പഞ്ച് ഇവനൊരു വിഷയമേ അല്ല; എക്സ്റ്ററിൻ്റെ അക്സിഡൻ്റ് വീഡിയോ വൈറൽ
ഹ്യുണ്ടായി തങ്ങളുടെ എൻട്രി ലെവൽ എസ്‌യുവിയായ എക്സ്റ്റർ വിപണിയിൽ അവതരിപ്പിച്ചപ്പോൾ തൊട്ട് മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. വാഹനത്തിൻ്റെ ഡെലിവറിയും ആരംഭിച്ചിരുന്നു. ടാറ്റയുടെ പഞ്ചിനെതിരെയാണ് ഹ്യുണ്ടായി തങ്ങളുടെ ഈ മോഡൽ അവതരിപ്പിച്ചത്. മോഡലിനെ കുറിച്ച് ഡ്രൈവ്സ്പാർക്കിൻ്റെ വെബ്സൈറ്റിലും യുട്യൂബിലും എല്ലാം വീഡിയോകളും ഫീച്ചറുകളും ചെയ്തിരുന്നു. ഇപ്പോൾ എക്സ്റ്റർ ആദ്യമായി അപകടത്തിൽപ്പെട്ടിരിക്കുകയാണ്.
സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് വാഹനത്തിൻ്റെ അപകടത്തിൻ്റെ വീഡിയോ. ടാറ്റ പഞ്ചുമായി താരതമ്യപ്പെടുത്തുമ്പോൾ, ഫീച്ചറുകൾ, സുരക്ഷ, ബിൽഡ് ക്വാളിറ്റി എന്നിവയുടെ കാര്യത്തിൽ ഹ്യുണ്ടായി കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കസ്റ്റമേഴ്സിന് വാഹനത്തെ കുറിച്ച് വലിയ മതിപ്പാണ് ഉളവാക്കുന്നത്. എന്നാൽ വാഹനത്തിൻ്റെ ക്രാഷ് ടെസ്റ്റിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പുതിയ എക്സ്റ്റർ നിയന്ത്രണം വിട്ട് ഒരു ഡിവൈഡറിലേക്ക് ഇടിച്ചു കയറിയ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

അപകടം നടന്നിരിക്കുന്നത് ഗുജറാത്തിലാണ്. വാഹനം ഉപഭോക്താവിൻ്റെ ആണോ അതേ ഡീലർഷിപ്പിലെ വാഹനമാണോ എന്ന് വ്യക്തമല്ല. പക്ഷേ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ രീതിയിലാണ് വാഹനമ കിടക്കുന്നത്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടമായതോടെ വലതുവശത്തുള്ള ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയാണ് ചെയ്തത്. ടെസ്റ്റ്ഡ്രൈവ് ചെയ്യുന്ന വഴി യു ടേൺ ചെയ്യുന്നതിനിടയിൽ ഡ്രൈവർ ഡിവൈഡർ കാണാത്തതായിരിക്കും വാഹനം അപകടത്തിൽപ്പെടാൻ കാരണമെന്നാണ് തോന്നുന്നത്.
എന്തായാലും വാഹനത്തിന് വലിയ കേടുപാടുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചിലപ്പോൾ മഴകാരണം വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് തെന്നി മാറിയതാകാനും സാധ്യതയുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. EX, EX(O), S, S(O), SX, SX(O), SX(O) കണക്‌ട് എന്നിങ്ങനെ ഏഴ് വേരിയന്റുകളിലാണ് മൈക്രോ എസ്‌യുവി ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടിയുമായി ജോടിയാക്കിയ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഫോർ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുതിയ എക്സ്റ്ററിന് ലഭിക്കുന്നത്.

എസ്‌യുവിയുടെ പെട്രോൾ മാനുവലിന് 19.4 കിലോമീറ്ററും എഎംടി മോഡലുകൾക്ക് 19.2 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലുകളായ ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്കും ഓറ സെഡാനും അടിവരയിടുന്ന അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മൈക്രോ എസ്‌യുവി മോഡലിനെയും കമ്പനി പണികഴിപ്പിച്ചിരിക്കുന്നത്. എങ്കിലും ഇതുവരെ ബ്രാൻഡിൽ നിന്നും പുറത്തിറങ്ങിയിരിക്കുന്ന ഒരു വാഹനവുമായും ഡിസൈനിൽ എക്സ്റ്ററിന് സാമ്യമില്ലെന്നു വേണം പറയാൻ.
ഇത് തീർച്ചയായും വാഹനത്തിന് വേറിട്ട രൂപമാണ് സമ്മാനിക്കുന്നത്. സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് സജ്ജീകരണവും പാരാമെട്രിക് ഗ്രില്ലും ലാൻഡ്‌സ്‌കേപ്പിൽ ആധിപത്യം പുലർത്തുന്ന പുതിയ മൈക്രോ എസ്‌യുവിയുടെ മുൻവശവും ഏതൊരു വാഹനപ്രേമിയെയും ആകർഷിക്കാൻ പ്രാപ്‌തമാണ്. ഗ്രില്ലിന്റെ ഇരുവശങ്ങളിലുമായി ബൈ-ഫങ്ഷണൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകളാണ് കാണാനാവുക. ഇൻ-ബിൽറ്റായുള്ള H ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുള്ള പൊസിഷൻ ലാമ്പുകൾ എക്സ്റ്ററിന്റെ മുൻവശത്തിന് പ്രത്യേക അഴകും സമ്മാനിക്കുന്നുണ്ട്.
അകത്തളത്തിലേക്ക് കയറുമ്പോൾ മറ്റ് ഹ്യുണ്ടായി കാറുകൾക്ക് സമാനമായ ഡിസൈൻ തന്നെയാണ് എക്സ്റ്ററിനും സമ്മാനിച്ചിരിക്കുന്നത്. ഇന്റീരിയർ i10, ഔറ എന്നിവയോട് സാമ്യമുള്ളതാണെന്ന് ഏവർക്കും മനസിലാക്കാം. ഡാഷ്‌ബോർഡ്, ഡോർ പാനലുകൾ എന്നിവയ്ക്കായി ബ്ലാക്ക്ഡ്-ഔട്ട് തീമാണ് കമ്പനി അവതരിപ്പിക്കുന്നത്. കേന്ദ്രീകൃതമായി ഘടിപ്പിച്ച 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയാണ് ഡാഷ്‌ബോർഡിലെ മറ്റൊരു ആകർഷണീയത.
ഈ സിസ്റ്റം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയെയും പിന്തുണയ്ക്കുന്നു. ഹ്യുണ്ടായിയുടെ ബ്ലൂ ലിങ്ക് കണക്റ്റഡ് കാർ സെറ്റപ്പിലേക്കും ബിൽറ്റ്-ഇൻ നാവിഗേഷനും ഇവ പ്രാപ്‌തമാക്കുന്നുണ്ട്. 4.2 ഇഞ്ച് മൾട്ടി ഇൻഫോർമേഷൻ ഡിസ്പ്ലേയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വോയ്‌സ് ആക്ടിവേറ്റഡ് കമാൻഡുകൾ, ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, ടു-വേ ഡാഷ്‌ക്യാം, ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ എന്നിവയാണ് ഹ്യുണ്ടായി എക്സ്റ്ററിലെ മറ്റ് സവിശേഷതകൾ.
എക്‌സ്‌റ്ററിന് 3,815 മില്ലീമീറ്റർ നീളവും 1,710 മില്ലീമീറ്റർ വീതിയും 1,631 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസും 185 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്. അതേസമയം 391 ലിറ്ററാണ് പെട്രോൾ വേരിയന്റുകൾക്ക് വരുന്ന ബൂട്ട്സ്പേസ്. എഞ്ചിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ഓറയിലും ഗ്രാൻഡ് i10 നിയോസിലും കണ്ടുപരിചിതമായ അതേ 1.2 ലിറ്റർ, നാല് സിലിണ്ടർ എഞ്ചിന് പെട്രോൾ, സിഎൻജി ഓപ്ഷനുകളാണ് എസ്‌യുവിക്കുള്ളത്.
പെട്രോൾ മോഡിൽ കപ്പ സീരീസ് എഞ്ചിൻ 81.8 bhp കരുത്തിൽ പരമാവധി 113.8 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എഞ്ചിൻ സിഎൻജിയിലേക്ക് മാറുമ്പോൾ പവർഔട്ട്പുട്ട് 67.7 bhp, 95.2 Nm torque എന്നിങ്ങനെയായി മാറുന്നുണ്ട്. എക്‌സ്‌റ്റർ പെട്രോൾ മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളോടെയാണ് വരുന്നത്. അതേസമയം സിഎൻജി മാനുവൽ ഓപ്ഷനിൽ സ്വന്തമാക്കാം.


Click it and Unblock the Notifications








