മൂന്ന് വര്‍ഷത്തെ നിയമ പോരാട്ടം, ഒടുവില്‍ എലാന്‍ട്ര ഉടമയ്ക്ക് നീതി ലഭിച്ചു

നീതി കിട്ടാനായി കാത്തിരുന്നത് മൂന്ന് വര്‍ഷം, എന്നിട്ടും വിട്ട് കൊടുക്കാതെ പോരാടിയ ആ ദൃഢമായ മനസിന് മുന്നില്‍ അവര്‍ തോറ്റു. സിമന്ത ദത്ത എന്ന മുപ്പത്തിയൊന്നുകാരനാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയില്‍ ഏതാണ്ട് മൂന്ന് വര്‍ഷത്തെ നിയമ യുദ്ധത്തിലേര്‍പ്പെട്ട വ്യക്തി. ബെംഗലുരു ആസ്ഥാനമായ ഐടി കമ്പനിയുടെ വൈസ് പ്രസിഡന്റാണ് സിമാന്ത ദത്ത.

മൂന്ന് വര്‍ഷത്തെ നിയമ പോരാട്ടം, ഒടുവില്‍ എലാന്‍ട്ര ഉടമയ്ക്ക് നീതി ലഭിച്ചു

2015 -ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സ്വദേശമായ അസമിലെ മാര്‍ഗരിറ്റയില്‍ നിന്നും ബെംഗലൂരുവിലേക്ക് തന്റെ 2013 മോഡല്‍ ഹ്യുണ്ടായി എലാന്‍ട്ര കാര്‍ കൊണ്ടുവരണമായിരുന്നു ദത്തയ്ക്ക്.

മൂന്ന് വര്‍ഷത്തെ നിയമ പോരാട്ടം, ഒടുവില്‍ എലാന്‍ട്ര ഉടമയ്ക്ക് നീതി ലഭിച്ചു

ഇതിനായി അദ്ദേഹം അഗര്‍വാള്‍ പാക്കേഴ്‌സ് ആന്‍ഡ് മൂവേഴ്‌സ് എന്ന സ്ഥാപനത്തെ സമീപിച്ചു. കാര്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താന്‍ വേണ്ടി 43,670 രൂപയാണ് ദത്ത ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജായി ഈ സ്ഥാപനത്തിന് നല്‍കിയത്.

Most Read:2019 ഹോണ്ട CB യുണീക്കോണ്‍ 150 എബിഎസ് വിപണിയില്‍

മൂന്ന് വര്‍ഷത്തെ നിയമ പോരാട്ടം, ഒടുവില്‍ എലാന്‍ട്ര ഉടമയ്ക്ക് നീതി ലഭിച്ചു

2015 ഒക്ടോബര്‍ 9 -ന് കാര്‍ ഏറ്റെടുത്ത സ്ഥാപനം 2015 ഒക്ടോബര്‍ 26 -ന് ദത്ത ആവശ്യപ്പെട്ട പ്രകാരം ബെംഗലൂരുവില്‍ ഡെലിവറി ചെയ്യാമെന്നും ഉറപ്പ് നല്‍കി. എന്നാല്‍ പറഞ്ഞ തീയ്യതിയ്ക്ക് കാര്‍ എത്താത്തതിനെ തുടര്‍ന്ന് ദത്ത ബെംഗലൂരുവിലെ ലാല്‍ബാഗിലുള്ള ഇവരുടെ ഓഫീസിനെ സമീപിച്ചു.

മൂന്ന് വര്‍ഷത്തെ നിയമ പോരാട്ടം, ഒടുവില്‍ എലാന്‍ട്ര ഉടമയ്ക്ക് നീതി ലഭിച്ചു

ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ഇവരെ ചെന്ന് കണ്ടതിന് ശേഷം ഒടുവില്‍ 2015 നവംബര്‍ 6 -ന് ഡൊംലൂരുള്ള സര്‍വ്വീസ് സ്റ്റേഷനില്‍ ഹ്യുണ്ടായി എലാന്‍ട്ര എത്തിയെന്ന വിവരം സിമാന്ത ദത്തയെ തേടിയെത്തി.

മൂന്ന് വര്‍ഷത്തെ നിയമ പോരാട്ടം, ഒടുവില്‍ എലാന്‍ട്ര ഉടമയ്ക്ക് നീതി ലഭിച്ചു

എന്നാല്‍ ഡെലിവറി സമയത്ത് വെള്ളം കയറിയ അവസ്ഥയിലായിരുന്നു കാര്‍. മാത്രമല്ല, അസമില്‍ നിന്നും ബെംഗലൂരുവിലേക്കുള്ള യാത്രാമദ്ധ്യേ കാറിന് കാര്യമായ കേടുപാടുകളും പറ്റിയിരുന്നു. ഉപയോഗശൂന്യമായ ഹ്യുണ്ടായി എലാന്‍ട്ര സിമാന്ത ദത്തിന് നല്‍കി ഈ സ്ഥാപനം തടിതപ്പി.

മൂന്ന് വര്‍ഷത്തെ നിയമ പോരാട്ടം, ഒടുവില്‍ എലാന്‍ട്ര ഉടമയ്ക്ക് നീതി ലഭിച്ചു

പക്ഷേ, തന്റെ കാറിന് സംഭവിച്ച കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യവുമായി ദത്ത ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചു. നീണ്ട മൂന്ന് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ദത്തയ്ക്ക് അനുകൂലമായി കോടതി വിധി വന്നു.

മൂന്ന് വര്‍ഷത്തെ നിയമ പോരാട്ടം, ഒടുവില്‍ എലാന്‍ട്ര ഉടമയ്ക്ക് നീതി ലഭിച്ചു

കാറിന് സംഭവിച്ച കേടുപാടുകള്‍ നികത്താനുള്ള തുക അഗര്‍വാള്‍ പാക്കേഴ്‌സ് ആന്‍ഡ് മൂവേഴ്‌സ് നല്‍കണം. കൂടാതെ മൂന്ന് വര്‍ഷത്തെ നിയമ പോരാട്ടത്തില്‍ പരാതിക്കാരന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ക്ക് 80,000 രൂപ വേറെ നല്‍കുകയും വേണമെന്ന് കോടതി വിധിച്ചു.

Most Read:ജാഗ്വാര്‍ മുതല്‍ റേഞ്ച് റോവര്‍ വരെ, ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട് ആഢംബര കാറുകള്‍ - വീഡിയോ

മൂന്ന് വര്‍ഷത്തെ നിയമ പോരാട്ടം, ഒടുവില്‍ എലാന്‍ട്ര ഉടമയ്ക്ക് നീതി ലഭിച്ചു

2013 മോഡല്‍ ഹ്യുണ്ടായി കാര്‍ ഇന്ന് ഇന്ത്യയില്‍ വില്‍പ്പനയ്ക്കില്ല. പകരം പുതിയ മോഡലിനെ ഹ്യുണ്ടായി വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നു. എക്‌സ്‌ഷോറൂമില്‍ 13.81 ലക്ഷം മുതല്‍ 2.15 ലക്ഷം രൂപ വരെയാണ് എലാന്‍ട്രയുടെ വില. നിലവില്‍ കാറിന്റെ വിലയ്ക്ക് ഈ തുക സമമാവില്ലെങ്കിലും ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായ നിരവധി പേര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ വിധി.

*ചിത്രങ്ങൾ പ്രതീകാത്മകം മാത്രം

Most Read Articles

Malayalam
English summary
hyundai elentra owner gets compensation after three years: read in malayalam
Story first published: Tuesday, February 26, 2019, 19:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X