25 ലക്ഷം രൂപയില്‍ താഴെ വിലയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന കാറുകള്‍

കഴിഞ്ഞ കുറച്ച് നാളുകളായി, വാഹന നിര്‍മാതാക്കള്‍ പ്രീമിയം, ചെറിയ വിലയുള്ള കാറുകളില്‍ പോലും നിരവധി ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത് നാം കണ്ടിട്ടുണ്ട്.

25 ലക്ഷം രൂപയില്‍ താഴെ വിലയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന കാറുകള്‍

വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങള്‍ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകള്‍ വരെ, ഇന്ത്യയിലെ കാറുകളില്‍ അവതരിപ്പിച്ചിട്ടുള്ള ഹൈ-എന്‍ഡ് ഫീച്ചറുകള്‍ ധാരാളം ഉണ്ട്. ഇന്ത്യന്‍ കാര്‍ വാങ്ങുന്നവര്‍ക്കിടയില്‍ അത്തരത്തിലുള്ള ഒരു ജനപ്രിയ സവിശേഷത വെന്റിലേറ്റഡ്/കൂള്‍ഡ് സീറ്റുകളാണ്.

25 ലക്ഷം രൂപയില്‍ താഴെ വിലയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന കാറുകള്‍

നിങ്ങള്‍ ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, 25 ലക്ഷം രൂപയില്‍ താഴെയുള്ള വെന്റിലേറ്റഡ് സീറ്റുകളുള്ള കാറുകളുടെ ഒരു പട്ടികയാണ് ഞങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നത്. അവ ഏതെല്ലാമെന്ന് നോക്കാം.

25 ലക്ഷം രൂപയില്‍ താഴെ വിലയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന കാറുകള്‍

ഹ്യുണ്ടായി ക്രെറ്റ

2015-ല്‍ ഹ്യുണ്ടായി ക്രെറ്റയുടെ തുടക്കം മുതല്‍ തന്നെ ഫ്രണ്ട് സീറ്റുകള്‍ വെന്റിലേറ്റ് ചെയ്തിട്ടുണ്ട്. രണ്ടാം തലമുറ ക്രെറ്റയില്‍ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും സജ്ജീകരിച്ചിരിക്കുന്നു, പ്രത്യേകിച്ചും SX (O) ട്രിമ്മില്‍ (ടോപ്പ്-സ്‌പെക്ക് വേരിയന്റ്) വില 16 ലക്ഷം രൂപ മുതല്‍ 18 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

25 ലക്ഷം രൂപയില്‍ താഴെ വിലയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന കാറുകള്‍

കിയ സെല്‍റ്റോസ്

കിയ സെല്‍റ്റോസ് HT ലൈന്‍, GT ലൈന്‍ തിരഞ്ഞെടുത്ത വേരിയന്റുകളില്‍ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നു. കിയ സെല്‍റ്റോസ് HTX+ വേരിയന്റിന് 16.39 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) വിലയില്‍ വാഗ്ദാനം ചെയ്യുന്നു, അതേസമയം കിയ സെല്‍റ്റോസ് GT ലൈന്‍ വേരിയന്റിന് 16 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെ (എക്‌സ്‌ഷോറൂം) വിലയുണ്ട്.

25 ലക്ഷം രൂപയില്‍ താഴെ വിലയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന കാറുകള്‍

ടാറ്റ ഹാരിയര്‍

നെക്സോണിന് സമാനമായി, മുന്‍ സീറ്റുകള്‍ വെന്റിലേറ്റ് ചെയ്യുന്ന കാസിരംഗ എഡിഷനും ടാറ്റ ഹാരിയറിനു ലഭിച്ചിട്ടുണ്ട്. മാത്രമല്ല, എസ്‌യുവിയുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന്റെ XZ+ വേരിയന്റിലും ഈ സവിശേഷത വാഗ്ദാനം ചെയ്യുന്നു. ടാറ്റ ഹാരിയര്‍ XZ+ വേരിയന്റിന് 20.38 ലക്ഷം രൂപയും കാസിരംഗ എഡിഷന്‍ വേരിയന്റിന് 20.55 ലക്ഷം രൂപയുമാണ് (രണ്ടും എക്സ്ഷോറൂം വില) വില.

25 ലക്ഷം രൂപയില്‍ താഴെ വിലയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന കാറുകള്‍

എംജി ഹെക്ടര്‍

എംജി ഹെക്ടറിന് കഴിഞ്ഞ വര്‍ഷം വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ് ഫീച്ചര്‍ ലഭിച്ചു, എന്നിരുന്നാലും ഈ ഫീച്ചര്‍ ടോപ്പ്-എന്‍ഡ് ഷാര്‍പ്പ് വേരിയന്റില്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. 19.48 ലക്ഷം രൂപയ്ക്ക് (എക്‌സ്‌ഷോറൂം) ഹെക്ടര്‍ ഷാര്‍പ്പ് വേരിയന്റിനെ എംജി വാഗ്ദാനം ചെയ്യുന്നു.

25 ലക്ഷം രൂപയില്‍ താഴെ വിലയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന കാറുകള്‍

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍

ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും ലഭിക്കുന്നു. റേഞ്ച്-ടോപ്പിംഗ് ഡൈനാമിക് ലൈന്‍ ടോപ്ലൈന്‍ ട്രിമ്മില്‍ ഇത് ലഭ്യമാണ്. ഫോക്‌സ്‌വാഗണ്‍ ഡൈനാമിക് ലൈന്‍ ടോപ്ലൈന്‍ വേരിയന്റുകളുടെ വില 14.56 ലക്ഷം (MT), 15.90 ലക്ഷം (AT) എന്നിങ്ങനെയാണ്.

25 ലക്ഷം രൂപയില്‍ താഴെ വിലയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന കാറുകള്‍

ഹ്യുണ്ടായി അല്‍കസാര്‍

18.84 ലക്ഷം രൂപ മുതല്‍ 20.25 ലക്ഷം രൂപ വരെ (എക്‌സ്‌ഷോറൂം) വിലയുള്ള ഹ്യുണ്ടായി അല്‍കസാര്‍ സിഗ്‌നേച്ചര്‍ വേരിയന്റിന് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും ലഭിക്കുന്നുണ്ട്. മൂന്ന് നിരകളുള്ള എസ്‌യുവിക്ക് സിഗ്‌നേച്ചര്‍ (O) AT വേരിയന്റുകളില്‍ ഏഴ് സീറ്റുകളും ലഭിച്ചിട്ടുണ്ട്.

25 ലക്ഷം രൂപയില്‍ താഴെ വിലയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന കാറുകള്‍

സ്‌കോഡ കുഷാക്ക്

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളോട് കൂടിയ കുഷാക്ക് സ്‌റ്റൈല്‍ വേരിയന്റ് (ടോപ്പ്-സ്‌പെക്ക്) സ്‌കോഡ വാഗ്ദാനം ചെയ്യുന്നു. ഈ സവിശേഷതയുള്ള ഒരേയൊരു വേരിയന്റാണിത്, വില 15.09 ലക്ഷം മുതല്‍ 18.79 ലക്ഷം രൂപ വരെ വ്യത്യാസപ്പെടുന്നു (രണ്ടും എക്സ്‌ഷോറൂം വിലകളാണ്).

Article Published On: Saturday, July 16, 2022, 13:19 [IST]
English summary
Hyundai creta to skoda kushaq find here some cars with ventilated seats under rs 25 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X