ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്! വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ഹ്യുണ്ടായി i20 യുടെ വൈറൽ വീഡിയോ
എപ്പോഴും നിങ്ങളെ ഓർമിപ്പിക്കുന്ന ഒരു കാര്യമാണ് മലയോര മേഖലകളിലൂടെയുളള ഡ്രൈവിങ്ങ് കൂടുതൽ ശ്രദ്ധയോടെ വേണം എന്നുളളത്. എന്നാൽ പരിചയമില്ലാത്ത പല സ്ഥലങ്ങളിലും അപകടങ്ങൾ സംഭവിക്കുന്നുണ്ട്. പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു ടൂറിസ്റ്റ് ദമ്പതികൾ അടുത്തിടെ ഗോവ സന്ദർശിക്കവെ ഹ്യുണ്ടായി ഐ20 ഹാച്ച്ബാക്ക് ആഴത്തിലുള്ള തോട്ടിലേക്ക് വീഴുകയും പിന്നീട് പ്രദേശവാസികൾ രക്ഷപ്പെടുത്തുകയും ചെയ്യുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വീഡിയോ കാണുമ്പോൾ മനസിലാകും അവർ എത്ര അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടതെന്ന്. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങളും വീഡിയോയും കാണുന്നതിന് വേണ്ടി തുടർന്ന വായിക്കാൻ മറക്കരുതേ.
ഇൻ ഗോവ 24×7 ആണ് വീഡിയോ തങ്ങളുടെ യൂട്യൂബ് ചാനലിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിൻ്റെ വീഡിയോ കാര്യങ്ങളെല്ലാം ഒരാൾ വിശദീകരിക്കുന്നുണ്ട്. പശ്ചിമ ബംഗാളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഗോവയിൽ ഒരു പരിപാടിയിൽ പങ്കെടുക്കുകയും ദുദ്‌സാഗർ വെള്ളച്ചാട്ടത്തിൽ നിന്ന് മടങ്ങുകയും ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

മോളൻ-കോളം അതിർത്തിയിലായിരുന്നു അപകടം. ഈ പ്രദേശത്ത് ഇടുങ്ങിയതും വളഞ്ഞതുമായ നിരവധി റോഡുകളുണ്ട്. വിനോദസഞ്ചാരികൾ കാർ അശ്രദ്ധമായി ഓടിച്ചതാണോ അതോ അവരുടെ മുന്നിലുള്ള ഒരു വളവ് ശ്രദ്ധിക്കുന്നതിൽ ശ്രദ്ധിക്കാതെ വാഹനം തോട്ടിലേക്ക് മറിഞ്ഞതാണോ എന്ന കാര്യത്തിൽ ഉറപ്പില്ല. വീഡിയോയിൽ കാണുന്നത് പോലെ കാർ വശത്തേക്ക് തെറിച്ച് രണ്ട് പാറകൾക്കിടയിൽ വെള്ളത്തിൽ കുടുങ്ങി കിടക്കുയായിരുന്നു. ഗോവയിൽ എത്തിയതിന് ശേഷം വാടകയ്ക്ക എടുത്ത കാറായിരുന്നു ഇത്.
ഇന്ത്യയിൽ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിനെ വെറെ ലെവലിൽ എത്തിച്ച വണ്ടിയാണ് ഹ്യുണ്ടായി i20. ആദ്യതലമുറ മോഡൽ വന്ന് ശ്രദ്ധനേടിയപ്പോൾ രണ്ടാംതലമുറ ആവർത്തനമായ എലൈറ്റ് i20-യാണ് ഏവരേയും ഫാൻസാക്കി മാറ്റിയത്. പിന്നീട് മൂന്നാംതലമുറയിലേക്ക് എത്തിയപ്പോഴും ഹേറ്റേഴ്‌സ് ഇല്ലാതെ ഇന്നും അരങ്ങുവാഴാൻ ഈ കൊറിയൻ കാറിനാവുന്നുണ്ട്. സ്‌പോർട്ടി ഡിസൈൻ, ഒന്നിലധികം സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകൾ, വിശാലമായ എഞ്ചിൻ ഓപ്ഷനുകൾ എന്നിവയാൽ i20 ഇപ്പോഴും ജനപ്രിയനാണ്.

ആയതിനാൽ തന്നെ കൃത്യമായ ഇടവേളകളിൽ മോഡലിലേക്ക് പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും ഹ്യുണ്ടായി ശ്രമിക്കാറുണ്ട്. മുടക്കുന്ന പണത്തിന് വൈവിധ്യമാർന്ന സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നതിനായി കമ്പനി ഇപ്പോഴിതാ പ്രീമിയം ഹാച്ചിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിക്കാൻ പോവുകയാണ്. ഹാച്ചിന്റെ നിരയിൽ ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞെടുക്കുന്ന സ്പോർട്‌സ് വേരിയന്റിന്റെ ഓപ്ഷണൽ പതിപ്പാണ് ഹ്യുണ്ടായി ഇത്തവണ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
മിഡ്-സ്പെക് ട്രിം ലെവലിൽ പുതിയ ഫീച്ചറുകളുണ്ടാവുമെന്നതാണ് ആശ്ചര്യപ്പെടുത്താൻ പോവുന്ന കാര്യം. നിലവിലെ ഏറ്റവും വാല്യൂ ഫോർ മണി വകഭേദമായാണ് സ്പോർട്‌സ് അറിയപ്പെടുന്നത്. എന്നാൽ ഇതിൽ കുറച്ചധികം സവിശേഷതകൾ കൂടിവേണമെന്ന് ആഗ്രഹിക്കുന്നവരെയാണ് സ്പോർട്‌സ് (O) ഉന്നംവെക്കുന്നത്. സൺറൂഫ്, വയർലെസ് ചാർജർ. സോഫ്റ്റ്-ടച്ച് ആംറെസ്റ്റ് പോലുള്ള കാര്യങ്ങളാണ് ഹ്യുണ്ടായി കാറിന് മോടിയേകാൻ എത്തുന്നത്. സോഫ്റ്റ് ടച്ച് ആംറെസ്റ്റ് ഫ്രണ്ട് ഡോർ പാനലിലാണ് ഇടംപിടിക്കുക.
പുത്തൻ പതിപ്പ് ഒരു 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനോടെയാവും എത്തുക. ഈ കാപ്പ എഞ്ചിൻ അതിന്റെ റിഫൈൻമെന്റിന് പേരുകേട്ട ഒന്നാണ്. ഇതിന്റെ പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 83 bhp പവറിൽ പരമാവധി 114.7 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ IVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് സ്വന്തമാക്കാം.
1.0 ലിറ്റർ ടർബോ പെട്രോൾ ഇപ്പോൾ i20 N ലൈൻ മോഡലിൽ മാത്രമാണ് ഹ്യുണ്ടായി വിൽക്കുന്നത്. ഇത് 120 bhp കരുത്തിൽ ഏകദേശം 172 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 7-സ്പീഡ് ഡിടിടി അല്ലെങ്കിൽ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനിൽ (iMT) വാങ്ങാം. പോയ വർഷം രാജ്യത്ത് റിയൽ ഡ്രൈവിംഗ് എമിഷൻ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ i20 ഡീസൽ വകഭേദങ്ങൾ പൂർണമായും പിൻവലിച്ചു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








