കമോൺട്രാ ഇവി; 500 യൂണിറ്റുകൾ കടന്ന് ഹ്യുണ്ടായി അയോണിക് 5

2019 മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിക്കുന്ന കോന ഇവിക്ക് ശേഷം ഇന്ത്യയ്‌ക്കുള്ള ഹ്യുണ്ടായിയുടെ രണ്ടാമത്തെ ഇലക്‌ട്രിക് വാഹനമാണ് അയോണിക് എസ്‌യുവി. 2022-ലെ വേൾഡ് ഡിസൈൻ ഓഫ് ദി ഇയർ, വേൾഡ് ഇലക്‌ട്രിക് കാർ ഓഫ് ദി ഇയർ അവാർഡുകൾക്ക് പുറമെ മികച്ച ബഹുമതിയായ 2022-ലെ വേൾഡ് കാർ ഓഫ് ദി ഇയർ അവാർഡും കരസ്ഥമാക്കിയ വാഹനമാണ് അയോണിക് 5 ഇവി.

2019 ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ 45 ഇലക്‌ട്രിക് കൺസെപ്റ്റ് ആയാണ് ഈ എസ്‌യുവിയെ ആദ്യമായി ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. ഈ വർഷം ആദ്യം നടന്ന ഓട്ടോ എക്‌സ്‌പോയിലൂടെയാണ് വാഹനം വിപണിയിലേക്ക് എത്തുന്നത്. 44.95 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയിലാണ് ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചത്. ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം 631 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്.

കമോൺട്രാ ഇവി; 500 യൂണിറ്റുകൾ കടന്ന് ഹ്യുണ്ടായി അയോണിക് 5

കോനയില്‍ നിന്ന് വ്യത്യസ്തമായി ഹ്യുണ്ടായിയുടെ ഗ്ലോബല്‍ പ്ലാറ്റ്‌ഫോമായ E-GMP പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇലക്ട്രിക് എസ്‌യുവി ഒരുക്കിയിട്ടുള്ളത്. ആധുനികവും റെട്രോ ഘടകങ്ങളും ഇടകലർത്തിയാണ് അയോണിക് 5 ഇവിയുടെ ഡിസൈൻ പണികഴിപ്പിച്ചിരിക്കുന്നത്. മുൻവശത്ത് പാരാമെട്രിക് പിക്‌സൽ എൽഇഡി ഹെഡ്‌ലാമ്പുകളും ക്ലാംഷെൽ ബോണറ്റും, ഓട്ടോ-ഫ്ലഷ് ഡോർ ഹാൻഡിലുകളും വശങ്ങളിൽ സജീവമായ എയ്‌റോ അലോയ് വീലുകളും പിന്നിൽ പാരാമെട്രിക് പിക്‌സൽ എൽഇഡി ടെയിൽലൈറ്റുകളും പ്രത്യേക ഫീലാണ് കാഴ്ച്ചയിൽ നൽകുന്നത്.

പോണി കൂപ്പെ കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹ്യുണ്ടായി അയോണിക് 5-ന്റെ ഡിസൈന്‍. എന്നാല്‍ ഹ്യുണ്ടായി ഇത് ഇവിയിലേക്ക് നേരെ പകര്‍ത്തുകയല്ല ചെയ്തത്. പകരം ഓള്‍ഡ് സ്‌കൂള്‍ ഡിസൈന്‍ സൂചനകള്‍ക്കൊപ്പം ഭാവിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഡിസൈനും ചേര്‍ത്തുനിര്‍ത്തിയാണ് രൂപകല്‍പ്പന. 45 കണ്‍സെപ്റ്റ് കാര്‍ പോലെയാണ് അയോണിക് 5 ഇപ്പോഴും കാണപ്പെടുന്നത്. മുന്‍വശത്ത് ക്ലാംഷെല്‍ ബോണറ്റ് ഇവിയുടെ ഫുള്‍ വീതിയില്‍ നല്‍കിയിരിക്കുന്നതിനാല്‍ പാനല്‍ ഗ്യാപ്പുകള്‍ കുറയ്ക്കുകയും ഫ്രണ്ട് ഭാഗം നല്ല വൃത്തിയുള്ളതാക്കുകയും ചെയ്യുന്നു.

കമോൺട്രാ ഇവി; 500 യൂണിറ്റുകൾ കടന്ന് ഹ്യുണ്ടായി അയോണിക് 5

അകത്തളവും പരമ്പരാഗത കാറുകളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്. ലോഗോ നല്‍കിയിട്ടില്ലാത്ത സ്റ്റിയറിങ്ങ് വീലും കാര്യങ്ങളുമെല്ലാം ഇതിന് ഉദാഹരണമാണ്. സെന്റര്‍ കണ്‍സോള്‍ സംവിധാനം പൂർണമായും ഒഴിവാക്കി. 12.3 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് ഇന്റീരിയർ വരുന്നത്.

മറ്റ് ഇലക്ട്രിക് കാറുകൾക്കോ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾക്കും വീട്ടുപകരണങ്ങൾക്കും ചാർജറായി ഇരട്ടിയാക്കാൻ സഹായിക്കുന്ന V2L അല്ലെങ്കിൽ വെഹിക്കിൾ ടു ലോഡ് സാങ്കേതികവിദ്യയും അയോണിക് 5 വാഗ്ദാനം ചെയ്യുന്നുവെന്നതും ശ്രദ്ധേയം തന്നെ. 4,635 മില്ലീമീറ്റർ നീളവും 1,890 മില്ലീമീറ്റർ വീതിയും 1,625 മില്ലീമീറ്റർ ഉയരവും 3,000 മില്ലീമീറ്റർ വീൽബേസുമുള്ളതിനാൽ ആവശ്യത്തിന് സ്ഥലം അകത്തളത്തിലുണ്ട്. 72.6 kWh ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് എസ്‌യുവിയുടെ ഹൃദയം.

ARAI സർട്ടിഫിക്കേഷൻ അനുസരിച്ച് ഒറ്റ ചാർജിൽ 630 കിലോമീറ്ററിലധികം ഓടാൻ ഈ ബാറ്ററി ഇലക്ട്രിക് കാറിനെ സഹായിക്കുന്നു. സിംഗിൾ പിഎംഎസ് ഇലക്ട്രിക് മോട്ടോറിന് 214 bhp പരമാവധി കരുത്തിൽ 350 Nm torque വരെ നിർമിക്കാനും കഴിയും. 350 kW DC ചാർജർ ഉപയോഗിച്ച് 18 മിനിറ്റിനുള്ളിൽ അയോണിക് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടംപിടിച്ചിരിക്കുന്നത് വാഹനത്തിന് മികച്ചൊരു പരസ്യമായിരിക്കും നൽകുക.

നിങ്ങളുടെ കൈവശം 350kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉണ്ടെങ്കില്‍ അയോണിക് 5-ന്റെ ബാറ്ററി പാക്ക് 10-80 ശതമാനം വരെ 18 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യും. വ്യാപകമായി ലഭ്യമാകുന്ന 50kW DC ചാര്‍ജറില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 57 മിനിറ്റ് എടുക്കും. മിക്ക ആളുകളും ഭക്ഷണം കഴിക്കാനെടുക്കുന്ന സമയം കൊണ്ട് ഇവി ചാര്‍ജ് ചെയ്യാം. 11kW എസി ചാര്‍ജര്‍ ഉപയോഗിച്ച് വീട്ടില്‍ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ 6 മണിക്കൂറും 55 മിനിറ്റും എടുക്കും. ഹ്യുണ്ടായി അയോണിക് 5 ന്റെ ബാറ്ററി പായ്ക്കിന് മറ്റൊരു പ്രത്യേകതയുമുണ്ട്. ഇത് വലിയ ഒരു പവര്‍ബാങ്കിന്റെ ജോലി നിര്‍വഹിക്കും.

More from DriveSpark

Article Published On: Tuesday, July 11, 2023, 19:41 [IST]
English summary
Hyundai ioniq 5 sales in india crossed 500 units
കൂടുതല്‍... #ഹ്യുണ്ടായി #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X