പുത്തൻ പോലെ തന്നെ യൂസ്ഡ് കാർ വിപണിയിലും കണ്ണിലുണ്ണിയായി Hyundai Creta

പുത്തൻ കാർ മാർക്കറ്റ് പോലെ തന്നെ ഇന്ത്യയിൽ യൂസ്ഡ് കാർ വിപണിയും വളരെ വലുതും ജനപ്രിയവുമാണ്. ഇടി ഓട്ടോ പുറത്തുവിടുന്ന റിപ്പോർട്ട് അനുസരിച്ച്, പ്രീ-ഓൺഡ് മാർക്കറ്റിൽ ഹ്യുണ്ടായി ക്രെറ്റയാണ് ഏറ്റവും അഭികാമ്യമായ എസ്‌യുവി.

പുത്തൻ പോലെ തന്നെ യൂസ്ഡ് കാർ വിപണിയിലും കണ്ണിലുണ്ണിയായി Hyundai Creta

ഒരു വ്യക്തി 11 മുതൽ 12 ലക്ഷം രൂപ വരെ ബജറ്റിൽ ഒരു അഞ്ച് സീറ്റർ എസ്‌യുവി തെരയുകയാണെങ്കിൽ, ഏകദേശം 3.5 വർഷം പഴക്കമുള്ള ക്രെറ്റ തന്നെ ആയിരിക്കും അവരുടെ ഏറ്റവും മികച്ച ചോയ്സ്.

പുത്തൻ പോലെ തന്നെ യൂസ്ഡ് കാർ വിപണിയിലും കണ്ണിലുണ്ണിയായി Hyundai Creta

ഇനി ഏകദേശം 8 മുതൽ 9 ലക്ഷം രൂപ വരെ വിലയുള്ള ഒരു സെക്കൻഡ് ഹാൻഡ് വാഹനം തെരയുന്ന ആളുകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോംപാക്ട് എസ്‌യുവിയായി മാരുതി സുസുക്കി വിറ്റാര ബ്രെസ നിലകൊള്ളുന്നു. ഇനി ഏറ്റവും ജനപ്രിയമായ ഏഴ് സീറ്റർ എസ്‌യുവിയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ഏകദേശം 4.5 വർഷം പഴക്കമുള്ള ടൊയോട്ട ഫോർച്യൂണറായിരിക്കും ജനങ്ങളുടെ ചോയ്സ്.

പുത്തൻ പോലെ തന്നെ യൂസ്ഡ് കാർ വിപണിയിലും കണ്ണിലുണ്ണിയായി Hyundai Creta

യൂസ്ഡ് കാർ വിപണി ഇപ്പോഴും ഇന്ത്യയിൽ ശക്തമാണ്, ഇതിന് നിരവധി കാരണങ്ങളുണ്ട്. പല വിൽപ്പനക്കാരും ഇപ്പോൾ കാറിന് വാറന്റി നൽകുന്നു അല്ലെങ്കിൽ അവർ ഉപഭോക്താക്കൾക്ക് പണം തിരികെ നൽകും എന്ന തരത്തിലുള്ള വിശ്വാസ്യത വാഗ്ദാനം ചെയ്യുന്നു.

പുത്തൻ പോലെ തന്നെ യൂസ്ഡ് കാർ വിപണിയിലും കണ്ണിലുണ്ണിയായി Hyundai Creta

ഇത് ഉപയോഗിച്ച വാഹനം വാങ്ങുമ്പോൾ വാങ്ങുന്നയാളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. മറ്റൊരു കാരണം കൊറോണ വൈറസ് ആണ്. ആളുകൾ ഇപ്പോൾ യാത്രയ്ക്ക് സ്വന്തം വാഹനം ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു, പലരും ഇന്ന് പൊതു ഗതാഗത സംധിനങ്ങൾ ഒഴിവാക്കുന്നു. അതിനാൽ, പല ആളുകളും തങ്ങളുടെ ഇഷ്ട മോഡലിന്റെ പുതിയത് വാങ്ങാനാവാതെ അതിന്റെ സെക്കൻഡ് ഹാൻഡ് പതിപ്പ് വാങ്ങുന്നു.

പുത്തൻ പോലെ തന്നെ യൂസ്ഡ് കാർ വിപണിയിലും കണ്ണിലുണ്ണിയായി Hyundai Creta

ഹ്യുണ്ടായി ക്രെറ്റ ആദ്യമായി അവതരിപ്പിച്ചത് മുതൽ ഇന്ത്യയിൽ വളരെ ജനപ്രിയമായ വാഹനമാണ്. എന്നിരുന്നാലും, അതിനുശേഷം എസ്‌യുവിയുടെ വില നിർമ്മാതാക്കൾ വർധിപ്പിച്ചു.

പുത്തൻ പോലെ തന്നെ യൂസ്ഡ് കാർ വിപണിയിലും കണ്ണിലുണ്ണിയായി Hyundai Creta

മിഡ് സൈസ് എസ്‌യുവികളുടെ താഴ്ന്ന വകഭേദങ്ങൾ യഥാർത്ഥത്തിൽ അധികം എക്യുപ്മെന്റുകളോ ഫീച്ചറുകളോ ആയി വരുന്നില്ല, അതിനാൽ ആളുകൾ നന്നായി മെയിന്റെയിൻ ചെയ്ത സെക്കൻഡ് ഹാൻഡ് മോഡൽ തെരഞ്ഞെടുക്കാൻ തീരുമാനിക്കുന്നു, കാരണം അതിൽ അത്യാവശം മികച്ച ഫീച്ചറുകളും, വാങ്ങുന്നയാൾക്ക് പർച്ചേസിൽ കുറച്ച് പണം ലാഭിക്കാൻ കഴിയും എന്നതാണ്.

പുത്തൻ പോലെ തന്നെ യൂസ്ഡ് കാർ വിപണിയിലും കണ്ണിലുണ്ണിയായി Hyundai Creta

ക്രെറ്റ നിരവധി വേരിയന്റുകളിലും എഞ്ചിൻ ഓപ്ഷനുകളിലും ലഭ്യമാണ്. അതിനാൽ, വാങ്ങുന്നവർക്ക് തെരഞ്ഞെടുക്കാൻ കാര്യമായ ഓപ്ഷനുകളുണ്ട്. മൂന്ന് എഞ്ചിനുകൾ ഓപ്ഷനുകൾ തന്നെ വാഹനത്തിലുണ്ട്.

പുത്തൻ പോലെ തന്നെ യൂസ്ഡ് കാർ വിപണിയിലും കണ്ണിലുണ്ണിയായി Hyundai Creta

ആദ്യത്തേത് 115 bhp പരമാവധി പവറും 144 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഇത് വരുന്നത്.

പുത്തൻ പോലെ തന്നെ യൂസ്ഡ് കാർ വിപണിയിലും കണ്ണിലുണ്ണിയായി Hyundai Creta

1.5 ലിറ്റർ ഡീസൽ എഞ്ചിൻ 115 bhp പരമാവധി കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

പുത്തൻ പോലെ തന്നെ യൂസ്ഡ് കാർ വിപണിയിലും കണ്ണിലുണ്ണിയായി Hyundai Creta

സ്‌പോർട്ടിനെസ്സിന്റെ ഒരു സൂചനയുള്ള ക്രെറ്റ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക്, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉണ്ട്. ഇത് പരമാവധി 140 bhp പവറും 242 Nm torque ഉം ഉത്പാദിപ്പിക്കുന്നു. പാഡിൽ ഷിഫ്റ്ററുകളോട് കൂടിയ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ടർബോ പെട്രോൾ ഇണചേരുന്നു.

പുത്തൻ പോലെ തന്നെ യൂസ്ഡ് കാർ വിപണിയിലും കണ്ണിലുണ്ണിയായി Hyundai Creta

മാരുതി സുസുക്കി വിറ്റാര ബ്രെസ

ലോഞ്ച് ചെയ്തതു മുതൽ കോം‌പാക്ട് എസ്‌യുവി വിപണിയിൽ ബ്രെസ മറ്റ് മോഡലുകളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. 2020 -ഓടെ, മാരുതി സുസുക്കി ബ്രെസയ്‌ക്കൊപ്പം വാഗ്ദാനം ചെയ്ത 1.3-ലിറ്റർ, ഡീസൽ എഞ്ചിൻ നിർത്തലാക്കുകയും പകരം 1.5-ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ നൽകുകയും ചെയ്തു.

പുത്തൻ പോലെ തന്നെ യൂസ്ഡ് കാർ വിപണിയിലും കണ്ണിലുണ്ണിയായി Hyundai Creta

ഡീസൽ എഞ്ചിൻ കുറഞ്ഞ അറ്റകുറ്റപ്പണികൾക്കും മികച്ച ഇന്ധനക്ഷമതയ്ക്കും പേരുകേട്ടതാണ്. അതുകൊണ്ട് തന്നെ ആളുകൾ ഇപ്പോഴും ഡീസൽ എൻജിനുള്ള വിറ്റാര ബ്രെസയെ തെരയുകയാണ്.

പുത്തൻ പോലെ തന്നെ യൂസ്ഡ് കാർ വിപണിയിലും കണ്ണിലുണ്ണിയായി Hyundai Creta

മാത്രമല്ല, ഒരു മാരുതി സുസുക്കി വാങ്ങുക എന്നതിനർത്ഥം അത് കുറഞ്ഞ ചിലവിൽ സ്പെയർ പാർട്സുകളും ഇന്ത്യയിലെ ഏറ്റവും മികച്ച സർവ്വീസ് ശൃംഖലയും നൽകുമെന്നാണ്. മാരുതി സുസുക്കി ബ്രാൻഡുമായി ബന്ധപ്പെട്ട ഒരു പ്രത്യേക വിശ്വാസ ഘടകവുമുണ്ട് എന്നതും യാഥാർഥ്യമാണ്.

പുത്തൻ പോലെ തന്നെ യൂസ്ഡ് കാർ വിപണിയിലും കണ്ണിലുണ്ണിയായി Hyundai Creta

ടൊയോട്ട ഫോർച്യൂണർ

നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും പഴയ ഏഴ് സീറ്റർ എസ്‌യുവിയായിരിക്കാം ഫോർച്യൂണർ. എന്നാൽ ഇപ്പോഴും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണിത്.

പുത്തൻ പോലെ തന്നെ യൂസ്ഡ് കാർ വിപണിയിലും കണ്ണിലുണ്ണിയായി Hyundai Creta

എസ്‌യുവിയുടെ പരിപാലനച്ചെലവ് വളരെ കുറവാണ്, ഇത് ടൊയോട്ടയുടെ വിശ്വാസ്യതയോടെയാണ് വരുന്നത്. അതുകൊണ്ട് ഉപയോഗിച്ച ടൊയോട്ട വാഹനങ്ങൾ വാങ്ങാൻ ആളുകൾക്ക് ഭയമില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai creta still shines in the used car market as the most wanted mid size suv
Story first published: Tuesday, January 25, 2022, 18:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X