ഹ്യൂണ്ടായ് ഐ30ക്ക് കുരങ്ങ് ടെസ്റ്റ്

ഹ്യൂണ്ടായ് മോട്ടോഴ്സിന്‍റെ ഐ30 ഹാച്ച്ബാക്ക് കുരങ്ങന്‍മാരുടെ ടെസ്റ്റിന് വിധേയമാക്കി. ഇംഗ്ലണ്ടിലെ മെഴ്സിസൈഡില്‍ നോസ്‍ലി സഫാരി പാര്‍ക്കിലെ കുരങ്ങന്‍മാരാണ് വണ്ടി ടെസ്റ്റ് ചെയ്തത്. ഏതാണ്ട് നാല്‍പതോളം കുരങ്ങന്‍മാര്‍ ടെസ്റ്റില്‍ പങ്കെടുത്തു.

പത്തുമണിക്കൂര്‍ നേരത്തേക്കാണ് കാര്‍ കുരങ്ങന്‍മാര്‍ക്ക് വിട്ടുകൊടുത്തത്. കാറിന്‍റെ ഈടുറപ്പ് പരിശോധിക്കുവാനാണ് കുരങ്ങ് ടെസ്റ്റ് നടത്തിയത്. ഓടിക്കുന്നതൊഴിച്ച് എന്തു ചെയ്യാനും കുരങ്ങന്‍മാര്‍ക്ക് അവസരമുണ്ടായിരുന്നു. അമര്‍ത്താന്‍ കഴിയുന്ന എല്ലാ ബട്ടണുകളും അവര്‍ അമര്‍ത്തിനോക്കി. വിന്‍ഡോകള്‍ വലിച്ചുതുറക്കുകയും മാന്തുകയും ചെയ്തു.

Hyundai i30 Monkey Test

ഇന്‍റീരിയറില്‍ ഉപയോഗിച്ച ഈടുറപ്പുള്ള സാമഗ്രികളുടെ കാര്യക്ഷമത തെളിയിക്കുക എന്നതായിരുന്നു ഹ്യൂണ്ടായ് ലക്ഷ്യമിട്ടത്. കുരങ്ങന്മാരുടെ പത്തുമണിക്കൂര്‍ നീണ്ടു നിന്ന പരുക്കന്‍ കൈകാര്യത്തിനു ശേഷവും ഐ30 കേടുപാടുകളില്ലാതെ നിലകൊണ്ടു.

കഴിഞ്ഞ വര്‍ഷം നടന്ന ഫ്രാങ്ക്ഫര്‍ട് ഓട്ടോഷോയിലാണ് ഹ്യൂണ്ടായ് ഐ30യുടെ രണ്ടാം തലമുറ അവതരിച്ചത്. ഹ്യൂണ്ടായിയുടെ പുതിയ ഫ്ലൂയിഡിക് ഡിസൈന്‍ കണ്‍സെപ്റ്റിലാണ് ഈ കാര്‍ വരുന്നത്. ഇന്ത്യന്‍ വിപണിയിലേക്ക് ഈ കാര്‍ വരാനുള്ള സാധ്യതകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

More from DriveSpark

Article Published On: Friday, June 1, 2012, 12:40 [IST]
English summary
Hyundai i30 has got a monkey test in England.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X