾ മോഷ്ടിക്കുന്നത്. ഗോൺ ഇൻ 60 സെക്കൻഡ്സ് എന്ന ഹോളിവുഡ് ചിത്രത്തിലേത് പോലെ നിമിഷങ്ങൾക്കുള്ളിലാണ് വാഹനങ്ങളുമായി ഇവർ കടന്നു കളയുന്നത്. 2000 -ത്തിൽ പുറത്തിറങ്ങിയ ഈ ഹോളിവുഡ് സിനിമയിൽ അല്പം ഓൾഡ് ട്രിക്കുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ഇന്നത്തെ ന്യൂ ജെൻ കള്ളന്മാർ വേറെ ലെവൽ ആണ്.

കൂടുതൽ ക്ലിയറായി പറഞ്ഞാൽ 2020 -ൽ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ നായകനായ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈയടിത്താലിൽ കാണിക്കുന്ന ടൈപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മോഷണങ്ങളാണ് ഇപ്പോൾ കള്ളന്മാുടെ ട്രെൻഡ് എന്ന് തോന്നുന്നു. വെറും തോന്നൽ മാത്രം അല്ലെന്നേ...ഇത്തരത്തിൽ വളരെ അനായാസമായി കാർ മോഷ്ടിച്ചു കൊണ്ടു പോയ ഒു സംഭവം കൂടെ ഞങ്ങൾ കാണിച്ചു തരാം.

മിനിറ്റുകൾക്കുള്ളിൽ വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന ഹ്യുണ്ടായി ക്രെറ്റ എസ്‌യുവി എത്ര ഈസിയായിട്ടാണ് കള്ളന്മാർ മോഷ്ടിച്ചതെന്ന് കാണിക്കുന്ന ഒരു വീഡിയോ ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നു.

TOI തങ്ങളുടെ യൂട്യൂബ് ചാനലിൽ ഈ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഡൽഹി നിസാമുദ്ദീൻ മേഖലയിലാണ് സംഭവം. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും വീടിനു മുന്നിൽ സ്ഥാപിച്ചിരുന്ന CCTV ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ വീഡിയോയിൽ, ഒരു ഹ്യുണ്ടായി ക്രെറ്റ വീടിന്റെ പുറത്ത് പാർക്ക് ചെയ്തിരിക്കുന്നത് കാണാം.

വീഡിയോയിൽ കാണുന്ന എസ്‌യുവി മുൻ തലമുറ ക്രെറ്റയാണ്. മറ്റൊരു മുൻ തലമുറ ഹ്യുണ്ടായി ക്രെറ്റ എസ്‌യുവി ഫ്രെയിമിലേക്ക് വന്ന് പാർക്ക് ചെയ്തിരിക്കുന്ന ക്രെറ്റയ്ക്ക് അടുത്തായി നിർത്തതായി കാണാം. ക്രെറ്റയിൽ നിന്ന് ആരും ആദ്യം ഇറങ്ങുന്നില്ല. കാറിനുള്ളിൽ ഇരിക്കുന്ന മോഷ്ടാക്കൾ ചുറ്റും ആളുകളുണ്ടോ എന്ന് നോക്കുകയും പ്രദേശത്തെ സർവയലൻസ് ക്യാമറ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു.

കാർ പാർക്ക് ചെയ്‌തിരുന്ന റോഡിന് അഭിമുഖമായി വീട്ടിൽ സ്ഥാപിച്ചിരുന്ന CCTV ക്യാമറ അവർ കണ്ടെത്തുന്നു. ക്യാമറ കണ്ടെത്തിക്കഴിഞ്ഞ്, മോഷ്ടാക്കളിൽ ഒരാൾ പിൻവശത്തെ ഡോർ തുറന്ന് വാഹനത്തിൽ നിന്ന് ഇറങ്ങുന്നു. ക്യാമറയിൽ തന്റെ മുഖം കാണാതിരിക്കാൻ മോഷ്ടാവ് ശ്രദ്ധിക്കുന്നു.

അയാൾ ഉടനെ നിലത്ത് ഇരുന്ന് പാർക്ക് ചെയ്തിരിക്കുന്ന ക്രെറ്റയുടെ ഡ്രൈവർ സൈഡ് ഡോറിലേക്ക് ഇഴഞ്ഞു നീങ്ങുന്നതായി കാണാം. മിനിറ്റുകൾക്കുള്ളിൽ കാർ അൺലോക്ക് ചെയ്യാൻ അവർക്ക് എങ്ങനെ സാധിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല. ഇവിടെയാണ് മുകളിൽ സൂചിപ്പിച്ച തമിഴ് സിനിമയിൽ കാണിക്കുന്ന ടെക്നിക് ഞങ്ങൾക്ക് ക്ലിക്ക് ആയത്.

പെട്ടെന്ന് തന്നെ കള്ളൻ ഡോർ തുറന്ന്, കാർ സ്റ്റാർട്ട് ചെയ്യുന്നു. മറ്റെ ക്രെറ്റയിലുണ്ടായിരുന്ന മറ്റ് മോഷ്ടാക്കൾ ആദ്യം വാഹനം എടുക്കുകയും രണ്ടാമത്തെ എസ്‌യുവി അതിനെ പിന്തുടരുകയും ചെയ്യുന്നു.

ഇത് ഒരു സമയം തന്നെ വളരെ കൗതുകവും, ഭയാനകവുമാണ്, കള്ളന്മാർ ഇപ്പോൾ കാറുകൾ അൺലോക്ക് ചെയ്യാനും അവ സ്റ്റാർട്ട് ചെയ്യാനും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു.

മിക്ക കാറുകളും, ഈ കാലഷട്ടത്തിൽ കീലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട് തുടങ്ങിയ സവിശേഷതകളുമായാണ് വരുന്നത്. പ്രോപ്പർ അറിവുള്ള ആർക്കും കാറിന്റെ സെക്യൂരിറ്റി അസാധുവാക്കാനും അൺലോക്ക് ചെയ്യാനും കഴിയുമെന്നതിനാൽ ഇത് ഈ കാറുകളെ കൂടുതൽ ദുർബലമാക്കുന്നു.
നിങ്ങളുടെ കാർ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കും?
ഈ ലേഖനം വായിക്കുന്ന നമ്മളിൽ ഭൂരിഭാഗവും കാറുള്ളവർ ആകാം, എന്നാൽ കുറച്ച് പേർ എങ്കിലും വീട്ടിലെ പോർച്ചിൽ കാർ പാർക്ക് ചെയ്യുന്നവർ ആയിരിക്കില്ല. നിങ്ങൾ ഒരു അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നതെങ്കിൽ മിക്കവാറും വീടിന് പുറത്താവും പാർക്കിംഗ് ചെയ്യേണ്ടി വരിക. വാഹനങ്ങൾ പുറത്ത് പാർക്ക് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മനസ്സിൽ ഉണ്ടായിരിക്കേണ്ട ചില ടിപ്പുകൾ ഇതാ.

• ആളൊഴിഞ്ഞ മൂലയിൽ പാർക്ക് ചെയ്യരുത്. പതിവായി കാൽനടയാത്രക്കാരുള്ള സ്ഥലത്ത് പാർക്ക് ചെയ്യുന്നതാണ് നല്ലത്.
• ശ്രദ്ധ ആകർഷിക്കാൻ കഴിയുന്ന സ്പോട്ട്‌ലൈറ്റിന് കീഴിൽ മോഷ്ടിക്കാൻ കള്ളന്മാർ ഇഷ്ടപ്പെടുന്നില്ല എന്നതിനാൽ വാഹനം പാർക്ക് ചെയ്യുന്നിടത്ത് നല്ല വെളിച്ചമുണ്ടെന്ന് എപ്പോഴും ഉറപ്പാക്കുക.

• സ്റ്റിയറിംഗ് ലോക്ക് അല്ലെങ്കിൽ ഗിയർബോക്സ് ലോക്കുകൾ പോലുള്ള സുരക്ഷാ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുക. മോഷ്ടാക്കൾ ഒരു കാർ മോഷ്ടിക്കാൻ ധാരാളം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നില്ല, അതിനാൽ ഇത്തരം ഉപകരണങ്ങൾ അവർക്ക് ബുദ്ധിമുട്ടാണ്.

• ഒരു GPS അധിഷ്ഠിത സുരക്ഷാ ഉപകരണം ഇൻസ്റ്റാൾ ചെയ്യുക. അത്തരം ഉപകരണങ്ങൾ നിങ്ങളുടെ വാഹനത്തിന്റെ ലൈവ് ലൊക്കേഷൻ നിങ്ങൾക്ക് കാണിച്ചു തരും, അവയിൽ ചിലത് വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ അലേർട്ടുകളും അയയ്‌ക്കും.


Click it and Unblock the Notifications








