'ഇരുട്ടിൻ്റെ ആത്മാവ്' പോലെ നൈറ്റ് എഡീഷൻ മോഡിഫിക്കേഷൻ, ക്രെറ്റ എൻ ലൈനിൻ്റെ കിടിലൻ വീഡിയോ

മോഡിഫിക്കേഷനുകൾ എല്ലാ വാഹനങ്ങൾക്കും ചേരണം എന്നില്ല, എന്നാൽ ഹ്യുണ്ടായിയുടെ ഏതൊരു മോഡലുകൾ എടുത്താലും എത്രയൊക്കെ മോഡിഫിക്കേഷൻ നടത്തിയാലും ആരും വൃത്തിക്കേട് പറയില്ല എന്ന ഗ്യാരൻ്റിയുണ്ട്. 2024 മോഡൽ ക്രെറ്റ എൻ ലൈനിൻ്റെ ഒരു മോഡിഫിക്കേഷൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കൂടുതൽ മോഡിഫിക്കേഷൻ വിശദാംശങ്ങളിലേക്ക് നോക്കിയാലോ.

വിഐജി ഓട്ടോ ആക്സസറീസ് ആണ് വീഡിയോ യൂട്യൂബിൽ പങ്കിട്ടിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ക്രെറ്റ എസ് (ഓപ്ഷണൽ) വേരിയൻ്റായ കാറിൽ ചെയ്തിട്ടുള്ള എല്ലാ മോഡുകളും വിശദീകരിച്ചിരിക്കുകയാണ് വീഡിയോയിൽ. ഇവിടെ വരുത്തിയ പരിഷ്കാരങ്ങൾ പൂർണ്ണമായും കോസ്മറ്റിക്ക് മാറ്റമാണ്. യൂട്യൂബർ ഈ പരിഷ്‌ക്കരണത്തെ എൻ-ലൈൻ നൈറ്റ് എഡിഷൻ കൺവേർഷൻ എന്നാണ് വിളിക്കുന്നത്.

എസ്‌യുവിയുടെ മുൻവശത്ത് നിന്ന് തുടങ്ങിയാൽ, ക്രെറ്റ എൻ-ലൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചുവന്ന ഇൻസെർട്ടുകൾ ഉപയോഗിച്ച് സിൽവർ സ്‌കിഡ് പ്ലേറ്റ് കറുപ്പ് നിറത്തിൽ വീണ്ടും പെയിൻ്റ് ചെയ്തിട്ടുണ്ട്. പ്രീ-ഫേസ്‌ലിഫ്റ്റ് ക്രെറ്റയിൽ ലഭ്യമായിരുന്ന ക്രെറ്റ നൈറ്റ് എഡിഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗ്ലോസ് ബ്ലാക്ക് തീം വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

ഉയർന്ന മോഡൽ എന്ന നിലയിൽ, അലോയ് വീലുകൾ, എൽഇഡി ലൈറ്റുകൾ, ഇലക്ട്രിക് ORVM-കൾ എന്നിവയും അതിലേറെയും പോലെയുള്ള എല്ലാ സംവിധാനങ്ങളുമായിട്ടാണ് കാർ വരുന്നത്. 2024ലെ ക്രെറ്റ എൻ-ലൈനിൽ നിന്ന് കടമെടുത്ത 17 ഇഞ്ച് അലോയ് വീലുകൾ 18 ഇഞ്ചായി ഉയർത്തിയിട്ടുണ്ട്. കാർ ക്രോം ഡിലീറ്റ് ചെയ്യുകയും, സിൽവർ സി-പില്ലർ പാനൽ, റൂഫ് റെയിലുകൾ, സൈഡ് സ്‌കിഡ് പ്ലേറ്റുകൾ എന്നിവയും ഗ്ലോസ് ബ്ലാക്ക് ആക്കി മാറ്റിയിട്ടുണ്ട്. എന്നിരുന്നാലും, എസ്‌യുവിയുടെ സൈഡ് പ്രൊഫൈലിൽ ചുവന്ന ഇൻസെർട്ടുകളൊന്നും നൽകിയിട്ടില്ല.

എബിഎസ് സ്പോർട്സ് സ്പോയിലറാണ് പിൻഭാഗത്തെ ഏറ്റവും ശ്രദ്ധേയമായ മോഡിഫിക്കേഷൻ എന്ന് പറയാൻ സാധിക്കുന്ന ഒന്ന്. ഇത് ഇന്തോനേഷ്യയിൽ നിർമ്മിച്ച സ്‌പോയിലറാണെന്ന് ഹോസ്റ്റ് പരാമർശിക്കുന്നു. മറ്റ് കൂട്ടിച്ചേർക്കലുകളിൽ ചുവന്ന ഇൻസെർട്ടുകളുള്ള ഒരു സ്കിഡ് പ്ലേറ്റും വ്യാജ എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും ഉൾപ്പെടുന്നുണ്ട്. സാധാരണ റിഫ്‌ളക്ടറുകൾ എൽഇഡി റിഫ്‌ളക്ടറുകളാക്കി നവീകരിച്ചിരിക്കുകയാണ്. പിന്നിൽ ഒരു ചെറിയ കൂട്ടിച്ചേർക്കൽ നൈറ്റ് എഡിഷൻ ബാഡ്ജാണ്.

ഇൻ്റീരിയറിന് സ്‌പോർട്ടിയർ ലുക്ക് നൽകുന്നതിനായി സീറ്റ് കവറുകൾ ചുവന്ന ഇൻസെർട്ടുകളും ത്രെഡിംഗും സഹിതം കറുപ്പ് നിറത്തിൽ തീർത്തിരിക്കുന്നു. പ്രീമിയം-നെസ് വർദ്ധിപ്പിക്കുന്നതിന് നാല് വാതിലുകളിലും സിൽവർ സ്ട്രിപ്പുള്ള ഷാഡോ ആംബിയൻ്റ് ലൈറ്റിംഗ് ചേർത്തിട്ടുണ്ട്. സ്റ്റിയറിംഗ് വീലും ഫ്ലോർ മാറ്റുകളും എൻ-ലൈൻ ക്രെറ്റയുടെ അതേ തീം തന്നെയാണ് പിന്തുടരുന്നത്.

158 bhp കരുത്തിൽ പരമാവധി 253 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ക്രെറ്റ N ലൈനിന്റെ ഹൃദയം പെർഫോമൻസ് വണ്ടിയല്ലേ മൈലേജൊന്നും ഉണ്ടാവില്ലെന്ന് കരുതിയിരിക്കുന്നവർക്ക് അതും തെറ്റി. ഹ്യുണ്ടായി പറയുന്നതനുസരിച്ച് ക്രെറ്റ N ലൈൻ മാനുവലിന് 18 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 18.2 കിലോമീറ്ററുമാണ് മൈലേജ്.

വലിയ പനോരമിക് റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇൻസ്ട്രുമെൻ്റേഷനും ഇൻഫോടെയ്ൻമെൻ്റിനുമായി ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകൾ, ഡ്യുവൽ ഡാഷ് ക്യാം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ബോസിൽ നിന്നുള്ള 8-സ്പീക്കർ ഓഡിയോ സിസ്റ്റം തുടങ്ങിയവയെല്ലാം പെർഫോമൻസ് എസ്‌യുവിയെ ആഡംബരത്തമുള്ളതാക്കുന്നുമുണ്ട്. 6 എയർബാഗുകൾ, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, 360-ഡിഗ്രി ക്യാമറകൾ, ടിപിഎംഎസ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ലെവൽ 2 ADAS എന്നിവയെല്ലാമാണ് സേഫ്റ്റിക്കായി ഒരുക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, April 9, 2024, 11:35 [IST]
English summary
Hyundai creta n line 2024 complete cosmetic modification watch viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X