വണ്ടിപ്രാന്തൻമാരേ നിങ്ങൾ ഇത് കാണാതെ പോകരുത്; ക്രെറ്റയുടെ മരണമാസ് മോഡിഫിക്കേഷൻ

വാഹനം വാങ്ങുക അതൊന്നു നന്നായിട്ട് മോഡിഫൈ ചെയ്യാതെ ചിലർക്ക് ഒരു സമാധാനവുമില്ല. ചില മോഡിഫിക്കേഷനൊക്കെ ലോക പരാജയങ്ങളായി പോകാറുണ്ട്. എന്നാൽ ചില വാഹനങ്ങളിലെ മോഡിഫിക്കേഷൻ കണ്ടാൽ കമ്പനിക്ക് ഇങ്ങനെ ഇറക്കാൻ വയ്യായിരുന്നോ എന്ന് പോലും തോന്നിപോകാറുണ്ട്. ഹ്യുണ്ടായി ക്രെറ്റയുടെ ഒരു അടിപൊളി മോഡിഫിക്കേഷൻ വീഡിയോ സോഷ്യൽ മീഡിയ വൈറലായിരിക്കുകയാണ്. അടിമുടി മോഡിഫൈ ചെയ്തിരിക്കുകയാണ് ഇ ഹ്യുണ്ടായി ക്രെറ്റ. വീഡിയോയിൽ വാഹത്തിൻ്റെ പിന്നിൽ നിന്നാണ് ആരംഭിക്കുന്നത്. പിന്നിൽ ഒരു വലിയ ഡിഫ്യൂസറും ഒരു പുതിയ പിൻ ബമ്പറും നൽകിയിരിക്കുകയാണ്.

മറ്റ് മോഡിഫിക്കേഷനുകളായി എടുത്ത് പറയേണ്ടത് ക്വാഡ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, രണ്ട് എയർ ഡാമുകൾ, ഒരു എൽഇഡി റെയിൻ ലൈറ്റ് എന്നിവയുണ്ട്. അതോടൊപ്പം തന്നെ പിന്നിലെ ഡിഫ്യൂസറിന്റെ മധ്യഭാഗത്തായി ഒരു നീല ടോ ഹുക്കും, ബംപറിൻ്റെ താഴത്തെ ഭാഗത്ത് അധിക എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയെല്ലാം മോഡിഫിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വാഹനത്തിൻ്റെ സൈഡ് പ്രൊഫൈലിലേക്ക് വന്നാൽ വൈഡ്‌ബോഡി കിറ്റിനൊപ്പം മോൾഡഡ് റിയർ, ഫ്രണ്ട് ഫെൻഡറുകൾ, സൈഡ് സ്‌കർട്ടുകൾ എന്നിവയും നൽകിയിട്ടുണ്ട്. ലോ-പ്രൊഫൈൽ ടയറുകളുള്ള കൂറ്റൻ 20 ഇഞ്ച് അലോയ് വീലുകളുടെ സെറ്റാണ് മറ്റൊരു പ്രധാന സവിശേഷതയായി എടുത്തു പറയേണ്ടത്. ഹൈഗ്ലോസ് കറുപ്പിൽ തീർത്തിരിക്കുന്ന ടയറുകൾ വാഹനത്തിൻ്റെ ലുക്ക് വർധിപ്പിക്കാൻ സഹായിക്കുന്നു.

മുന്നിൽ ഒരു വലിയ സ്കൂപ്പുള്ള ഒരു കസ്റ്റം ബോണറ്റിൽ എയർ സ്കൂപ്പ് നൽകിയിരിക്കുന്നു. അതോടൊപ്പം തന്നെ മുൻവശത്തെ പ്രധാന ഹൈലൈറ്റ് വലിയ ഫ്രണ്ട് ഗ്രില്ലും ഒരു കസ്റ്റം ഫ്രണ്ട് ബമ്പറുമാണ്. ആഫ്റ്റർ മാർക്കറ്റ് ഹെഡ്‌ലൈറ്റുകളും ഫ്രണ്ട് സ്പ്ലിറ്ററും ഉണ്ട്. ഇത് മൊത്തത്തിൽ ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഒരു വൈൽഡ് ലുക്കാണ് നൽകുന്നതെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് ഹ്യുണ്ടായി ക്രെറ്റ വാഗ്ദാനം ചെയ്യുന്നത്. ഏഴ് വേരിയന്റുകളില്‍ ക്രെറ്റ വാങ്ങാം. 4 ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഓഫറിലുണ്ട്. അടുത്തിടെ ക്രെറ്റ കാറുകള്‍ക്ക് ഹ്യുണ്ടായി 13000 രൂപ വരെ കൂട്ടിയിരുന്നു. നിലവില്‍ ഹ്യുണ്ടായി ക്രെറ്റക്ക് 11 ലക്ഷം മുതല്‍ 20.42 ലക്ഷം രൂപ വരെയാണ് വില.

അടുത്തിടെ 2025 ഓട്ടോ എക്സ്പോയില്‍ വെച്ചാണ് ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് പുറത്തിറക്കിയത്. ആമുഖ വിലയായി 17.99 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നര്. 42 kWh, 51 kWh ബാറ്ററി പായ്ക്കുകള്‍ ലഭിക്കുന്ന ക്രെറ്റക്ക് 390 കിലോമീറ്റര്‍ മുതല്‍ 473 കിലോമീറ്റര്‍ വരെയാണ് റേഞ്ച് പറയുന്നത്. ലോംഗ് റേഞ്ച് പതിപ്പ് 7.9 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Take a Poll

മാത്രമല്ല, ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 58 മിനിറ്റിനുള്ളില്‍ ബാറ്ററികള്‍ 10-80 ശതമാനവും 11kW വാള്‍ ബോക്‌സ് ചാര്‍ജര്‍ ഉപയോഗിച്ച് നാല് മണിക്കൂറിനുള്ളില്‍ 10-100 ശതമാനവും ചാര്‍ജ് ചെയ്യാന്‍ കഴിയും. ബാഹ്യ ഉപകരണങ്ങള്‍ക്ക് പവര്‍ നല്‍കാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്ന വെഹിക്കിള്‍ ടു ലോഡ് (V2L) ഫീച്ചറുകം ഈ ഇലക്ട്രിക് വാഹനം വാഗ്ദാനം ചെയ്യുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

FAQs
ഹ്യുണ്ടായി ക്രെറ്റയുടെ വില എത്രയാണ്?

നിലവില്‍ ഹ്യുണ്ടായി ക്രെറ്റക്ക് 11 ലക്ഷം മുതല്‍ 20.42 ലക്ഷം രൂപ വരെയാണ് വില.

ക്രെറ്റ ഇവിയുടെ പവർ ഫിഗറുകൾ എത്ര?

42 kWh, 51 kWh ബാറ്ററി പായ്ക്കുകള്‍ ലഭിക്കുന്ന ക്രെറ്റക്ക് 390 കിലോമീറ്റര്‍ മുതല്‍ 473 കിലോമീറ്റര്‍ വരെയാണ് റേഞ്ച് പറയുന്നത്

DriveSpark Automotive

More from DriveSpark

Article Published On: Monday, March 17, 2025, 14:03 [IST]
English summary
Hyundai creta modified with body kit looks stunning viral video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X