ഊബർ ടാക്സി ആണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ആവോ, വൈറൽ വീഡിയോ കണ്ടുനോക്കു
പലതരം മോഡിഫിക്കേഷനും കസ്റ്റമൈസേഷനും നിങ്ങൾ കാണാറുണ്ട്. നിങ്ങൾ എവിടെയെങ്കിലും പോകാൻ വേണ്ടി ഊബർ ബുക്ക് ചെയ്ത് കാത്ത് നിൽക്കുമ്പോൾ ടെസ്‌ല പോലും മാറി നിൽക്കുന്ന തരത്തിലുളള ഒരു വാഹനം നിങ്ങളുടെ അടുത്ത് വന്ന് നിർത്തിയാൽ എന്ത് തോന്നും. അത്തരത്തിലുളള ഒരു ടാക്സിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ മോഡിഫിക്കേഷൻ ഭ്രമമുളളവർ പോലും കണ്ട് ഞെട്ടിയിരിക്കുന്നത്. ഹ്യുണ്ടായി എക്സ്ൻ്റ് ആണ് ഈ വിധത്തിൽ മോഡിഫൈ ചെയ്തിരിക്കുന്നത്. വീഡിയോയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക. ഇൻസ്റ്റാഗ്രാമിൽ നിന്ന് ഭുവൻ ചൗധരി എന്ന വ്യക്തിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ടെസ്‌ലയെപ്പോലെ രൂപമാറ്റം വരുത്തിയ ഹ്യൂണ്ടായ് എക്‌സൻ്റ് ഇന്ത്യയിലെ ഏറ്റവും സവിശേഷമായ ഹൈപ്പർവൈഡ് ഹ്യുണ്ടായ് എക്‌സെൻ്റ് സെഡാനാണെന്ന് വീഡിയോയിൽ പറയുന്നു.പൂർണമായും കസ്റ്റം ചെയ്ത വൈഡ് ബോഡി കിറ്റാണ് ഇതിന് നൽകിയിരിക്കുന്നത്. വ്ലോഗർ ഈ കാറിൻ്റെ മുൻഭാഗവും സൈഡ് പ്രൊഫൈലും കാണിക്കുന്നു. മുൻവശത്തെ ബമ്പർ മുഴുവനായും മാറ്റിയിരിക്കുകയാണ്.

ഇത് കുറേക്കൂടി വിശാലമാക്കുകയും വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. കറുത്ത ഇൻ്റേണലുകളും എൽ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുമുള്ള ഒരു കൂട്ടം കസ്റ്റം ഹെഡ്‌ലൈറ്റുകളും ഇതിന് ലഭിക്കുന്നുണ്ട്. ഫോഗ് ലൈറ്റുകളും പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ ഉപയോഗിച്ച് മാറ്റിയിരിക്കുന്നു. വൈഡ് ബോഡി ഫെൻഡർ ഫ്‌ളെയറുകൾക്കൊപ്പം ഫ്ലഷ് ആകാൻ പാകത്തിൽ നൽകിയിരിക്കുന്ന അധിക വൈഡ് ഗോൾഡ് അലോയ് വീലുകളാണിവ എന്നത് ശ്രദ്ധിക്കാവുന്നതാണ്.
ഇൻ്റീരിയറിൻ്റെ മുഴുവൻ തീം മഞ്ഞയും കറുപ്പും ആണെന്ന് ശ്രദ്ധിക്കാം. കാറിന് മഞ്ഞയും കറുപ്പും നിറമുള്ള സീറ്റ് കവറുകൾക്കൊപ്പം കാർബൺ ഫൈബർ ഘടകങ്ങൾ മുഴുവൻ വ്യാപിച്ചിരിക്കുന്നു.തുടർന്ന് ഉടമ കാറിനുള്ളിലെ സ്പീക്കർ സജ്ജീകരണം കാണിക്കുന്നു. എ-പില്ലറുകളിൽ കസ്റ്റം മോൾഡ് ഉപയോഗിച്ച് രണ്ട് സ്പീക്കറുകൾ ചേർത്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഡി-പില്ലറുകളിൽ പിൻഭാഗത്തും ഇത് തന്നെ ചെയ്തിട്ടുണ്ട്.

ഹ്യുണ്ടായി ഇന്ത്യ വർഷങ്ങളായി ഫ്ലീറ്റ് സെഗ്‌മെന്റിൽ എക്‌സെന്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കൊറിയൻ വാഹന നിർമാതാക്കൾ പുതിയ തലമുറ ഗ്രാൻഡ് i10 നിയോസിനെ അടിസ്ഥാനമാക്കി പുതിയ ഓറ പുറത്തിറക്കുന്നത് വരെ ഈ സബ്-4 മീറ്റർ സെഡാൻ സ്വകാര്യ വാങ്ങുന്നവർക്കും ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ എക്‌സെന്റിനെ പൂർണമായും ഇന്ത്യയിൽ നിന്നും പിൻവലിച്ചിരിക്കുകയാണ്.
ഹ്യുണ്ടായിയുടെ മറ്റ് വിശേഷങ്ങളിലേക്ക് നോക്കിയാൽ അകത്തും പുറത്തും നിരവധി പരിഷ്‌കാരങ്ങളുമായി എത്തിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. റെക്കോഡ് ബുക്കിംഗ് നേടിയ ക്രെറ്റ തങ്ങളുടെ ഒന്നാം സ്ഥാനം ഭദ്രമാക്കിയതിനൊപ്പം ഹ്യുണ്ടായിക്ക് വില്‍പ്പനയില്‍ കാര്യമായ സംഭാവന നല്‍കുന്നു. ജൂലൈ മാസം പറന്നതോടെ കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ വില്‍പ്പന കണക്കുകള്‍ കമ്പനികള്‍ പുറത്തുവിട്ടിരിക്കുകയാണ്.

2024-ന്റെ ആദ്യ പകുതിയില്‍ 91,348 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി ക്രെറ്റ ഈ നേട്ടം കൊയ്യാന്‍ ഹ്യുണ്ടായിയെ ഏറെ സഹായിച്ചു. 2023 ജനുവരി-ജൂണ്‍ കാലയളവില്‍ വിറ്റതിനേക്കാള്‍ 11 ശതമാനം കൂടുതലാണ് ഈ വര്‍ഷം ക്രെറ്റയുടെ വില്‍പ്പന. ഹ്യുണ്ടായിയുടെ ആഭ്യന്തര വില്‍പ്പനയുടെയും ഏകദേശം 30 ശതമാനവും സംഭാവന ചെയ്യുന്നത് ക്രെറ്റയാണ്.
അപ്ഡേറ്റിന് മുമ്പുതന്നെ സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഒന്നായിരുന്നു ക്രെറ്റ. എന്നാല്‍ മുഖംമിനുക്കി എത്തിയതോടെ കൂടുതല്‍ ഉപഭോക്താക്കള്‍ എസ്‌യുവിയില്‍ ആകൃഷ്ടരായി. 2024 ഹ്യുണ്ടായി ക്രെറ്റയ്ക്ക് എല്‍ഇഡി ഡിആര്‍എല്ലുകളും ബന്ധിപ്പിച്ച എല്‍ഇഡി ടെയില്‍ ലൈറ്റുകളും ഉള്ള ആധുനിക സ്‌റ്റൈലിംഗ് ഘടകങ്ങള്‍ ലഭിക്കുന്നു. ഇതിന് ഒരു പുതിയ ക്യാബിന്‍ ലേഔട്ടും ലഭിക്കുന്നു.


Click it and Unblock the Notifications








