ഗഗ്നം സ്റ്റൈല്‍കാരന്‍റെ ആഡംബരകാര്‍
ഗഗ്നം സ്റ്റൈല്‍ വന്‍തോതില്‍ വൈറലായി മാറിയിരിക്കുകയാണ്. യുഎന്‍ ജനറല്‍ സെക്രട്ടറി മുതല്‍ നമ്മുടെ മോഹന്‍ലാല് വരെ ഗഗ്നം ശൈലിയുടെ ചുവടുകള്‍ അനുകരിക്കാന്‍ ശ്രമിച്ചു. സൈ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പാര്‍ക് ജെ സാങ്ങിന്‍റെ അംഗവിക്ഷേപങ്ങള്‍ കാട്ടൂണുകള്‍ക്കും കാരണമായിത്തീര്‍ന്നിട്ടുണ്ട്.
സൈയുടെ വ്യക്തിജീവിതത്തെപ്പറ്റിയും വലിയ കൗതുകമാണ് ആളുകള്‍ പ്രകടിപ്പിക്കുന്നത്. തിന്നുന്നത് എന്തെല്ലാം കിടക്കുന്നത് പായിലോ മെത്തയിലോ തുടങ്ങിയ സകല കുണ്ടാമണ്ടികള്‍ക്കും ഇപ്പോള്‍ നെറ്റില്‍ വ്യാപകമായ ആവശ്യക്കാരുണ്ട്. നമുക്ക് അദ്ദേഹത്തിന്‍റെ കാറില്‍ പോകാവുന്ന അത്രയും ദൂരമേ സഞ്ചരിക്കാന്‍ കഴിയൂ. ഗഗ്നം സ്റ്റൈല്‍കാരന്‍റെ കാറിനെക്കുറിച്ചാണ് ഇനി.

ഗഗ്നം സ്റ്റൈല്‍കാരന്‍റെ കാര്‍
ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായിയുടെ ഏറ്റവും വിലപിടിപ്പുള്ള കാറേത് എന്ന ചോദ്യത്തിന്‍റെ ഉത്തരമാണ് ഗഗ്നം സ്റ്റൈല്‍കാരന്‍റെ കാര്‍. ഹ്യൂണ്ടായ് ഇക്വസ് ആണ് അദ്ദേഹം ഉപയോഗിക്കുന്നത്.

ഗഗ്നം സ്റ്റൈല്‍കാരന്‍റെ കാര്‍
ഗഗ്നം സ്റ്റൈല്‍ ഗാനത്തിലൂടെ സൈ ആഗ്രഹിച്ചത് ദക്ഷിണ കൊറിയന്‍ പുതുപ്പണക്കാരുടെ അപഹാസ്യമായ ജീവിതശൈലിയെ കളിയാക്കുക എന്നതായിരുന്നു.

ഗഗ്നം സ്റ്റൈല്‍കാരന്‍റെ കാര്‍
ആഗോളതലത്തില്‍ ഹ്യൂണ്ടായിയുടെ ഫ്ലാഗ്‍ഷിപ് മോഡലായി ഇക്വസിനെ വിശേഷിപ്പിക്കാവുന്നതാണ്

ഗഗ്നം സ്റ്റൈല്‍കാരന്‍റെ കാര്‍
5.0 ലിറ്റര്‍ വി8 എന്‍ജിനാണ് ഹ്യൂണ്ടായിയുടെ ഈ ആഡംബരത്തിനുള്ളത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും കൂട്ടിച്ചേര്‍ത്തിരിക്കുന്നു ഇതോടൊപ്പം.

ഗഗ്നം സ്റ്റൈല്‍കാരന്‍റെ കാര്‍
ബിഎംഡബ്ല്യൂ 7 സീരീസ്, മെഴ്സിഡിസ് എസ് ക്ലാസ്, ഓഡി എ8, ലക്സസ് എല്‍എസ് എന്നീ കൊമ്പന്മാരോടാണ് ഈ വാഹനം മത്സരിക്കുന്നത്.

ഗഗ്നം സ്റ്റൈല്‍കാരന്‍റെ കാര്‍
1999ലാണ് ഈ വാഹനത്തിന്‍റെ ആദ്യ തലമുറ വിപണിയിലെത്തിയത്. നിലവില്‍ വില്‍പനയിലുള്ളത് മൂന്നാമത്തെ തലമുറ വാഹനമാണ്.

ഗഗ്നം സ്റ്റൈല്‍കാരന്‍റെ കാര്‍
ഇക്വസിന്‍റെ 2013 പതിപ്പ് കൂടുതല്‍ മികവുറ്റ സവിശേഷതകളോടെ വിപണി പിടിക്കാന്‍ തയ്യാറെടുക്കുകയാണ്.


Click it and Unblock the Notifications







