ഹൈവേയിൽ അശ്രദ്ധ കാണിച്ചാൽ ഫലം ഇതായിരിക്കും; വീഡിയോ വൈറൽ
ഇന്ത്യ രാജ്യത്ത് ഓരോ വർഷവും ഏറ്റവും കൂടുതൽ റോഡപകടങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. അപകടങ്ങൾ കൂടുതലും സംഭവിക്കുന്നത് ഹൈവേകളിലാണ്. അമിതവേഗത, ലെയ്ൻ തെറ്റിച്ചു കൊണ്ടുളള ഡ്രൈവിംഗ് മുതലായ അശ്രദ്ധമായ ഡ്രൈവിംഗ് മൂലമാണ് ഇന്ത്യയിലെ മിക്ക അപകടങ്ങളുടേയും കാരണം.
റോഡപകടങ്ങളുടെ ഒരു പ്രധാന കാരണം ഡ്രൈവിങ്ങിനിടെ തെറ്റായി ഓവർടേക്ക് ചെയ്യുന്നതാണ്, അത്തരത്തിലുളള ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഹ്യുണ്ടായി ഗ്രാൻഡ് i10 രണ്ട് ട്രക്കുകൾക്ക് ഇടയിലൂടെ അതിവേഗത്തിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. വാഹനത്തിൻ്റെ മുന്നിൽ പോയ ലാൻഡ് റോവർ ഡിഫൻഡറിലെ പിന്നിലെ ക്യാമറയിലാണ് ഈ ദ്യശ്യങ്ങൾ പതിഞ്ഞത്.

പെട്ടെന്നുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം ഒരു വശത്തേക്ക് നീങ്ങി പോയി മറിയുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. എന്നാൽ അതിന് ശേഷം എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. ഡ്രൈവർക്ക് പരിക്ക് പറ്റിയെന്ന് തന്നെയാണ് തോന്നുന്നത്. കാരണം അത്തരത്തിലുളള ഒരു അപകടത്തിൽ നിന്ന് പരിക്ക് പറ്റാതെ രക്ഷപ്പെടുക എന്ന് പറയുന്നത് സാധ്യമല്ല. അത് വീഡിയോ കാണുന്ന എല്ലാവർക്കും മനസിലാകുന്ന ഒന്ന് തന്നെയാണ്.
ഈ അപകടത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ലാൻഡ് റോവർ ഡിഫൻഡറിന്റെ പിൻ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഹ്യുണ്ടായി ഗ്രാൻഡ് ഐ10 ഡ്രൈവർക്ക് എന്തെങ്കിലും പരിക്ക് പറ്റിയോ ഇല്ലയോ എന്നത് വ്യക്തമല്ല, എന്നിരുന്നാലും, പാതയിൽ ഡ്രൈവിംഗ് തുടർന്നതിനാൽ ട്രക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇന്ത്യയിൽ, ഗ്രാൻഡ് i10 ട്രക്കുമായി കൂട്ടിയിടിക്കുന്നത് പോലെ, ഓവർടേക്കിംഗിലും അമിതവേഗതയിലും ശ്രദ്ധയില്ലാത്ത അതിവേഗ അപകടങ്ങൾ ചൂണ്ടി കാട്ടുന്നത് വളരെ ശ്രദ്ധയോടേയും അധികം വേഗതയില്ലാതേയും വാഹനമോടിക്കുന്നതിന്റെ പ്രാധാന്യമാണ് എടുത്ത് കാണിക്കുന്നത്.
ഈ അപകടത്തിൽ, ഗ്രാൻഡ് ഐ 10 ഡ്രൈവർക്ക് അൽപ്പം ക്ഷമ കാണിച്ചിരുന്നുവെങ്കിൽ ഒരു അപകടവും കൂടാതെ രണ്ട് ട്രക്കുകൾക്ക് ഇടയിലൂടെ കടക്കാമായിരുന്നു എന്ന് വീഡിയോ കാണുമ്പോൾ മനസിലാകും. രാജ്യത്തെ, മിക്ക ട്രക്ക് ഡ്രൈവർമാരും ഹൈവേകളിൽ പലപ്പോഴും അശ്രദ്ധമായി വാഹനമോടിക്കുന്നവരാണ്, എല്ലാ ഡ്രൈവർമാരു അങ്ങനെയാണ് എന്ന് പറയാൻ സാധിക്കില്ല, പക്ഷേ അനാവശ്യ കൂട്ടിയിടി ഒഴിവാക്കാൻ ഏറ്റവും എളുപ്പം മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നതാണ് പ്രത്യേകിച്ച് ട്രക്കുകളും ബസുകളും പോലെയുള്ള ഹെവി ഡ്യൂട്ടി വാഹനങ്ങളുമായി
ബസ് ഡ്രൈവറുടേയും ട്രക്ക് ഡ്രൈവർമാരുടേയും സീറ്റ് ഉയർന്ന പൊസിഷനാണെങ്കിലും അതിന് നല്ല വശവും മോശം വശവും ഉണ്ട് എന്നതാണ് സത്യം, കാരണം ബസിൻ്റേയോ ലോറിയുടേയോ തൊട്ട് മുന്നിലോ സൈഡിലോ എന്തെങ്കിലും വസ്തുക്കളോ വാഹനങ്ങളോ വന്നാൽ ഡ്രൈവർക്ക് കാണാൻ വളരെ ബുദ്ധിമുട്ടുണ്ട്.അത് കൊണ്ടാണ് ബസിൽ നിന്നുള്ള ദൃശ്യപരത വളരെ കുറവാണ് എന്ന് പറയാൻ സാധിക്കുന്നത്, പ്രത്യേകിച്ച് മിക്ക ഇന്ത്യൻ ബസുകളും ഉപയോഗിക്കുന്നത് ചെറിയ റിയർവ്യൂ മിററുകളാണ്. ആളുകൾ കയറുകയോ ഇറങ്ങുകയോ ചെയ്തോ എന്ന് മാത്രമേ അതിലൂടെ കാണാൻ സാധിക്കു.
ബസുകൾ, ട്രക്കുകൾ പോലെയുളള ഭാരവാഹനങ്ങളെ മറികടക്കുമ്പോൾ മതിയായ അകലം പാലിക്കണമെന്ന് പ്രത്യേകം ഓർക്കണം, കാരണം പലപ്പോഴും ഇത്തരത്തിലുളള വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ ഒന്നും പ്രവർത്തക്ഷമമായിരിക്കില്ല എന്നതാണ് കാരണം. അത്തരം വാഹനങ്ങളുടെ അടുത്ത് കൂടെ പോകുമ്പോൾ നല്ലത് പോലെ ജാഗ്രത പാലിക്കണമെന്ന കാര്യം മറക്കരുത്. കൊറോണ വൈറസ് പാൻഡെമിക് സമയത്ത് മാത്രമാണ് ട്രാഫിക് അപകടങ്ങളുടെ എണ്ണം കുറഞ്ഞത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിൽ അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും വർദ്ധിച്ചുവരികയാണ്.
കഴിഞ്ഞ വർഷം ജൂൺ വരെ 2,269 അപകടങ്ങളാണ് നടന്നത്. ഇതിൽ 769 സംഭവങ്ങൾ നഗരത്തിലും 1,500 എണ്ണം ഗ്രാമപ്രദേശങ്ങളിലുമാണ് നടന്നത്. ഈ അപകടങ്ങളിൽ 201 പേർ മരിച്ചു. മൊത്തം അപകടങ്ങളുടെ എണ്ണം 28,000 ആയിരുന്നു. എക്സപ്രസ് ഹൈവേകളിൽ സാധാരണയായി ഉണ്ടാകുന്ന അപകടങ്ങളാണ് ഇത്തരത്തിലുളളത്. അത് കൊണ്ട് വളരെ സൂക്ഷിച്ചും ശ്രദ്ധയോടെയും വേണം ഹൈവേകളിൽ വാഹനമോടിക്കുമ്പോൾ. ഭാരവാഹനങ്ങൾക്ക് എപ്പോഴാണ് നിയന്ത്രണം വിടുന്നത് എന്ന് നമ്മൾക്ക് ഒരിക്കലും പറയാൻ കഴിയില്ലല്ലോ. എല്ലാവരും പറയുന്നതാണ് നമ്മൾ എത്ര ശ്രദ്ധിച്ചാലും എതിരെ വരുന്ന വ്യക്തി മര്യാദയ്ക്ക് അല്ല വാഹനം ഓടിക്കുന്നതെങ്കിൽ വല്ല കാര്യമുണ്ടോ എന്ന്. അങ്ങനെ ഒരിക്കലും ചിന്തിക്കരുത്.നമ്മൾ ശ്രദ്ധിക്കാനുളളതും സൂക്ഷിക്കാനുളളതും ചെയ്യുക.അതാണ് വേണ്ടത്


Click it and Unblock the Notifications








